പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങായി മലങ്കര അതിഭാദ്രസനവും

Fri,Sep 07,2018


ന്യൂയോര്‍ക്ക്: കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങായി മലങ്കര അതിഭാദ്രസനവും വിശ്വാസികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന് മലങ്കര ഭദ്രാസനാധിപന്‍ ആര്‍ച്ച് ബിഷപ്പ് യെല്‍ദൊ മോര്‍ തീത്തോസ്. പ്രളയദുരിതത്തില്‍പ്പെട്ട കേരളത്തിന്റെ പുനരധിവാസ, പുനര്‍നിര്‍മാണ കാര്യങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും, ഹൈറേഞ്ച് മേഖലയില്‍ സഭ നേരിട്ട് നടത്തുന്ന ദുരിതാശ്വാസത്തിലേക്കുമായി നല്‍കുന്നതിനായുള്ള ധനസമാഹരണ യജ്ഞത്തില്‍ പങ്കെടുക്കണമെന്നും, ഭക്തജനസംഘടനകളും വിശ്വാസികള്‍ നേരിട്ടും ഇടവകയുടെ ചാരിറ്റി ഫണ്ട് ഉപയോഗിച്ചും ഞായറാഴ്ചകളില്‍ ലഭിക്കുന്ന സ്‌തോത്ര കാഴ്ചയും ചേര്‍ത്ത് ദുരിതാശ്വാസ ധനസമാഹരണം വിജയമാക്കണമെന്നും ആര്‍ച്ച് ബിഷപ് ആഹ്വാനം ചെയ്തു.
ഈ മഹാപ്രളയത്തില്‍ കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്നും വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും ജീവന്‍ നഷ്ടമായ സഹോദരങ്ങളുടെ ആത്മശാന്തിക്കായി പ്രത്യേകം പ്രാര്‍ത്ഥന എല്ലാ ഇടവകപ്പള്ളിയിലും നടത്തണമെന്നും ഭദ്രാസന ആസ്ഥാനത്തു നടന്ന കൗണ്‍സില്‍ മീറ്റിംഗില്‍ അദ്ധ്യക്ഷത വഹിച്ചു കൊണ്ട് ആര്‍ച്ച് ബിഷപ് പറഞ്ഞു. പ്രളയാനന്തര കേരളത്തെ സഹായിക്കാനായി കടുത്ത ദുരിതത്തിലും നന്മ നിറഞ്ഞ മനസ്സുമായി ജാതിമതഭേദമില്ലാതെ ഒരു ജനത ഒന്നായി പ്രവര്‍ത്തിച്ചപ്പോള്‍ പ്രളയത്തില്‍ മുങ്ങിയ സംസ്ഥാനത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെയും സന്നദ്ധ സംഘടനകളുടെയും , സഭയുടെ മലങ്കരയിലെ ഭദ്രാസനങ്ങള്‍ നേരിട്ട് നടത്തുന്ന പ്രവര്‍ത്തനത്തെയും ആര്‍ച്ച് ബിഷപ് അഭിനനന്ദിച്ചു.
സുനില്‍ മഞ്ഞിനിക്കര


Other News

 • ട്രമ്പിന്റെ 'നേട്ടം'; ഇടക്കാല തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം ഒരു നൂറ്റാണ്ടിനിടെയുള്ളതില്‍ ഏറ്റവും ഉയര്‍ന്നത്
 • 'അധിനിവേശക്കാര്‍' എന്ന് ട്രമ്പ് വിശേഷിപ്പിച്ച കുടിയേറ്റ കാരവനിലെ നൂറുകണക്കിനാളുകള്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ എത്തി
 • വൈറ്റ്ഹൗസില്‍ 'ആഭ്യന്തര' കലഹം; ഇളക്കി പ്രതിഷ്ഠയ്ക്ക് ട്രമ്പ് തയാറെടുക്കുന്നു
 • ഫ്രാന്‍സിസ് ജോര്‍ജിന് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കുന്നു
 • റോഷി അഗസ്റ്റിന്‍ എം.എല്‍.എ യ്ക്ക് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കി
 • ഇത് കൂട്ടായ്മയുടെ വിജയമെന്ന് കെ.പി.ജോര്‍ജ്
 • ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിന്റെ ദശാബ്ദിയും തിരുനാളും ആഘോഷിക്കുന്നു
 • പ്രളയ ബാധിതര്‍ക്കുള്ള ഭവനത്തിന്റെ താക്കോല്‍ കൈമാറി
 • വൈറ്റ്ഹൗസില്‍ ദീപാവലി ദീപം തെളിയിച്ച് ട്രമ്പ്; അമേരിക്ക - ഇന്ത്യ ബന്ധം ഏറ്റവും ഉയര്‍ന്ന തലത്തില്‍ എന്നും വിലയിരുത്തല്‍
 • ആമസോണിന്റെ പുതിയ കാമ്പസുകള്‍ ന്യൂയോര്‍ക്കിലും,വാഷിംഗ്ടണിലും
 • ദശലക്ഷക്കണക്കിന് യഹൂദരുടെ കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ ഹിറ്റ്‌ലറുടെ മനം കവര്‍ന്ന യഹൂദ ബാലികയുടെ കഥ
 • Write A Comment

   
  Reload Image
  Add code here