ട്രമ്പിനെ വിമര്‍ശിച്ച് ഭരണകൂടത്തിലെ സീനിയര്‍ അംഗത്തിന്റേത് എന്നവകാശപ്പെടുന്ന ലേഖനം 'ന്യൂയോര്‍ക്ക് ടൈംസി'ല്‍; വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ നിഷേധക്കുറിപ്പുമായി രംഗത്ത്

Thu,Sep 06,2018


വാഷിംഗ്ടണ്‍ ഡി സി: പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിനെ നിശിതമായി വിമര്‍ശിച്ചു കൊണ്ട് ഭരണകൂടുത്തിലെ സീനിയര്‍ അംഗത്തിന്റേത് എന്നവകാശപ്പെടുന്ന ലേഖനം 'ന്യൂയോര്‍ക്ക് ടൈംസ്' പ്രസിദ്ധീകരിച്ചത് കാപ്പിറ്റോള്‍ ഹില്ലില്‍ പുതുയൊരു വിവാദത്തിനു തിരി കൊളുത്തി. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഉള്‍പ്പെടെ കാബിനറ്റിലെ നിരവധി പേര്‍ തങ്ങള്‍ക്ക് ലേഖനവുമായി ബന്ധമില്ലെന്നു പറഞ്ഞ് നിഷേധക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.
ലേഖനം എഴുതിയ വ്യക്തി ഭീരുവാണെന്നും, പത്രം വ്യാജമാണെന്നും ട്രമ്പ് ട്വീറ്റ് ചെയ്തു. 'ട്രമ്പ് ഭരണകൂടത്തിലെ പ്രതിരോധത്തിന്റെ ഭാഗമാണ് താന്‍' എന്ന പേരിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭരണകൂടത്തിലെ സീനിയര്‍ അംഗമാണ് ലേഖനം എഴുതിയതെന്നും, പേരു വെളിപ്പെടുത്തരുത് എന്ന അഭ്യര്‍ഥന മാനിക്കുകയാണെന്നും, വായനക്കാര്‍ക്ക് വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ലഭ്യമാക്കുകയാണെന്നും 'ന്യൂയോര്‍ക്ക് ടൈംസ്' അവകാശപ്പെട്ടു. പ്രസിഡന്റിന്റെ പല അജന്‍ഡകളും നിരാശപ്പെടുത്തുന്നതാണെന്നും ഇതു തടയാന്‍ ഭരണകൂടുത്തിനുള്ളില്‍ നിന്നു പ്രവര്‍ത്തിക്കന്നവരിലൊരാളാണ് താനെന്നും ലേഖന കര്‍ത്താവ് അവകാശപ്പെടുന്നു. ഭരണകൂടത്തിന്റെ ലക്ഷ്യങ്ങളെ എല്ലാവരും പിന്തുണയ്ക്കുന്നുണ്ടെങ്കിലും, പ്രസിഡന്റിന്റെ പല നടപടികളും അധാര്‍മികവും അമേരിക്കയുടെ നന്മയ്ക്ക് നിയന്ത്രിക്കപ്പെടേണ്ടതുമാണ്. എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് തങ്ങള്‍ക്ക് വ്യക്തമായി അറിയാമെന്നും, പ്രസിഡന്റ് ചിന്തിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി ശരിയെന്നു തോന്നുന്നതിനു വേണ്ടി തങ്ങള്‍ നിലകൊള്ളുകയാണെന്നും ലേഖനത്തില്‍ പറയുന്നു.
'ചതി' എന്നാണ് ഇതേപ്പറ്റി ട്രമ്പ് ആദ്യം ട്വീറ്റ് ചെയ്തത്. എന്താണ് ചെയ്യേണ്ടതെന്നറിയാതെ ന്യൂസ് മീഡിയ വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുകയാണെന്ന് പിന്നീട് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ലേഖനം എഴുതിയ വ്യാക്തി രാജ്യത്തിനല്ല പ്രമുഖ സ്ഥാനം നല്‍കുന്നതെന്നും, അമേരിക്കന്‍ ജനതയുടെ താല്‍പര്യങ്ങളേക്കാള്‍ സ്വന്തം ഈഗോയ്ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്നും, ഈ ഭീരു രാജിവച്ചു പോവുകയാണ് ചെയ്യേണ്ടതെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറാ ഹക്ബീ പ്രതികരിച്ചു. മറ്റുള്ളവരുടെ ചെയ്തികളില്‍ കുറ്റം ആരോപിക്കുന്നവര്‍ പൊതുജന മധ്യത്തില്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള ചങ്കൂറ്റം കൂടെ കാണിക്കണമെന്ന് പ്രഥമ വനിത മെലാനിയ ട്രമ്പ് അഭിപ്രായപ്പെട്ടു.


Other News

 • കോണ്‍ഗ്രിഗേഷന്‍ ഓഫ് ഓറിയന്റല്‍ ചര്‍ച്ചുകളുടെ പ്രിഫെക്ട് കാര്‍ഡിനല്‍ സാന്ദ്രിക്ക് ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ സ്വീകരണം
 • തന്നെ വീണ്ടും പ്രസിഡന്റാക്കുന്നില്ലെങ്കില്‍ അമേരിക്കന്‍ ഓഹരി വിപണി തകര്‍ന്ന് തരിപ്പണമാവുമെന്ന് ഡോണള്‍ഡ് ട്രംപ് ;ചൊവ്വാഴ്ച ഫ്ളോറിഡയിലെ ഓര്‍ലാന്റോയില്‍ വച്ചാണ് ട്രംപിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം
 • ഇന്ത്യക്കാരായ നാലുപേര്‍ അമേരിക്കയില്‍ വീടിനുള്ളില്‍ വെടിയേറ്റു മരിച്ചു
 • ഹോളി ഫാമിലി ക്‌നാനായ പള്ളി ദശാബ്ദി ആഘോഷിക്കുന്നു
 • ഷിക്കാഗോ മലയാളി അസോസിയേഷന്‍ യൂത്ത് വിംഗ് ഉദ്ഘാടനം
 • കെ എച്ച് എന്‍ എ: പ്രളയ പുനരുദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 18 ന് പാലക്കാട്
 • വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണഘോഷം സെപ്റ്റംബര്‍ 7 ശനിയാഴ്ച.
 • മെക്‌സിക്കോ അതിര്‍ത്തിയില്‍ ഇന്ത്യക്കാരിയായ ആറുവയസ്സുകാരിയ്ക്ക് ദാരുണ അന്ത്യം
 • വൈ​റ്റ്​​ഹൗ​സ്​ വ​ക്​​താ​വ്​ സാ​റ സാ​ൻ​ഡേ​ഴ്​​സ്​ സ്​​ഥാ​ന​മൊ​ഴി​യു​ന്നു
 • അ​സാ​ൻ​ജി​നെ യു.​എ​സി​ലേ​ക്ക്​ നാ​ടു​ക​ട​ത്തും; ഉ​ത്ത​ര​വി​ൽ ബ്രി​ട്ടീ​ഷ്​ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഒ​പ്പു​വെ​ച്ചു
 • അഭിവന്ദ്യകര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്‍ഡ്രിയ്ക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
 • Write A Comment

   
  Reload Image
  Add code here