എസ് ബി അലുംമ്‌നി സൗഹൃദ സംഗമം നടത്തി

Wed,Sep 05,2018


ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റര്‍ ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിയിട്ടുള്ള എസ്.ബി കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ടോമി പടിഞ്ഞാറേവീട്ടിലുമായി സൗഹൃദസംഗമം നടത്തി. മോര്‍ട്ടന്‍ഗ്രോവിലുള്ള ബിജി കൊല്ലാപുരത്തിന്റെ വസതിയിലാണ് സംഗമം നടന്നത്. അലുംമ്‌നി അംഗങ്ങള്‍ കുടുംബ സമേതം ടോമിയച്ചന് ഹൃദ്യമായ സ്‌നേഹാദരവുകളോടെ സ്വീകരണം നല്‍കി. തദവസരത്തില്‍ അലുംമ്‌നി അംഗങ്ങളായ ആന്റണി ഫ്രാന്‍സീസ് ആന്‍ഡ് ഷീബാ ഫ്രാന്‍സീസ് ദമ്പതികളുടെ മൂത്ത മകനായ ഗുഡ്‌വിന്‍ ഫ്രാന്‍സീസ് വൈദീക പരിശീലനത്തിനായി സെമിനാരിയില്‍ ചേര്‍ന്ന ദൈവദത്തവും അനുഗ്രഹപ്രദവുമായ തീരുമാനത്തെ പ്രസിഡന്റ് ഷാജി കൈലാത്ത് സംഘടനയുടെ പേരില്‍ പ്രശംസിക്കുകയും പ്രാര്‍ത്ഥനാശംസകള്‍ നേരുകയും ചെയ്തു. ഗുഡ്‌വിന്‍ അതിനു നന്ദി പറഞ്ഞു.
പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കോളജിന്റെ അംബാസിഡര്‍മാരാണെന്നും, കോളജിന് ആവശ്യമായ പിന്തുണ നല്‍കുന്ന കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും ഫാ. ടോമി പടിഞ്ഞാറേവീട്ടില്‍ മറുപടി പ്രസംഗത്തില്‍ അനുസ്മരിച്ചു.
പരിപാടികള്‍ക്ക് നിറമേകിയ നിരവധി കലാപരിപാടികളും സംഘടിപ്പിച്ചു. ചടങ്ങിനു ആതിഥേയത്വം വഹിച്ച ബിജി കൊല്ലാപുരത്തിനും കുടുംബത്തിനും സംഘടന നന്ദി പറഞ്ഞു. ഭാരവാഹികളും സംഘടനാംഗങ്ങളും ഒത്തുചേര്‍ന്നു പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. സെക്രട്ടറി ഷീബാ ഫ്രാന്‍സീസ് നന്ദി പറഞ്ഞു.


Other News

  • ട്രമ്പ് ടീമിന്റെ റഷ്യന്‍ ബന്ധത്തെപ്പറ്റിയുള്ള അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന യു.എസ് ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ രാജിവച്ചേക്കുമെന്നു സൂചന
  • ഞാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു, എന്റെ സുഹൃത്ത് മോഡിക്ക് ആശംസ അറിയിക്കുക; സുഷമ സ്വരാജിനോട് ട്രമ്പ്
  • ഷിക്കാഗോയില്‍ 'എസ്രാ മീറ്റ് 2018' നടത്തി
  • മലയാളി എന്‍ജിനിയേഴ്‌സ് അസോ. സ്‌കോളര്‍ഷിപ്പ് പദ്ധതി
  • ഗണേശ ഭഗവാന്റെ ചിത്രം പരസ്യത്തില്‍; ക്ഷമ ചോദിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി
  • ഷിക്കാഗോ കത്തീഡ്രലില്‍ സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി
  • എച്ച്-4 വിസ നിരോധനം മൂന്ന് മാസത്തിനുള്ളില്‍ നിലവില്‍ വരുമെന്ന് യു.എസ് സര്‍ക്കാര്‍
  • റഷ്യയില്‍ നിന്ന് ആയുധം വാങ്ങിയതിന്റെ പേരില്‍ ചൈനീസ് മിലിട്ടറിക്ക് അമേരിക്കന്‍ ഉപരോധം; രോഷം പ്രകടിപ്പിച്ച് ചൈന
  • നവകേരള നിര്‍മ്മിതിക്ക് അമേരിക്കന്‍ മലയാളികളോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി
  • കേരളത്തിലെ പ്രളയക്കെടുതി; അമേരിക്കന്‍ മലയാളി സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി
  • മേരിലാന്‍ഡില്‍ യുവതി ജോലി സ്ഥലത്ത് മൂന്നു പേരെ വെടിവച്ചു കൊന്ന ശേഷം ജീവനൊടുക്കി
  • Write A Comment

     
    Reload Image
    Add code here