പ്രളയബാധിതര്‍ക്കു സഹായഹസ്തവുമായി ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയും

Tue,Sep 04,2018


ഹൂസ്റ്റണ്‍ : കേരളത്തിലെ പ്രകൃതി ദുരന്തത്തില്‍ വീടും ജീവിത വരുമാന മാര്‍ഗങ്ങളും നഷ്ടപ്പെട്ട തിരുവല്ല സ്വദേശികളും പുനരുദ്ധരിക്കാന്‍ മറ്റ് വഴികളില്ലാത്തവരുമായ നിര്‍ധനരായ ചില കുടുംബങ്ങളെയെങ്കിലും സഹായിക്കാന്‍ ഹൂസ്റ്റണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫ്രണ്ട് ഓഫ് തിരുവല്ല സംഘടന തീരുമാനിച്ചു. ഈ സംരംഭത്തിലേക്ക് ധനശേഖരണവും ആരംഭിച്ചു.
ഇതു സംബന്ധിച്ചു സ്റ്റാഫ്‌ഫോര്‍ഡ് സിറ്റിയിലുള്ള റോയല്‍ ട്രാവല്‍സ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മീറ്റിംഗില്‍ പ്രസിഡന്റ് ഈശോ ജേക്കബ് അ ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഐപ്പ് തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ധനശേഖരണത്തിനു ട്രഷറര്‍ ഉമ്മന്‍ തോമസ് നേതൃത്വം നല്‍കി.
തിരുവല്ലയിലെ ജനപ്രതിനിധികള്‍ നിര്‍ദേശിക്കുന്നവരില്‍ നിന്നായിരിക്കും അര്‍ഹരെ തെരഞ്ഞെടുക്കുന്നത്. നേരത്തെയുള്ള തീരുമാനപ്രകാരം അന്ധവിദ്യാര്‍ഥികള്‍ക്കുള്ള സഹായവും ഈ ഒക്ടോബറില്‍ നാട്ടിലെത്തിക്കാന്‍ ശ്രമിച്ചുവരുന്നു. സന്മനസുള്ള എല്ലാവരുടെയും പ്രത്യേകിച്ച് തിരുവല്ലയും സമീപപ്രദേശത്തുനിന്നും ടെക്‌സസില്‍ താമസിക്കുന്നവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐപ്പ് തോമസ് 713 779 3300 , ഉമ്മന്‍ തോമസ് 281 467 5642 എന്നിവരുമായി ബന്ധപ്പെടുക.
ജീമോന്‍ റാന്നി


Other News

 • ട്രമ്പിന്റെ 'നേട്ടം'; ഇടക്കാല തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം ഒരു നൂറ്റാണ്ടിനിടെയുള്ളതില്‍ ഏറ്റവും ഉയര്‍ന്നത്
 • ഫ്രാന്‍സിസ് ജോര്‍ജിന് ഡിട്രോയിറ്റില്‍ പൗരസ്വീകരണം
 • ബൈബിള്‍ കലോത്സവം; റോക്ക്‌ലാന്‍ഡ് സെന്റ് മേരീസിന് ഓവറോള്‍ കിരീടം
 • ട്രിനിറ്റി മാര്‍ത്തോമാ ഇടവക കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച ആരംഭിക്കും
 • 'അധിനിവേശക്കാര്‍' എന്ന് ട്രമ്പ് വിശേഷിപ്പിച്ച കുടിയേറ്റ കാരവനിലെ നൂറുകണക്കിനാളുകള്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ എത്തി
 • വൈറ്റ്ഹൗസില്‍ 'ആഭ്യന്തര' കലഹം; ഇളക്കി പ്രതിഷ്ഠയ്ക്ക് ട്രമ്പ് തയാറെടുക്കുന്നു
 • ഫ്രാന്‍സിസ് ജോര്‍ജിന് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കുന്നു
 • റോഷി അഗസ്റ്റിന്‍ എം.എല്‍.എ യ്ക്ക് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കി
 • ഇത് കൂട്ടായ്മയുടെ വിജയമെന്ന് കെ.പി.ജോര്‍ജ്
 • ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിന്റെ ദശാബ്ദിയും തിരുനാളും ആഘോഷിക്കുന്നു
 • പ്രളയ ബാധിതര്‍ക്കുള്ള ഭവനത്തിന്റെ താക്കോല്‍ കൈമാറി
 • Write A Comment

   
  Reload Image
  Add code here