സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വാര്‍ഷിക കണ്‍വന്‍ഷന്‍

Fri,Sep 07,2018


ന്യൂജേഴ്‌സി : നിരണം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത നേതൃത്വം കൊടുക്കുന്ന വാര്‍ഷിക കണ്‍വെന്‍ഷന് മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ സെപ്റ്റംബര്‍ ഏഴിനു തുടക്കം കുറിക്കും. സെപ്റ്റംബര്‍ 7 വെള്ളിയാഴ്ചയും , സെപ്റ്റംബര്‍ 8 ശനിയാഴ്ചയും യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത കണ്‍വെന്‍ഷനില്‍ സുവിശേഷ പ്രസംഗം നടത്തും.
സെപ്റ്റംബര്‍ 7 വെള്ളിയാഴ്ച ആരംഭം കുറിക്കുന്ന കണ്‍വന്‍ഷനില്‍ വൈകിട്ട് ഏഴു മണിക്ക് സന്ധ്യാ നമസ്‌കാരവും, അതിനെ തുടര്‍ന്ന് 7 .45 നു പള്ളിയിലെ ഗായകസംഘം നേതൃത്വം കൊടുക്കുന്ന ഭക്തിഗാനാലാപനവും , 8 മണിക്ക് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ സുവിശേഷ പ്രസംഗവും , 9 മണിക്ക് ആശീര്‍വാദവും ഡിന്നറും ക്രമീകരിച്ചിട്ടുണ്ട്
സെപ്റ്റംബര്‍ 8 ശനിയാഴ്ച വൈകിട്ട് 6 .30 നു സന്ധ്യാ നമസ്‌കാരവും, അതിനെ തുടര്‍ന്ന് 7 .15 നു പള്ളിയിലെ ഗായകസംഘം നേതൃത്വം കൊടുക്കുന്ന ഭക്തിഗാനാലാപനവും , 7 .30 നു യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ സുവിശേഷ പ്രസംഗവും , 9 മണിക്ക് ആശീര്‍വാദവും ഡിന്നറും സജ്ജീകരിച്ചിട്ടുണ്ട് സെപ്റ്റംബര്‍ 9 ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരവും , 10 മണിക്ക് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിക്കുന്ന കുര്‍ബാനയും , 12 മണിക്ക് ആശീവാദവും, അതിനെ തുടര്‍ന്ന് ഉച്ച ഭക്ഷണത്തോടെ കണ്‍വന്‍ഷന് തിരശീല വീഴുമെന്ന് ഇടവക വികാരി ഫാ .ബാബു കെ മാത്യു അറിയിച്ചു.
ജിനേഷ് തമ്പി


Other News

 • റവ.വിജു വര്‍ഗീസിന് യാത്രയപ്പ് നല്‍കി
 • വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍
 • ഷിക്കാഗോ ഗീതാ മണ്ഡലത്തില്‍ വിഷു ആഘോഷിച്ചു
 • വിസ കാലാവധി കഴിഞ്ഞും യു.എസില്‍ തുടരുന്നവര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിഷേധിക്കാന്‍ നീക്കം
 • പെണ്‍കുട്ടിയെ അടിമ വേല ചെയ്യിപ്പിച്ചു; ഗിനിയ മുന്‍ പ്രസിഡന്റിന്റെ മകനും ഭാര്യയ്ക്കും യു.എസില്‍ തടവ്
 • കേരള ക്രിക്കറ്റ് ലീഗ് അഞ്ചാം സീസണ്‍ തുടങ്ങുന്നു
 • ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ കുടുംബ സംഗമം
 • റവ.ഫിലിപ്പ് ഫിലിപ്പിന് യാത്രയപ്പ് നല്‍കി
 • ഇന്ത്യ ഉള്‍പ്പെടെ എട്ടു രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ നല്‍കിയിരുന്ന ഇളവ് അമേരിക്ക അവസാനിപ്പിക്കുന്നു
 • ട്രമ്പിനെതിരേയുള്ള ഇംപീച്ച്‌മെന്റ്; വൈകാതെ തീരുമാനമെടുക്കുമെന്ന് ഡെമോക്രാറ്റ് പാര്‍ട്ടി
 • സി.എം.എ കലാമേള: സിനിമാതാരം ശിവാനി ഭായ് മുഖ്യാതിഥി
 • Write A Comment

   
  Reload Image
  Add code here