സോഷ്യല്‍ ക്ലബ് വടംവലി മത്സരം; ടാമ്പാ ടസ്‌കേഴ്‌സ് ജേതാക്കള്‍

Tue,Sep 04,2018


ഷിക്കാഗോ: സോഷ്യല്‍ ക്ലബ്ബിനു വേണ്ടി പേരന്റ് പെട്രോളിയം മെഗാ സ്‌പോണ്‍സറായുള്ള ഷിക്കാഗോ അന്താരാഷ്ട്ര വടംവലി മത്സരത്തില്‍ മുന്‍ വര്‍ഷത്തെ ജേതാക്കളായ കുവൈറ്റ് ടീമിനെ മുട്ടുകുത്തിച്ച് ടാമ്പാ ടസ്‌കേഴ്‌സ് കീരിടം നേടി. മോര്‍ട്ടന്‍ ഗ്രോവ് ക്‌നാനായ പള്ളി മൈതാനിയില്‍ നടത്തിയ ആവേശകരമായ വടംവലി മത്സരം കാണാന്‍ ആയിരക്കണക്കിനാളുകള്‍ എത്തിയിരുന്നു.
ഒന്നാം സമ്മാനം ജോയി നെടിയകാലായില്‍ സ്‌പോണ്‍സര്‍ ചെയ്ത 5001 ഡോളറും മാണി നെടിയകാലായില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ടാമ്പാ ടസ്‌കേഴ്‌സ് നേടിയപ്പോള്‍, ഫിലിപ്പ് മുണ്ടപ്ലാക്കല്‍ സ്‌പോണ്‍സര്‍ ചെയ്ത 3001 ഡോളറും ജോയി മുണ്ടപ്ലാക്കല്‍ എവര്‍റോളിംഗ് ട്രോഫിയും, കുവൈറ്റ് ടീമിനു ലഭിച്ചു.
സോഷ്യല്‍ ക്ലബ് ഭാരവാഹികളായ പ്രസിഡന്റ് അലക്‌സ് പടിഞ്ഞാറേല്‍, വൈസ് പ്രസിഡന്റ് സജി മുല്ലപ്പള്ളി, സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് സെക്രട്ടറി പ്രസാദ് വെള്ളിയാന്‍, ട്രഷറര്‍ മാനി കരികുളം, പി.ആര്‍.ഒ. മാത്യു തട്ടാമറ്റം എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ടൂര്‍ണമെന്റിനു നേതൃത്വം നല്‍കിയത്.
സിറിയക് കൂവക്കാട്ടില്‍ ചെയര്‍മാനായി, സജി മുല്ലപ്പള്ളില്‍ (അക്കോമഡേഷന്‍), അഭിലാഷ് നെല്ലാമറ്റം (രജിസ്‌ട്രേഷന്‍), മാത്യു തട്ടാമറ്റം (പബ്ലിസിറ്റി & പി.ആര്‍.ഒ.), പോള്‍സണ്‍ കുളങ്ങര (ഫിനാന്‍സ്), ബെന്നി മാച്ചാനിക്കല്‍ (ഫുഡ്), ബിനു കൈതക്കത്തോട്ടില്‍ (റൂള്‍സ് & റഗുലേഷന്‍സ്), റ്റിറ്റോ കണ്ടാരപ്പള്ളിയില്‍ (ഫെസിലിറ്റി), സൈമണ്‍ ചക്കാലപ്പടവില്‍ (ഫസ്റ്റ് എയ്ഡ്), പീറ്റര്‍ കുളങ്ങര (ഹോസ്പിറ്റാലിറ്റി), ടോമി ഇടത്തില്‍ (ഔട്ട് ഡോര്‍ കമ്മിറ്റി-എന്റര്‍ടെയിന്റ്‌മെന്റ്), സാജു കണ്ണമ്പള്ളി (ഫോട്ടോ & മീഡിയ), ജോമോന്‍ തൊടുകയില്‍ (റാഫിള്‍), തോമസ് പുത്തേത്ത് (സെക്യൂരിറ്റി), ഷാജി നിരപ്പില്‍ (ട്രോഫി), സജി തേക്കുംകാട്ടില്‍ (ട്രാന്‍സ്‌പോര്‍ട്ടേഷന്‍), സജി റാത്തപ്പള്ളില്‍ (ടൈം മാനേജ്‌മെന്റ്), അബി കീപ്പാറയില്‍ (യൂണിഫോം), മനോജ് വഞ്ചിയില്‍ (വെബ്‌സൈറ്റ്), ജിബി കൊല്ലപ്പള്ളി (ബ്ലീച്ചേഴ്‌സ്) എന്നിവര്‍ ടൂര്‍ണമെന്റിനു വേണ്ടി ക്രമീകരണങ്ങള്‍ ഒരുക്കി.
മാത്യു തട്ടാമറ്റം


Other News

  • ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ലൈംഗിക പീഡനം നടത്തിയിട്ടില്ലെന്ന് ബ്രെറ്റ് കവനോവ്
  • പ്രവീണ്‍ വധക്കേസില്‍ കോടതി വിട്ടയച്ച പ്രതി ജയിലിലായിരുന്നപ്പോഴും മയക്കുമരുന്ന് ഇടപാട് നടത്തി; ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി
  • ഞാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു, എന്റെ സുഹൃത്ത് മോഡിക്ക് ആശംസ അറിയിക്കുക; സുഷമ സ്വരാജിനോട് ട്രമ്പ്
  • ട്രമ്പ് ടീമിന്റെ റഷ്യന്‍ ബന്ധത്തെപ്പറ്റിയുള്ള അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന യു.എസ് ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ രാജിവച്ചേക്കുമെന്നു സൂചന
  • തിയോളജി ബിരുദാനന്തര ബിരുദദാന ചടങ്ങുകള്‍ സോമര്‍സെറ്റില്‍ സെപ്റ്റംബര്‍ മുപ്പതിന്
  • മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ ഇരട്ടകളുടെ സംഗമം
  • ഷിക്കാഗോയില്‍ 'എസ്രാ മീറ്റ് 2018' നടത്തി
  • മലയാളി എന്‍ജിനിയേഴ്‌സ് അസോ. സ്‌കോളര്‍ഷിപ്പ് പദ്ധതി
  • ഗണേശ ഭഗവാന്റെ ചിത്രം പരസ്യത്തില്‍; ക്ഷമ ചോദിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി
  • ഷിക്കാഗോ കത്തീഡ്രലില്‍ സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി
  • എച്ച്-4 വിസ നിരോധനം മൂന്ന് മാസത്തിനുള്ളില്‍ നിലവില്‍ വരുമെന്ന് യു.എസ് സര്‍ക്കാര്‍
  • Write A Comment

     
    Reload Image
    Add code here