ദുബായില്‍ നിന്ന് ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ വിമാനത്താവളത്തില്‍ എത്തിയ എമിറേറ്റ്‌സ് വിമാനത്തിലെ 19 പേര്‍ക്ക് രോഗബാധ

Wed,Sep 05,2018


ന്യൂയോര്‍ക്ക്: ദുബായില്‍ നിന്ന് ബുധനാഴ്ച രാവിലെ ഒമ്പതു മണിയോടെ ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ വിമാനത്താവളത്തില്‍ എത്തിയ എമിറേറ്റ്‌സ് വിമാനത്തിലെ 19 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. കടുത്ത ചുമ, പനി എന്നിവയ്ക്കു പുറമേ ചിലര്‍ക്ക് ഛര്‍ദിയും അനുഭവപ്പെട്ടിരുന്നു. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. 521 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
യാത്രക്കാര്‍ക്കു പുറമേ ചില വിമാന ജോലിക്കാര്‍ക്കും രോഗാവസ്ഥ അനുഭവപ്പെട്ടതായി പറയുന്നു.വിമാനത്തിലുള്ള ഡസന്‍ കണക്കിന് ആളുകള്‍ രോഗബാധിതരായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിതനെ തുടര്‍ന്ന് റണ്‍വേയില്‍ വിമാനം ഒറ്റപ്പെട്ട സ്ഥലത്തേക്ക് മാറ്റിയാണ് പാര്‍ക്ക് ചെയ്തത്. പത്തു പേരെ ആശുപത്രിയിലേക്കു നീക്കിയെന്നും, ഒമ്പതു പേര്‍ മെഡിക്കല്‍ ശുശ്രൂഷ വേണ്ടെന്നു പറഞ്ഞുവെന്നും ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ദോ ബ്ലാസിയോ പറഞ്ഞു. ഫ്‌ളൂവിന്റെ ലക്ഷണങ്ങളാണ് ഇവരില്‍ കാണപ്പെട്ടതെന്ന് മേയറുടെ ഓഫീസ് അറിയിച്ചു.
ദുബായില്‍ നിന്ന് വിമാനം കയറാന്‍ നില്‍ക്കുമ്പോള്‍ തന്നെ പല യാത്രക്കാരും വലിയ തോതില്‍ ചുമയ്ക്കുന്നുണ്ടായിരുന്നുവെന്നും, ആരും വായ് പൊത്തിപ്പിടിച്ചിരുന്നില്ലെന്നും വിമാനത്തിലെ യാത്രക്കാരിയായ എറിന്‍ സൈക്‌സ് പറഞ്ഞു. വിമാനം പറന്നുയര്‍ന്നതിനു ശേഷം വായ് മൂടുന്നതിനുള്ള ആവരണം ചോദിച്ചെങ്കിലും ലഭിച്ചില്ലെന്നും, ജാക്കറ്റും പുതപ്പും ഉപയോഗിച്ച് തല മൂടി യാത്ര ചെയ്യുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. യാത്രയ്ക്കിടയിലും പലരും ഉച്ചത്തില്‍ ചുമക്കുന്നുണ്ടായിരുന്നു. ചിലര്‍ക്ക് ഉദര സംബന്ധമായ അസുഖം ബാധിച്ചതായും അവര്‍ വെളിപ്പെടുത്തി. നിരവധി ആംബലുലന്‍സുകള്‍ക്കു പുറമേ പോലീസും, ഹോം ലാന്‍ഡ് സെക്യൂരിറ്റിയില്‍ നിന്നുമുള്ളവരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഫ്‌ളൂ ബാധയുണ്ടായ മെക്കയില്‍ നിന്നുള്ള നിരവധി യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.


Other News

 • പിടിയിലായ ഐ.എസ് ഭീകരരെ യൂറോപ്യന്‍ രാജ്യങ്ങള്‍ വിചാരണയ്ക്ക് വിധേയമാക്കണമെന്ന് ട്രമ്പ്
 • വെനസ്വേലയിലേക്ക് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ദുരിതാശ്വാസ സഹായങ്ങള്‍ എത്തിച്ചു തുടങ്ങി
 • ലൈംഗിക ചൂഷണം: മുന്‍ അമേരിക്കന്‍ കര്‍ദിനാളിനെ പൗരോഹിത്യ പദവിയില്‍ നിന്ന് നീക്കം ചെയ്തു
 • അതിര്‍ത്തി മതിലിനുള്ള ഫണ്ട് കണ്ടെത്താന്‍ നാഷണല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് ട്രമ്പ്; വരാന്‍ പോകുന്നത് നിയമ പോരാട്ടം
 • സ്വയം പ്രതിരോധിക്കാൻ ഇന്ത്യക്ക് അവകാശമുണ്ടെന്ന് അമേരിക്ക
 • ചിക്കാഗോയിൽ നിന്ന്​ 65 കിലോമീറ്റർ അകലെ അറോറയിയില്‍ വെടിവെപ്പ്; അഞ്ച്​ മരണം
 • മതില്‍ വിഷയത്തില്‍ രണ്ടും കല്‍പിച്ച് ട്രമ്പ്; ഫണ്ട് വക മാറ്റി ചെലവഴിക്കാന്‍ പ്രസിഡന്റിന് അധികാരമുണ്ടെങ്കിലും ജനപ്രതിനിധി സഭ നോക്കിയിരിക്കില്ല
 • സിറിയയില്‍ നിന്നുള്ള സേനാ പിന്മാറ്റം; ട്രമ്പിന്റെ തീരുമാനത്തോടു വിയോജിപ്പു പ്രകടിപ്പിച്ച് മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ ജനറല്‍ രംഗത്ത്
 • ഷട്ട്ഡൗണ്‍ ഒഴിവാക്കാന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ബില്ലില്‍ ട്രമ്പ് ഒപ്പുവയ്ക്കും; നാഷണല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് അതിര്‍ത്തി മതിലിനുള്ള ഫണ്ട് കണ്ടെത്തും
 • ഷിക്കോഗോ സീറോ മലബാര്‍ കത്തീഡ്രലിലെ പുതിയ വികാരിക്ക് സ്വീകരണം
 • ധര്‍മ്മ സംവാദ പരമ്പരയുടെ സമാപനം ന്യൂയോര്‍ക്കില്‍
 • Write A Comment

   
  Reload Image
  Add code here