സിൻസിനാറ്റിയിലെ ഫിഫ്ത് തേർഡ് ബാങ്ക് കെട്ടിടത്തിൽ ആയുധധാരി നടത്തിയ വെടിവെപ്പിൽ ഇന്ത്യക്കാരനടക്കം മൂന്നു പേർ കൊല്ലപ്പെട്ടു

Fri,Sep 07,2018


ന്യൂയോർക്ക്: സിൻസിനാറ്റിയിലെ ഫിഫ്ത് തേർഡ് ബാങ്ക് കെട്ടിടത്തിൽ ആയുധധാരി നടത്തിയ വെടിവെപ്പിൽ ഇന്ത്യക്കാരനടക്കം മൂന്നു പേർ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്കേറ്റു. ആന്ധ്ര പ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ 25കാരൻ പൃഥിരാജ് കാൻദേപാണ് കൊല്ലപ്പെട്ടത്. റിച്ചാർഡ് ന്യൂകമർ (64), ലൂയിസ് ഫിലിപ്പ് കാൾഡറോൺ (48) എന്നിവരാണ് മരിച്ച മറ്റ് രണ്ടു പേർ.

ഒാഹിയോ നോർത്ത് ബെൻഡ് സ്വദേശിയും 29കാരനുമായ ഒമർ എൻറിക് സാന്‍റാ പെരസ് ആണ് ബാങ്ക് കൺസൽറ്റന്‍റായ പൃഥിരാജ് അടക്കമുള്ളവർക്ക് നേരെ വെടി‍യുതിർത്തത്. അമേരിക്കൻ സമയം രാവിലെ 9.10ന് സിൻസിനാറ്റിയിലെ ഫൗണ്ടൻ സ്ക്വയറിലെ ബാങ്കിന്റെ ആസ്ഥാന കെട്ടിടത്തിലാണ് സംഭവം നടന്നത്. ആയുധധാരിയെ ഏറ്റുമുട്ടലിൽ പൊലീസ് വധിച്ചു.
കെട്ടിടത്തിന്റെ ഇടനാഴിയിൽ ഉണ്ടായിരുന്ന അഞ്ചു പേർക്ക് നേരെ നിരവധി തവണ അക്രമി വെടിയുതിർത്തതായി ദൃക്സാക്ഷികൾ പറഞ്ഞു. പൃഥിരാജിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടു പോകാനുള്ള നടപടികൾ ആരംഭിച്ചതായി നോർത്ത് അമേരിക്ക തെലുങ്ക് അസോസിയേഷൻ (ടി.എ.എൻ.എ) അധികൃതർ അറിയിച്ചു.


Other News

 • ആണവ സാങ്കേതിക വിദ്യ സൗദിക്കു കൈമാറുള്ള ട്രമ്പ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരേ ജനപ്രതിനിധി സഭ അന്വേഷണത്തിന്
 • സൗത്ത് ഫ്‌ളോറിഡ നവകേരളയ്ക്ക് നവസാരഥികള്‍
 • ഇന്ത്യ കാത്തലിക് അസോ. ഓഫ് അമേരിക്കയുടെ വാര്‍ഷികം നടത്തി
 • വൈറ്റ്ഹൗസ് പിടിക്കാന്‍ വീണ്ടും ബേര്‍ണി സാന്‍ഡേഴ്‌സ്; നോമിനേഷന്‍ നേടിയാല്‍ ഏറ്റവും പ്രായം കൂടിയ സ്ഥാനാര്‍ഥി എന്ന ഖ്യാതിക്ക് അര്‍ഹനാകും
 • ഹൂസ്റ്റണില്‍ ഇന്ത്യന്‍ ദമ്പതികള്‍ വെടിയേറ്റു മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം
 • ഫോമാ സണ്‍ഷൈന്‍ റീജിയന്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്
 • ഹൂസ്റ്റണില്‍ ഗുരുമന്ദിരം യാഥാര്‍ഥ്യമാകുന്നു
 • മലയാളം സൊസൈറ്റി സമ്മേളനം നടത്തി
 • ട്രമ്പിനെ പുറത്താക്കാന്‍ എഫ്.ബി.ഐ - ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉന്നതര്‍ ആലോചന നടത്തിയെന്ന് ആരോപണം; അന്വേഷണം നടത്തുമെന്ന് സെനറ്റ് കമ്മിറ്റി ചെയര്‍മാന്‍
 • പിടിയിലായ ഐ.എസ് ഭീകരരെ യൂറോപ്യന്‍ രാജ്യങ്ങള്‍ വിചാരണയ്ക്ക് വിധേയമാക്കണമെന്ന് ട്രമ്പ്
 • വെനസ്വേലയിലേക്ക് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ദുരിതാശ്വാസ സഹായങ്ങള്‍ എത്തിച്ചു തുടങ്ങി
 • Write A Comment

   
  Reload Image
  Add code here