കോട്ടയം ക്ലബ് ഹൂസ്റ്റണ്‍ ഓണാഘോഷ പരിപാടികള്‍ റദ്ദാക്കി

Tue,Sep 04,2018


ഹൂസ്റ്റണ്‍: കേരളത്തിലുണ്ടായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 16 നി വിപുലമായി രീതിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കോട്ടയം ക്ലബിന്റെ ഓണാഘോഷ പരിപാടികള്‍ പൂര്‍ണമായും റദ്ദാക്കി.
ഇതിനായി കൂടിയ സ്‌പെഷല്‍ മീറ്റിംഗില്‍ ക്ലബ് പ്രസിഡന്റ് ജോസ് ജോണ്‍ തെങ്ങുപ്ലാക്കല്‍ അദ്ധ്യക്ഷത വഹിച്ചു. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്ന കോട്ടയത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ളവര്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന പദ്ധതിയില്‍ സഹകരിച്ച എല്ലാവര്‍ക്കും പ്രസിഡന്റ് നന്ദി രേഖപ്പെടുത്തി. മീറ്റിംഗ് കേരള ജനതയോടുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും കേരള ജനതയ്ക്കു വേണ്ടി പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.
മാത്യു പന്നാപ്പാറ, മധു ചേരിക്കല്‍, ആന്‍ഡ്രൂസ് ജേക്കബ്, ഷിബു കെ. മാണി, മോന്‍സി കുര്യാക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി സുകു ഫിലിപ്പ് സ്വാഗതവും ട്രഷറര്‍ ബാബു ചാക്കോ നന്ദിയും പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ജോസ് ജോണ്‍ തെങ്ങുപ്ലാക്കല്‍ (832-419-4471), സുകു ഫിലിപ്പ് (832-657-9297), ബാബു ചാക്കോ (713-557-8271).


Other News

 • ശ്രീലങ്ക സ്‌ഫോടനം; ചാവേറുകളായ സഹോദരന്മാരുടെ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു
 • വൈറ്റ്ഹൗസിലേക്ക് മത്സരിക്കാന്‍ ജോ ബൈഡനും; മുന്‍ വൈസ് പ്രസിഡന്റിന് ഇത് മൂന്നാമത്തെ ശ്രമം
 • കറുത്ത വര്‍ഗക്കാരനെ ട്രക്കിനു പിന്നില്‍ കെട്ടിയിട്ട് വലിച്ചിഴച്ച് കൊലപ്പെടുത്തിയ കേസില്‍ വെള്ളക്കാരനായ സൂപ്പര്‍മാസിസ്റ്റിന്റെ വധശിക്ഷ നടപ്പാക്കി
 • റവ.വിജു വര്‍ഗീസിന് യാത്രയപ്പ് നല്‍കി
 • വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍
 • ഷിക്കാഗോ ഗീതാ മണ്ഡലത്തില്‍ വിഷു ആഘോഷിച്ചു
 • വിസ കാലാവധി കഴിഞ്ഞും യു.എസില്‍ തുടരുന്നവര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിഷേധിക്കാന്‍ നീക്കം
 • പെണ്‍കുട്ടിയെ അടിമ വേല ചെയ്യിപ്പിച്ചു; ഗിനിയ മുന്‍ പ്രസിഡന്റിന്റെ മകനും ഭാര്യയ്ക്കും യു.എസില്‍ തടവ്
 • കേരള ക്രിക്കറ്റ് ലീഗ് അഞ്ചാം സീസണ്‍ തുടങ്ങുന്നു
 • ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ കുടുംബ സംഗമം
 • റവ.ഫിലിപ്പ് ഫിലിപ്പിന് യാത്രയപ്പ് നല്‍കി
 • Write A Comment

   
  Reload Image
  Add code here