രൂപയുടെ മൂല്യത്തകര്‍ച്ച; വിദേശ കടബാധ്യത വീട്ടാന്‍ 68,500 കോടി അധികമായി കണ്ടെത്തേണ്ടി വരും

Fri,Sep 07,2018


ന്യൂഡല്‍ഹി: ഡോളറിനെതിരേ ഇന്ത്യന്‍ രൂപ കൂടുതല്‍ ദുര്‍ബലമാകുന്നത് രാജ്യത്തിന്റെ എണ്ണ ഇറക്കുമതി ബില്‍ കുത്തനേ ഉയര്‍ത്തുന്നതിനു പുറമേ സമീപ മാസങ്ങളില്‍ തിരിച്ചടയ്‌ക്കേണ്ട ഹ്രസ്വകാല വിദേശ വായ്പകള്‍ക്കും കൂടുതലായി തുക കണ്ടെത്തേണ്ടി വരും. സമീപ മാസങ്ങളിലെ വിദേശ വായ് തിരിച്ചടവുകള്‍ക്കു വേണ്ടി 68,500 കോടി രൂപ കൂടുതലായി കണ്ടെത്തേണ്ടി വരുമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിരീക്ഷണം. ഡോളറിനെതിരേ ഈ വര്‍ഷം 11 ശതമാനത്തിലധികം ഇടിവാണ് രൂപ രേഖപ്പെടുത്തിയിട്ടുള്ളത്.
വ്യാഴാഴ്ച ഒരു ഡോളറിന് 72 രൂപ എന്ന നിരക്കിലേക്ക് ഇന്ത്യന്‍ കറന്‍സി ഇടിഞ്ഞു. 2018 ല്‍ ഇനിയുള്ള മാസങ്ങളില്‍ എണ്ണ വില ശരാശരി ബാരലിന് 76 ഡോളര്‍ എന്ന അവസ്ഥയില്‍ നില്‍ക്കുകയും, ഡോളറിനെതിരേ രൂപയുടെ മൂല്യം 73 രൂപ ആവുകയും ചെയ്താല്‍ എണ്ണയുടെ ഇറക്കുമതി ബില്ലില്‍ 45,700 കോടി രൂപയുടെ വര്‍ധന ഉണ്ടാകുമെന്ന് എസ്.ബി.ഐ യുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ സൗമ്യ കാന്തി ഘോഷ് മുന്നറിയിപ്പ് നല്‍കി.
എന്‍.ആര്‍.ഐ നിക്ഷേപങ്ങളും, കമ്പനികള്‍ വാങ്ങിയ കൊമേഴ്‌സ്യല്‍ വായ്പകളുമുള്‍പ്പെടെ ഇന്ത്യയുടെ ഹ്രസ്വകാല വിദേശ വായ്പ 2017 ല്‍ 217.6 ബില്യണ്‍ ഡോളറായിരുന്നു. ഇതില്‍ പകുതി അടച്ചു കഴിഞ്ഞുവെന്നോ അല്ലെങ്കില്‍ അടുത്ത വര്‍ഷത്തേകകു കൂടി നീട്ടിയെന്നോ കണക്കാക്കിയാല്‍ പോലും തിരിച്ചടയ്ക്കാനുള്ളത് 7.1 ലക്ഷം കോടി രൂപയാണ്. ഇത് ഡോളറിന് 65.1 എന്ന നിരക്കില്‍ രൂപയുടെ മൂല്യം കണക്കാക്കിയുള്ള സംഖ്യയാണ്. എന്നാല്‍ ഡോളറിന് ശരാശരി 71.4 രൂപ എന്ന നിരക്കില്‍ ഇത് കണക്കാക്കിയാല്‍ ഇത് 7.8 ലക്ഷ കോടി രൂപയാകും. അതായത് കൂടുതലായി 70000 കോടി രൂപ കണ്ടെത്തേണ്ടി വരുമെന്ന് ചുരുക്കം.


Other News

 • സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു വേണ്ടി മെക്‌സിക്കന്‍ അതിര്‍ത്തിയിലെ ഏറ്റവും തിരക്കേറിയ ക്രോസിംഗ് മൂന്നു മണിക്കൂര്‍ നേരത്തേക്ക് അമേരിക്ക അടച്ചു
 • സൗദി മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിഐഎ തയ്യാറാക്കിയ റിപ്പോര്‍ട്ട് ചൊവ്വാഴ്ച പുറത്തുവിടുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ്
 • മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ തമ്പടിക്കുന്ന യുഎസ് കുടിയേറ്റക്കാര്‍ക്കെതിരെ തദ്ദേശവാസികളുടെ പ്രതിഷേധം
 • ഫ്രാന്‍സിസ് ജോര്‍ജിന് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു
 • ശബരിമല തീര്‍ഥാടനം; സമാധാന സാഹചര്യം ക്രമീകരിക്കണമെന്ന് പ്രമേയം
 • 'ഈശോയ്‌ക്കൊരു കുഞ്ഞാട്' പദ്ധതിക്കായി വേദപാഠ കുട്ടികള്‍ കൈ കോര്‍ക്കുന്നു
 • പ്രളയക്കെടുതി; ഫോമായുടെ കന്നിവീട് ക്യാപ്പിറ്റല്‍ റീജിയനില്‍ നിന്ന്
 • ഷീബ അമീന് നവംബര്‍ 23 ന് ന്യൂയോര്‍ക്കില്‍ സ്വീകരണം
 • കാലിഫോര്‍ണിയ കാട്ടുതീ; ട്രമ്പ് സന്ദര്‍ശനം നടത്തി, മരണം 76, കാണാതായവരുടെ ലിസ്റ്റില്‍ 1276 പേര്‍
 • എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികള്‍ക്ക് നല്‍കിയിട്ടുള്ള വര്‍ക്ക് ഓതറൈസേഷന്‍ ട്രമ്പ് ഭരണകൂടം റദ്ദാക്കുന്നത് തടയണമെന്ന് ആവശ്യപ്പെടുന്ന ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍
 • ന്യൂജേഴ്‌സിയില്‍ അക്രമിയുടെ വെടിയേറ്റ് ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
 • Write A Comment

   
  Reload Image
  Add code here