ഫൊക്കാന ദുരിതാശ്വാസ രംഗത്ത്; ബൂസ്റ്റ് പവര്‍ വാഷുകള്‍ വിതരണം ചെയ്തു

Tue,Sep 04,2018


ന്യൂയോര്‍ക്ക്: മഹാപ്രളയത്തിനു ശേഷം കേരളം സാധാരണ സ്ഥിതിയിലേക്ക് വന്നുകൊണ്ടിരിക്കുന്നു ഈ അവസരത്തില്‍ വീടുകളും, കിണറുകളും, പരിസരങ്ങളും കഴുകി പഴയ സ്ഥിതിയില്‍ എത്തിക്കുന്നതിന് ഫൊക്കാന പ്രസിഡന്റും, എന്‍. ബി. എന്‍ ചെയര്‍മാനുമായ മാധവന്‍ ബി നായരുടെ ശ്രമഫലമായി ആദ്യ ഘട്ടമെന്ന നിലയില്‍ 10 ബൂസ്റ്റ് പവര്‍ വാഷുകള്‍ കാലടിയില്‍ എത്തിച്ചു. ശ്രീ ആദിശങ്കര എന്‍ജിനീയറിംഗ് കോളേജിലെ എന്‍.എസ്.എസ് വോളന്റിയര്‍മാരുടെ സഹായത്തോട് വെള്ളപ്പൊക്കത്തില്‍ ചെളികള്‍ കയറിയ വീടുകള്‍ കഴുകി വൃത്തിയാക്കുക എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യം.
ഫൊക്കാന നല്‍കിയ ബൂസ്റ്റ് പവര്‍ വാഷുകള്‍ കാലടി ശ്രീ ആദിശങ്കര എന്‍ജിയറിംഗ് കോളേജില്‍ നടന്ന ചടങ്ങില്‍ ഫൊക്കാന ലെയ്‌സണ്‍ ഓഫീസര്‍ കേണല്‍ ബി രമേശില്‍ നിന്നും റോജി എം ജോണ്‍ എം.എല്‍. എ സ്വികരിച്ചു. ശ്രീ ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ ട്രസ്റ്റ് ട്രസ്റ്റിസായ പ്രഫ. കെ. എ. ആനന്ദ്, പ്രഫ. കെ ജയശങ്കര്‍ എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. എന്‍ജിനീയറിംഗ് കോളേജിലെ എന്‍.എസ്.എസ് വോളന്റീര്‍മാരുടെ നേതൃത്വത്തിലാണ് ബൂസ്റ്റ് പവര്‍ വാഷുകള്‍ പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുന്നത്. ഇത് കോളേജില്‍ തന്നെ സൂക്ഷിച്ച് കേരളത്തില്‍ മേലില്‍ ഉണ്ടായേക്കാവുന്ന ആവശ്യങ്ങള്‍ക്കും ഉപയൊഗിക്കുന്നതാണ്.
ഫൊക്കാന നല്‍കിയ ബൂസ്റ്റ് പവര്‍ വാഷുകള്‍ വീടുകള്‍ വൃത്തിയാക്കുന്നതിനൊപ്പം തന്നെ കിണറുകള്‍ വറ്റിക്കുന്നതിനും പരിസരത്തുള്ള ചേറു മാറ്റുന്നതിനും ഉപയോഗിക്കാവുന്നതാണ്. മറ്റു പല പ്രദേശങ്ങളിലും ഉള്ള കോളേജുകളിലെ സന്നദ്ധ സംഘടനകള്‍ വഴി കൂടുതല്‍ പവര്‍ വാഷുകള്‍ വിതരണം ചെയ്യുക എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യം. പകര്‍ച്ച വ്യാധികള്‍ പടരാതിരിക്കാന്‍ വിടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പരമ പ്രധാനം. കാലടിയില്‍ തുടക്കം കുറിച്ച ഈ പരിപാടി കേരളത്തിന്റെ മറ്റ് പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും വ്യാപിപ്പിക്കുക എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് മാധവന്‍ ബി നായര്‍ അറിയിച്ചു. ഫൊക്കാന ഗോ ഫണ്ട് മീ പോലുള്ള ധന സമാഹരണ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതിന്റെ സമാഹരണവും നല്ല രീതിയില്‍ പോകുന്നു. ഫൊക്കാന കൂടുതല്‍ സഹായങ്ങളുമായി കേരളത്തോടൊപ്പം എന്നും ഉണ്ടായിരിക്കുമെന്ന് ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
വിദേശത്തുള്ള എല്ലാ മലയാളികളും കഴിയുന്ന സഹായം നാട്ടില്‍ എത്തിക്കേണ്ട അടിയന്തര സന്ദര്‍ഭമാണിതെന്നും, അതിന് എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായും ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് മാധവന്‍ ബി നായര്‍, സെക്രട്ടറി ടോമി കോക്കാട്ട് , ട്രഷര്‍ സജിമോന്‍ ആന്റണി, എക്‌സി. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ , വൈസ് പ്രസിഡന്റ് എബ്രഹാം കളത്തില്‍ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി വിജി നായര്‍, ജോയിന്റ് ട്രഷര്‍ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ഷീല ജോസഫ്, വിമന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ് , ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാമ്മന്‍ സി ജേക്കബ് എന്നിവര്‍ അഭിപ്രായപ്പെട്ടു.
ശ്രീകുമാര്‍ ഉണ്ണിത്താന്‍


Other News

 • യുഎസിലെ ഭരണ സ്തംഭനം അവസാനിപ്പിക്കാന്‍ പുതിയ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ്; മതില്‍ നിര്‍മാണ ഫണ്ട് ഡ്രീമര്‍മാരില്‍ നിന്ന് ഈടാക്കണം
 • അമേരിക്കയില്‍ ജോലി ചെയ്യാന്‍ അനുമതി ലഭിച്ച എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളിക്ക് അത് എത്രകാലം തുടരാനാകും എന്ന ആശങ്ക വര്‍ധിക്കുന്നു; വിഷയം കോടതിയുടെ പരിഗണനയില്‍
 • ശീതക്കാറ്റില്‍ അമേരിക്കയുടെ പല ഭാഗങ്ങളും തണുത്തു വിറയ്ക്കുന്നു; അയ്യായിരത്തോളം വിമാന സര്‍വീസുകള്‍ റദ്ദാക്കി
 • മോസ്‌കോയിലെ ട്രമ്പ് ടവര്‍: ബുസ്ഫീഡ് ന്യൂസ് റിപ്പോര്‍ട്ട് തള്ളി മ്യൂള്ളര്‍, ട്രമ്പിന് ആശ്വാസം
 • രണ്ടാമത് ട്രമ്പ് - കിം ഉച്ചകോടി അടുത്ത മാസം നടക്കുമെന്ന് വൈറ്റ്ഹൗസ്; വിയറ്റ്‌നാം വേദിയാകുമെന്ന് കരുതപ്പെടുന്നു
 • അമേരിക്കയിലെ ആശുപത്രികള്‍ ഇനി മുതല്‍ നിരക്കുകള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കണം
 • ട്രമ്പ് ടീമിന്റെ റഷ്യന്‍ ബന്ധത്തെപ്പറ്റി തെളിവുണ്ടെന്ന് അവകാശപ്പെട്ട ബെലാറഷ്യന്‍ മോഡലിനെ മോസ്‌കോയില്‍ അറസ്റ്റു ചെയ്തു
 • മോസ്‌കോയിലെ ട്രമ്പ് ടവര്‍: കോണ്‍ഗ്രസ് കമ്മിറ്റി മുമ്പാകെ കള്ളം പറയാന്‍ മൈക്കിള്‍ കോഹനു ട്രമ്പ് നിര്‍ദേശം നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് ട്രമ്പ്
 • ഫോമായുടെ സേവനങ്ങള്‍ ആദിവാസി ഗ്രാമങ്ങളിലും
 • സ്വര്‍ഗ സംഗീതവുമായി അല്‍ഫോന്‍സ്, ഫ്രാങ്കോ, അഞ്ജു ടീം അമേരിക്കയിലും കാനഡയിലും പര്യടനം നടത്തുന്നു
 • ഇന്ത്യ പദ്മശ്രീ നല്‍കി ആദരിച്ച ഡോക്ടര്‍ അമേരിക്കയില്‍ ഹെല്‍ത്ത് കെയര്‍ തട്ടിപ്പു കേസിലെ പ്രതിപ്പട്ടികയില്‍; ജാമ്യത്തിലിറങ്ങിയത് ഏഴു മില്യണ്‍ ഡോളറിന്റെ ബോണ്ടില്‍
 • Write A Comment

   
  Reload Image
  Add code here