പ്രളയ പുനരധിവാസം; 'പമ്പ'യും പങ്കുചേരുന്നു
Tue,Sep 04,2018

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫയായിലെ കലാ സാംസ്കാരിക സംഘടനയായ പമ്പ മലയാളി അസോസിയേഷന് ലോകമെമ്പാടുമുള്ള മലയാളികളോടും, മറ്റ് സുമനസുകളോടുമൊപ്പം പ്രളയ ദുരിതം അനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായുള്ള ഉദ്യമങ്ങളില്‍ പങ്കുചേരുന്നു.
പമ്പ സമാഹരിക്കുന്ന തുകയില്‍ നിന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന അഞ്ചു സ്ഥലങ്ങളില്‍, ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് തിരിച്ചെത്തിയവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ ഗൃഹോപകരണങ്ങളും ഫര്‍ണീച്ചറുകളും വാങ്ങി നല്കുവാനുള്ള പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. പമ്പ തുടങ്ങിവച്ച ഈ സംരഭത്തിന്റെ ആദ്യ ദിവസം പമ്പയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ നിന്ന് രണ്ടായിരത്തില്‍പ്പരം ഡോളര്‍ സമാഹരിച്ചു.
പമ്പയുടെ, അംഗങ്ങളും, വിമന്‍സ് ഫോറവും, അഭ്യുദയകാംഷികളും ഈ സംരഭത്തിന് നിര്‍ലോഭമായ സഹകരണമാണ് നല്കി കൊണ്ടിരിക്കുന്നത്. പമ്പയുടെ ഈ സംരഭവുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക: ജോര്‍ജ് ഓലിക്കല്‍(പ്രസിഡന്റ്), 215-873-4665, ജോണ്‍ പണിക്കര്‍ (ജനറല്‍ സെക്രട്ടറി) 215-605- 5109, സുമോദ് നെല്ലിക്കാല (ട്രഷറര്‍) 267-322-8527, അനിത ജോര്‍ജ് (വിമന്‍സ് ഫോറം) 267-738-0576.
ജോര്‍ജ് ഓലിക്കല്‍