കേരളത്തിന് സാന്ത്വനം പകര്‍ന്ന് മഹിമ

Tue,Sep 04,2018


ന്യൂയോര്‍ക്ക്: പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് സാന്ത്വനമേകാന്‍ ന്യൂയോര്‍ക്കിലെ മലയാളി ഹിന്ദു മണ്ഡലം ധന സമാഹരണം നടത്തുന്നു. വിപുലമായ ഓണാഘോഷം നടത്താന്‍ നിശ്ചയിച്ചിരുന്ന സെപ്റ്റംബര്‍ ഒന്‍പതു ഞായറാഴ്ച ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ധനസമാഹരണം നടത്താന്‍ മഹിമ തീരുമാനിക്കുകയായിരുന്നു. ഒന്നാം ഘട്ടം ദുരിതാശ്വാസ പ്രവര്‍ത്തങ്ങളില്‍ മഹിമ നേരിട്ട് പങ്കാളിയായിയാവുകയും വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു . മഹിമ പ്രസിഡന്റ് രഘു നായര്‍ ദുരന്ത പ്രദേശങ്ങളില്‍ നേരിട്ട് എത്തി നിരവധി കുടുംബങ്ങളിലും , ദുരിതാശ്വാസ ക്യാമ്പുകളിലും ഭക്ഷണം , മരുന്ന് , വസ്ത്രം , പലചരക്കു സാമഗ്രികള്‍ എന്നിവ എത്തിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും അദ്ദേഹം സജീവമായി ഗംരത്തുണ്ടായിരുന്നു.
ഇനി രണ്ടാം ഘട്ടമാണ് . ഏതെങ്കിലും ഒരു നിധിയിലേക്ക് കുറച്ചു പണം അയച്ച ശേഷം ഉത്തരവാദിത്വം കഴിഞ്ഞു എന്ന് മഹിമ വിശ്വസിക്കുന്നില്ലന്ന് ഭാരവാഹികള്‍ അറിയിച്ചു . മഹാ ദുരന്തത്തില്‍ അകപ്പെട്ടു പോയ കുടുംബങ്ങള്‍ക്കു ഒരു കൈത്താങ്ങായി നിന്ന് അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്നതു വരെ ഒപ്പം ഉണ്ടാകാനാണ് മഹിമ ശ്രമിക്കുന്നത് . വീട് നഷ്ടപെട്ടവര്‍ക്കു വീടും , ജീവിത ഉപാധി ഇല്ലാതായവര്‍ക്കു പുതിയ വരുമാന മാര്ഗങ്ങളും ഒക്കെ ഈ പുനരധിവാസ ശ്രമങ്ങളില്‍ പെടുന്നു. സുനാമി പോലുള്ള ദുരിതങ്ങളില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സേവാ ഭാരതി തുടങ്ങിയ മറ്റു സന്നദ്ധ സംഘടനകളോടൊപ്പം ചേര്‍ന്ന് മഹിമയും വീടുകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട് . അതുപോലെ നിരാശ്രയരായ കുടുംബങ്ങളിലേക്ക് നേരിട്ടാണ് മഹിമയുടെ സഹായ ഹസ്തം നീളുന്നത്. . സെപ്റ്റംബര്‍ ഒന്‍പതിന് ക്വീന്‍സിലെ ഹൈ സ്‌കൂള്‍ ഓഫ് ടീച്ചിംഗില്‍ രാവിലെ 11 ന് തുടങ്ങുന്ന ചടങ്ങില്‍ സ്വാമി മുക്താനന്ദ യതി സദസിനെ അഭിസംബോധന ചെയ്യും . ഡോ കെ എന്‍ പദ്മകുമാര്‍ ജന്മാഷ്ടമി വിശേഷങ്ങള്‍ പങ്കുവയ്ക്കും . തൂശനിലയില്‍ വിളമ്പുന്ന കേരളയീയ തനിമയുള്ള സദ്യ ഒന്നിച്ചു ഒരുമയോടെ ഒരു പന്തിയില്‍ ഇരുന്നു ഭക്ഷണം.
ഉച്ചക്ക് രണ്ടു മണി മുതല്‍ ഭക്തി സാന്ദ്രമായ ഭജന്‍ . ജന്മാഷ്ടമിയോട് അനുബന്ധിച്ചുള്ള കലാ രൂപങ്ങളും പരിപാടിക്ക് മിഴിവേകും . നേരിട്ട് എത്താന്‍ കഴിയാത്ത സുഹൃത്തുക്കള്‍ താഴെ കാണുന്ന ഗോ ഫണ്ട് മി ലിങ്കിലൂടെ എളിയ സംഭാവനകള്‍ നല്‍കി സഹകരിക്കണമെന്ന് മഹിമ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു https://www.gofundme.com/mahimausakeralafloodrelief2018 .


Other News

  • ഇന്ത്യ സ്വതന്ത്ര സമൂഹം, ദശലക്ഷക്കണക്കിന് പൗരന്മാരെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചു; യു.എന്നില്‍ പ്രശംസ ചൊരിഞ്ഞ് ട്രമ്പ്
  • ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ലൈംഗിക പീഡനം നടത്തിയിട്ടില്ലെന്ന് ബ്രെറ്റ് കവനോവ്
  • പ്രവീണ്‍ വധക്കേസില്‍ കോടതി വിട്ടയച്ച പ്രതി ജയിലിലായിരുന്നപ്പോഴും മയക്കുമരുന്ന് ഇടപാട് നടത്തി; ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി
  • ഞാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു, എന്റെ സുഹൃത്ത് മോഡിക്ക് ആശംസ അറിയിക്കുക; സുഷമ സ്വരാജിനോട് ട്രമ്പ്
  • ട്രമ്പ് ടീമിന്റെ റഷ്യന്‍ ബന്ധത്തെപ്പറ്റിയുള്ള അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന യു.എസ് ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ രാജിവച്ചേക്കുമെന്നു സൂചന
  • തിയോളജി ബിരുദാനന്തര ബിരുദദാന ചടങ്ങുകള്‍ സോമര്‍സെറ്റില്‍ സെപ്റ്റംബര്‍ മുപ്പതിന്
  • മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ ഇരട്ടകളുടെ സംഗമം
  • ഷിക്കാഗോയില്‍ 'എസ്രാ മീറ്റ് 2018' നടത്തി
  • മലയാളി എന്‍ജിനിയേഴ്‌സ് അസോ. സ്‌കോളര്‍ഷിപ്പ് പദ്ധതി
  • ഗണേശ ഭഗവാന്റെ ചിത്രം പരസ്യത്തില്‍; ക്ഷമ ചോദിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി
  • ഷിക്കാഗോ കത്തീഡ്രലില്‍ സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി
  • Write A Comment

     
    Reload Image
    Add code here