സീനിയര്‍ സിറ്റിസണ്‍ സെമിനാര്‍ നടത്തി

Tue,Sep 04,2018


ഡാളസ്: മനുഷ്യായുസില്‍ ചെയ്ത നന്മ പ്രവര്‍ത്തികള്‍ക്കുള്ള അംഗീകാരമായി ഈശ്വരന്‍ മനുഷ്യന് കനിഞ്ഞു നല്‍കുന്ന അനുഗ്രഹമാണ് ദീര്‍ഘായുസെന്നും, മാതാപിതാക്കളെ ബഹുമാനിക്കുന്നവര്‍ക്ക് ദീര്‍ഘായുസുണ്ടാകുമെന്നുമുള്ള പരമ്പരാഗാത വിശ്വാസങ്ങളെ ആദരച്ചിരുന്ന കാലഘട്ടത്തില്‍ നിന്നും ദീര്‍ഘായുസിനെ ശാപമായി കണക്കാക്കുയും, മാതാപിതാക്കളുടെ സാന്നിധ്യം പോലും വെറുക്കപ്പെടുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും, ഇത്തരം ചിന്താഗതികള്‍ വച്ചുപുലര്‍ത്തുന്ന യുവതലമുറയുടെ വളര്‍ച്ച അപകടകരമാണെന്നും ജെ. ലളിതാംബിക ഐ.എ.എസ്. ഓര്‍മ്മപ്പെടുത്തി.
ഡാളസ് കേരള അസോസിയേഷന്‍ സംഘടിപ്പിച്ച സീനിയര്‍ സിറ്റിസണ്‍ സെമിനാറില്‍ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അവര്‍. ജെ. ലളിതാംബികയെ ലാനാ സെക്രട്ടറി ജോസന്‍ ജോര്‍ജ് സദസിനു പരിചയപ്പെടുത്തി.
'വാര്‍ദ്ധക്യവും സ്മൃതയും' എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ ഭിഷഗ്വരനും സാഹിത്യ വാഗ്മിയുമായ ഡോ. എം.വി.പിള്ള പ്രബന്ധം അവതരിപ്പിച്ചു. വാര്‍ദ്ധക്യ സഹജമായ ഒന്നല്ല ഓര്‍മ്മക്കുറവെന്നും തലച്ചോറിന് ആവശ്യമായ വ്യായാമം നല്‍കിയാല്‍ ഓര്‍മ്മക്കുറവ് എന്ന അസുഖത്തെ ഒരു പരിധിവരെ അകറ്റി നിര്‍ത്താനാകുമെന്ന് ഡോ. പിള്ള പറഞ്ഞു. ദൈനംദിന സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനായാല്‍ അകാല വാര്‍ദ്ധക്യത്തെ പൂര്‍ണ്ണമായും ഒഴിവാക്കാനാകുമെന്നും പിള്ള അഭിപ്രായപ്പെട്ടു. യോഗാ പരിശീലനത്തിന്റെ ആവശ്യകതയെക്കുറിച്ചു അബ്രഹാം മാത്യു ക്ലാസെടുത്തു. ഐ. വര്‍ഗീസ്, റോയി കൊടുവത്ത്, ഡാനിയേല്‍ കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പി.പി. ചെറിയാന്‍


Other News

 • റവ.വിജു വര്‍ഗീസിന് യാത്രയപ്പ് നല്‍കി
 • വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍
 • ഷിക്കാഗോ ഗീതാ മണ്ഡലത്തില്‍ വിഷു ആഘോഷിച്ചു
 • വിസ കാലാവധി കഴിഞ്ഞും യു.എസില്‍ തുടരുന്നവര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിഷേധിക്കാന്‍ നീക്കം
 • പെണ്‍കുട്ടിയെ അടിമ വേല ചെയ്യിപ്പിച്ചു; ഗിനിയ മുന്‍ പ്രസിഡന്റിന്റെ മകനും ഭാര്യയ്ക്കും യു.എസില്‍ തടവ്
 • കേരള ക്രിക്കറ്റ് ലീഗ് അഞ്ചാം സീസണ്‍ തുടങ്ങുന്നു
 • ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ കുടുംബ സംഗമം
 • റവ.ഫിലിപ്പ് ഫിലിപ്പിന് യാത്രയപ്പ് നല്‍കി
 • ഇന്ത്യ ഉള്‍പ്പെടെ എട്ടു രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ നല്‍കിയിരുന്ന ഇളവ് അമേരിക്ക അവസാനിപ്പിക്കുന്നു
 • ട്രമ്പിനെതിരേയുള്ള ഇംപീച്ച്‌മെന്റ്; വൈകാതെ തീരുമാനമെടുക്കുമെന്ന് ഡെമോക്രാറ്റ് പാര്‍ട്ടി
 • സി.എം.എ കലാമേള: സിനിമാതാരം ശിവാനി ഭായ് മുഖ്യാതിഥി
 • Write A Comment

   
  Reload Image
  Add code here