'ആത്മസംഗീതം 2018' ഡാളസില്‍

Tue,Sep 04,2018


ഡാളസ്: മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാലളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ഇടവകയുടെ ധനശേഖരണാര്‍ത്ഥവും യുവജന സഖ്യത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗവുമായി നടത്തപ്പെടുന്ന 'ആത്മസംഗീതം 2018' ക്രിസ്തീയ സംഗീത പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. സെപ്തംബര്‍ എട്ട് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് മാര്‍ത്തോമ്മ ഇവന്റ് സെന്ററില്‍ വച്ചാണ് പരിപാടി നടത്തപ്പെടുന്നത്.
ഗായകരായ കെ.ജി. മാര്‍ക്കോസ്, ബിനോയി ചാക്കോ, പുതു പ്രതിഭകളായ ജോബ് കുര്യന്‍, അന്ന ബേബി മറ്റ് സംഗീതജ്ഞര്‍ ഉള്‍പ്പെടെ പത്തോളം പേരടങ്ങുന്ന ലൈവ് ഓര്‍ക്കസ്ട്ര ഒരു വേറിട്ട ഒരു സംഗീതാനുഭവം തന്നെയായിരിക്കുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.
വികാരി റവ. ഡോ. എബ്രഹാം മാത്യു, അസിസ്റ്റന്റ് വികാര്‍ റവ. ബ്ലസിന്‍ കെ. മോന്‍, കണ്‍വീനേഴ്‌സായ ജോബി ജോണ്‍, ജോ ഇട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന വിവിധ കമ്മിറ്റികളോടൊപ്പം യുവജനസഖ്യം അംഗങ്ങളും, ഇടവക അംഗങ്ങളും പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.
ജീമോന്‍ റാന്നി


Other News

 • ബേര്‍ണി സാന്‍ഡേഴ്‌സിന്റെ ഫണ്ട് റെയ്‌സിംഗ് എതിരാളികളെ ആശങ്കപ്പെടുത്തുന്നു; ഒരു ദിനം കൊണ്ട് സമാഹരിച്ചത് ആറു മില്യണ്‍ ഡോളര്‍
 • മലയാളിയായ രാജ് സുബ്രഹ്മണ്യം ഫെഡക്‌സ് കോര്‍പറേഷന്‍ പ്രസിഡന്റ്
 • ബ്രിട്ടന്‍ പൗരത്വം എടുത്തു കളഞ്ഞ ഷാമിമ ബീഗത്തെ രാജ്യത്തു പ്രവേശിപ്പിക്കില്ലെന്ന് ബംഗ്ലാദേശ്
 • 2021 ലെ ഗ്ലോബല്‍ ഹിന്ദു സംഗമം അരിസോണയില്‍
 • ഭീകരര്‍ക്ക് സുരക്ഷിത താവളങ്ങള്‍ ഒരുക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന നടപടി പാക്കിസ്ഥാനും ചൈനയും അവസാനിപ്പിക്കണമെന്ന് അമേരിക്ക
 • ആണവ സാങ്കേതിക വിദ്യ സൗദിക്കു കൈമാറാനുള്ള ട്രമ്പ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരേ ജനപ്രതിനിധി സഭ അന്വേഷണത്തിന്
 • പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ ഫെബ്രുവരി 23 ന്
 • വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ഡാളസ് പൗരാവലിയുടെ പുഷ്പാഞ്ജലി
 • മാര്‍ത്തോമാ യുവജന സഖ്യം ഭദ്രാസന കോണ്‍ഫറന്‍സ്; റാഫിള്‍ കിക്കോഫ് നടത്തി
 • ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിക്ക് പുതിയ പാരീഷ് കൗണ്‍സില്‍
 • സൗത്ത് ഫ്‌ളോറിഡ നവകേരളയ്ക്ക് നവസാരഥികള്‍
 • Write A Comment

   
  Reload Image
  Add code here