പി.കെശശി എംഎല്‍എക്കെതിരെ ആരും പരാതി തന്നിട്ടില്ലെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ; സ്വമേധയാ കേസെടുക്കേണ്ടസാഹചര്യമില്ല

Tue,Sep 04,2018


കൊച്ചി: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായ പീഡനപരാതിയില്‍ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍.
പി.കെ ശശിക്കെതിരെ പരാതി കിട്ടിയിട്ടില്ല. പരാതി നല്‍കിയാല്‍ അതിന്റെ ഉള്ളടക്കം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.
വനിതാ കമ്മീഷന് പരാതി കിട്ടിയിട്ടില്ല. അതുകൊണ്ട് വനിതാ കമ്മീഷനെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ഒരു ഉത്തരത്തിന്റെ ആവശ്യമില്ല.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് പരാതി കിട്ടിയിട്ടുണ്ടെങ്കില്‍ പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ രീതിയുണ്ട്. ആ രീതിയില്‍ അവര്‍ കൈകാര്യം ചെയ്ത് തീരുമാനമെടുക്കും.
ഇരയായ യുവതി പൊതുജനങ്ങളുടെ മുന്നില്‍ വന്ന് പറയുകയോ പൊതു ഇടങ്ങളില്‍ പരാതി ഉന്നയിക്കുകയോ ചെയ്താല്‍ മാത്രമെ വനിതാ കമ്മീഷന് കേസെടുക്കാന്‍ സാധിക്കു.
ഈ യുവതിക്ക് പൊലീസില്‍ പരാതി കൊടുക്കാമായിരുന്നിട്ടും അവര്‍ കൊടുത്തിട്ടില്ലെന്നും ജോസഫൈന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.


Other News

  • 'അധിനിവേശക്കാര്‍' എന്ന് ട്രമ്പ് വിശേഷിപ്പിച്ച കുടിയേറ്റ കാരവനിലെ നൂറുകണക്കിനാളുകള്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ എത്തി
  • വൈറ്റ്ഹൗസില്‍ 'ആഭ്യന്തര' കലഹം; ഇളക്കി പ്രതിഷ്ഠയ്ക്ക് ട്രമ്പ് തയാറെടുക്കുന്നു
  • ഫ്രാന്‍സിസ് ജോര്‍ജിന് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കുന്നു
  • റോഷി അഗസ്റ്റിന്‍ എം.എല്‍.എ യ്ക്ക് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കി
  • ഇത് കൂട്ടായ്മയുടെ വിജയമെന്ന് കെ.പി.ജോര്‍ജ്
  • ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിന്റെ ദശാബ്ദിയും തിരുനാളും ആഘോഷിക്കുന്നു
  • പ്രളയ ബാധിതര്‍ക്കുള്ള ഭവനത്തിന്റെ താക്കോല്‍ കൈമാറി
  • വൈറ്റ്ഹൗസില്‍ ദീപാവലി ദീപം തെളിയിച്ച് ട്രമ്പ്; അമേരിക്ക - ഇന്ത്യ ബന്ധം ഏറ്റവും ഉയര്‍ന്ന തലത്തില്‍ എന്നും വിലയിരുത്തല്‍
  • ആമസോണിന്റെ പുതിയ കാമ്പസുകള്‍ ന്യൂയോര്‍ക്കിലും,വാഷിംഗ്ടണിലും
  • ദശലക്ഷക്കണക്കിന് യഹൂദരുടെ കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ ഹിറ്റ്‌ലറുടെ മനം കവര്‍ന്ന യഹൂദ ബാലികയുടെ കഥ
  • 'പ്രതിഭോത്സവം 2018' വര്‍ണാഭമായി
  • Write A Comment

     
    Reload Image
    Add code here