21 മൈല്‍ നീന്തി ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി ചരിത്രമെഴുതി

Tue,Sep 04,2018


സാന്‍ കാര്‍ലോസ് (കാലിഫോര്‍ണിയ): താഹൊ തടാകത്തിന്റെ മധ്യഭാഗത്ത് 21.3 മൈല്‍ തുടര്‍ച്ചയായി 16 മണിക്കൂറിനുള്ളില്‍ നീന്തി മറുകരെ എത്തിയ 15 വയസുള്ള ഇന്ത്യന്‍ - അമേരിക്കന്‍ വിദ്യാര്‍ത്ഥിനി എയ്ഞ്ചല്‍ മൂര്‍ ചരിത്രം സൃഷ്ടിച്ചു. ക്യാമ്പ് റിച്ചാര്‍ഡ്‌സണ്‍ ഭാഗത്തു നിന്ന് നീന്തല്‍ ആരംഭിച്ച ഈ മിടുക്കി നെവാദ ഭാഗത്തുള്ള ഇന്‍ക്ലിന്‍ ഗ്രാമ ഭാഗത്താണ് നീന്തിക്കയറിയത്.
35 കിലോമീറ്റര്‍ നീന്തുന്നതിനിടയില്‍ ഓരോ അരമണിക്കൂറും അല്‍പാല്‍പം കഴിച്ച ചിക്കന്‍ സൂപ്പാണ് തനിക്കാവശ്യമായ ഊര്‍ജം പകര്‍ന്നു തന്നതെന്ന് എയ്ഞ്ചല്‍ പറഞ്ഞു.
ഈ നീന്തല്‍ സാഹസത്തിനു മുന്‍പ് കാറ്റലിന, സാന്റാബാര്‍ബറ ചാനലുകള്‍ കൂടി ഈ കൊച്ചുമിടുക്കി നീന്തി കടന്നിട്ടുണ്ട്. ഇത്രയും ചെറിയ പ്രായത്തില്‍ ഈ ദൗത്യം പൂര്‍ത്തിയാക്കുന്ന ആദ്യ പെണ്‍കുട്ടിയാണ് എയ്ഞ്ചല്‍. മറ്റു തടാകങ്ങളെ അപേക്ഷിച്ച് കൂടുതല്‍ തണുപ്പും, കൂടുതല്‍ ദൂരവുമുണ്ടായിരുന്നത് താഹോയില്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നുവെന്ന് എയ്ഞ്ചല്‍ പറഞ്ഞു. രാത്രി ആകാശത്ത് നക്ഷത്രങ്ങള്‍ കാവല്‍ നില്‍ക്കവേ നീന്തല്‍ തുടങ്ങാനാണ് എയ്ഞ്ചല്‍ ഇഷ്ടപ്പെടുന്നത്. താഹോ തടാകത്തില്‍ ഓഗസ്റ്റ് 24 നു രാത്രി നീന്തല്‍ തുടങ്ങിയ എയ്ഞ്ചല്‍ ഓഗസ്റ്റ് 25 ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മറുകരെ എത്തിയത്.
പതിമൂന്നാം വയസില്‍ ആദ്യമായി തുടര്‍ച്ചയായി സാന്റാക്രൂസ് കാപ്പിറ്റോലോ ചാനല്‍ 12 മണിക്കൂര്‍ നീന്തിയാണ് എയ്ഞ്ചല്‍ മാരത്തോണ്‍ നീന്തലിന് തുടക്കമിട്ടത്. ചിലി, സ്വീഡന്‍, സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലും എയ്ഞ്ചല്‍ നീന്തല്‍ പ്രകടനം നടത്തിയിട്ടുണ്ട്. ലോകത്ത് ദാരിദ്ര്യത്തില്‍ കഴിയുന്ന കുട്ടികള്‍ക്ക് ഭക്ഷണവും മരുന്നും ലഭ്യമാക്കുന്ന കന്‍സാസ് സിറ്റി ചാരിറ്റി ചില്‍ഡ്രന്‍ ഇന്റര്‍നാഷണലിനു വേണ്ടി ധനസമാഹരണം നടത്തുകയാണ് എയ്ഞ്ചലിന്റെ പ്രധാന ലക്ഷ്യം. ഇതിനോടകം 40000 ഡോളര്‍ സമാഹരിച്ചു നല്‍കാന്‍ ഈ മിടുക്കിക്ക് കഴിഞ്ഞിട്ടുണ്ട്. ആതര്‍ട്ടനിലെ മെല്‍നോ സ്‌കൂളില്‍ പഠിക്കുന്ന എയ്ഞ്ചല്‍ പഠനത്തിലും സമര്‍ഥയാണ്.
പി.പി. ചെറിയാന്‍


Other News

 • എച്ച്-4 വിസ നിരോധനം മൂന്ന് മാസത്തിനുള്ളില്‍ നിലവില്‍ വരുമെന്ന് യു.എസ് സര്‍ക്കാര്‍
 • റഷ്യയില്‍ നിന്ന് ആയുധം വാങ്ങിയതിന്റെ പേരില്‍ ചൈനീസ് മിലിട്ടറിക്ക് അമേരിക്കന്‍ ഉപരോധം; രോഷം പ്രകടിപ്പിച്ച് ചൈന
 • നവകേരള നിര്‍മ്മിതിക്ക് അമേരിക്കന്‍ മലയാളികളോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി
 • കേരളത്തിലെ പ്രളയക്കെടുതി; അമേരിക്കന്‍ മലയാളി സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി
 • മേരിലാന്‍ഡില്‍ യുവതി ജോലി സ്ഥലത്ത് മൂന്നു പേരെ വെടിവച്ചു കൊന്ന ശേഷം ജീവനൊടുക്കി
 • സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്കോഫ് ഹൂസ്റ്റണില്‍ നടത്തി
 • ന്യൂജേഴ്‌സി ക്രൈസ്റ്റ് കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു
 • 'ഫ്‌ളോറന്‍സ്' ഉയര്‍ത്തിയ പ്രളയക്കെടുതി മാറാതെ നോര്‍ത്ത് കരോലിന; മരണം 32 ആയി, നദികള്‍ കരകവിഞ്ഞൊഴുകുന്നു
 • ഷിക്കാഗോ കത്തീഡ്രലില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് 23 ന്
 • ഡാളസില്‍ മര്‍ത്ത മറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം
 • റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ഇടവക വാര്‍ഷികവും തിരുനാളും
 • Write A Comment

   
  Reload Image
  Add code here