കേരളത്തിന്റെ പുനരുദ്ധാരണത്തിന് കാന്‍ജ് ഫണ്ട് റെയ്‌സിംഗ് പ്രോഗ്രാം നടത്തുന്നു

Tue,Sep 04,2018


ന്യൂ ജേഴ്‌സി : കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാന്‍ജ്) ഒരുക്കുന്ന റീ ബില്‍ഡ് കേരള കാമ്പയിനിന്റെ ഭാഗമായി നടത്തുന്ന കാന്‍ജ് ഗ്രാന്‍ഡ് കേരള ഫണ്ട് റെയ്‌സര്‍ പരിപാടികള്‍ക്ക് പൂര്‍ണ പിന്തുണയുമായി ട്രൈസ്റ്റേറ്റ് മലയാളികള്‍ രംഗത്ത്. സെപ്റ്റംബര്‍ 8 ശനിയാഴ്ച ന്യൂ ജേഴ്‌സി ഈസ്റ്റ് ബ്രോണ്‍സ്‌വിക്കിലുള്ള ജോ ആന്‍ മജെസ്‌ട്രോ പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്ററില്‍ വച്ച് നടത്തപ്പെടുന്ന ഫണ്ട് റെയ്‌സര്‍ പരിപാടികള്‍ക്കാണ് മറ്റു സ്റ്റേറ്റുകളില്‍ നിന്നുമുള്ള മലയാളികളും സംഘടനകളും പിന്തുണയുമായി കാന്‍ജ് ഓണം ചടങ്ങുകളില്‍ പങ്കെടുക്കുന്നത്,
എല്ലാ വര്‍ഷവും ഓണത്തിന് ഒത്തുകൂടുന്ന മലയാളികള്‍ കേരളത്തിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ലോകമെമ്പാടുമുള്ള മലയാളികളോട് തോള്‍ ചേര്‍ന്ന് ജാതി മത വര്‍ഗ വര്‍ണ ഭാഷകള്‍ക്ക് അതീതമായി ചടങ്ങുകള്‍ റദ്ദാക്കി കേരളത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോള്‍ ഇല്ലാതെയായ ഒരു അവസരമാണ് ഈ ഓണം ആഘോഷച്ചടങ്ങുകളിലൂടെ ട്രൈസ്റ്റേറ്റ് മലയാളികള്‍ക്ക് തിരികെ ലഭിക്കുന്നത്, കേരളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ശേഖരിക്കുവാന്‍ ഒരു അവസരം കൂടിയായി ഇത് മാറുന്നു. സെപ്റ്റംബര്‍ 8 ശനിയാഴ്ച ഉച്ചയ്ക്ക് പതിനൊന്നു മണിയോട് കൂടെ ആരംഭിക്കുന്ന ചടങ്ങുകളില്‍ ചെണ്ടമേളത്തോടും താലപ്പൊലിയോടും കൂടി മാവേലി മന്നനെ വരവേല്‍ക്കുകയും ചടങ്ങിലേക്ക് ആനയിക്കും. നൃത്ത നൃത്യങ്ങളും ചെറു നാടകവും കൂടാതെ ന്യൂ ജേഴ്‌സി അര്‍ബന്‍ ബീറ്റ്‌സ് അവതരിപ്പിക്കുന്ന 'തുമ്പപ്പൂവ്' എന്ന ഗാനമേള വിത്ത് ലൈവ് ഓര്‍ക്കസ്ട്രയും ചടങ്ങിന് മോടി പകരും. ഓണസദ്യയും ക്രമീകരിക്കുന്നതാണ്. കേരളാ ചേംബര്‍ ഓഫ് കോമേഴ്‌സ് ഓഫ് നോര്‍ത്ത് അമേരിക്കയും (കെ സി സി എന്‍ എ ) കാന്‍ജിനൊപ്പം ഈ സംരംഭത്തില്‍ ഒപ്പമുണ്ടെന്ന് ഫണ്ട് റെയ്‌സിംഗ് ചെയര്‍ അനിയന്‍ ജോര്‍ജ്, ചെയര്‍മാന്‍ ദിലീപ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു,
പ്രസിഡന്റ് ജെയിംസ് ജോര്‍ജ്, ജനറല്‍ സെക്രട്ടറി ദീപ്തി നായര്‍, ട്രഷറര്‍ ജോസഫ് ഇടിക്കുള, ജോയിന്റ് ട്രഷറര്‍ ബൈജു വര്‍ഗീസ്, കണ്‍വീനര്‍മാരായ റോയ് മാത്യു, ജയ് കുളമ്പില്‍, കോ കണ്‍വീനേഴ്‌സായ ബിന്‍സി ഫ്രാന്‍സിസ്, തുമ്പി അന്‍സൂദ്,ജോയിന്റ് ട്രഷറര്‍ ബൈജു വര്‍ഗീസ്, വൈസ് പ്രസിഡന്റ് ജയന്‍ എം ജോസഫ്, ജോയിന്റ് സെക്രട്ടറി ജിനേഷ് തമ്പി, സഞ്ജീവ്കുമാര്‍ കൃഷ്ണന്‍ (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്) സോഫി വില്‍സണ്‍ (ചാരിറ്റി അഫയേഴ്‌സ്), ജൂഡി പോള്‍ (യൂത്ത് അഫയേഴ്‌സ്), സൗമ്യ റാണ (കള്‍ച്ചറല്‍ അഫയേഴ്‌സ്) ബസന്ത് എബ്രഹാം കൂടാതെ ട്രസ്റ്റി ബോര്‍ഡ് മെംബറും ഫോമാ ജനറല്‍ സെക്രട്ടറിയുമായ ജിബി തോമസ് മോളോപറമ്പില്‍, മാലിനി നായര്‍, ജോസ് വിളയില്‍, അലക്‌സ് മാത്യു തുടങ്ങി എല്ലാവരും കാന്‍ജ് കെ സി സി എന്‍ എ കേരള ഫ്‌ളഡ് റിലീഫ് ഫണ്ട് റെയ്‌സിംഗ് പ്രോഗ്രാമിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി പിന്നണിയിലുണ്ട്, കൂടുതല്‍ വിവരങ്ങള്‍ക്കും പ്രവേശന ടിക്കറ്റുകള്‍ക്കും visit .www.kanj.org .
ജോസഫ് ഇടിക്കുള


Other News

 • എച്ച്-4 വിസ നിരോധനം മൂന്ന് മാസത്തിനുള്ളില്‍ നിലവില്‍ വരുമെന്ന് യു.എസ് സര്‍ക്കാര്‍
 • റഷ്യയില്‍ നിന്ന് ആയുധം വാങ്ങിയതിന്റെ പേരില്‍ ചൈനീസ് മിലിട്ടറിക്ക് അമേരിക്കന്‍ ഉപരോധം; രോഷം പ്രകടിപ്പിച്ച് ചൈന
 • നവകേരള നിര്‍മ്മിതിക്ക് അമേരിക്കന്‍ മലയാളികളോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി
 • കേരളത്തിലെ പ്രളയക്കെടുതി; അമേരിക്കന്‍ മലയാളി സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി
 • മേരിലാന്‍ഡില്‍ യുവതി ജോലി സ്ഥലത്ത് മൂന്നു പേരെ വെടിവച്ചു കൊന്ന ശേഷം ജീവനൊടുക്കി
 • സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്കോഫ് ഹൂസ്റ്റണില്‍ നടത്തി
 • ന്യൂജേഴ്‌സി ക്രൈസ്റ്റ് കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു
 • 'ഫ്‌ളോറന്‍സ്' ഉയര്‍ത്തിയ പ്രളയക്കെടുതി മാറാതെ നോര്‍ത്ത് കരോലിന; മരണം 32 ആയി, നദികള്‍ കരകവിഞ്ഞൊഴുകുന്നു
 • ഷിക്കാഗോ കത്തീഡ്രലില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് 23 ന്
 • ഡാളസില്‍ മര്‍ത്ത മറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം
 • റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ഇടവക വാര്‍ഷികവും തിരുനാളും
 • Write A Comment

   
  Reload Image
  Add code here