കാലിഫോര്‍ണിയയിലെ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ വെടിവയ്പ്; പത്തു പേര്‍ക്ക് പരിക്ക്, മൂന്നു പേരുടെ നില ഗുരുതരം

Mon,Sep 03,2018


ലോസാഞ്ചലസ്: കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍ണാദിനോയിലുള്ള അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ പ്രാദേശിക സമയം ഞായറാഴ്ച രാത്രി പത്തരയോടെയുണ്ടായ വെടിവയ്പില്‍ കുട്ടികള്‍ ഉള്‍പ്പെടെ പത്തു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. പത്തേമുക്കാലോടെയാണ് വെടിവയ്പ് സംബന്ധിച്ച് സന്ദേശം കിട്ടിയതെന്ന് പോലീസ് വക്താവ് ക്യാപ്റ്റന്‌#ോ റിച്ചാര്‍ഡ് ലോഹെഡ് പറഞ്ഞു.
ലോസാഞ്ചലസില്‍ നിന്നും 60 മൈല്‍ കഴിക്കു ഭാഗത്തായാണ് സാന്‍ ബെര്‍ണാദിനോ നഗരം സ്ഥിതി ചെയ്യുന്നത്. നൂറോളം യൂണിറ്റുകളുള്ള അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലാണ് വെടിവയ്പ് ഉണ്ടായത്. വാരാന്ത്യമായതു കൊണ്ട് അപ്പാര്‍ട്ട്‌മെന്റിന്റെ കോമണ്‍ ഏരിയായില്‍ ആളുകള്‍ പല വിധത്തിലുള്ള ഗെയിമുകളില്‍ ഏര്‍പ്പെട്ടിരിക്കെയാണ് സംഭവം.
വെടിവയ്പിന്റെ കാരണം എന്താണെന്നോ, ആരാണ് വെടിവയ്പ് നടത്തിയതെന്നോ വ്യക്തമായിട്ടില്ലെന്നും ഇതേപ്പറ്റി അന്വേഷണം തുരുകയാണെന്നും പോലീസ് അറിയിച്ചു. സംഭവ സ്ഥലത്തു നിന്ന് ആയുധങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.


Other News

 • റഷ്യയില്‍ നിന്ന് ആയുധം വാങ്ങിയതിന്റെ പേരില്‍ ചൈനീസ് മിലിട്ടറിക്ക് അമേരിക്കന്‍ ഉപരോധം; രോഷം പ്രകടിപ്പിച്ച് ചൈന
 • നവകേരള നിര്‍മ്മിതിക്ക് അമേരിക്കന്‍ മലയാളികളോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി
 • കേരളത്തിലെ പ്രളയക്കെടുതി; അമേരിക്കന്‍ മലയാളി സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി
 • മേരിലാന്‍ഡില്‍ യുവതി ജോലി സ്ഥലത്ത് മൂന്നു പേരെ വെടിവച്ചു കൊന്ന ശേഷം ജീവനൊടുക്കി
 • സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്കോഫ് ഹൂസ്റ്റണില്‍ നടത്തി
 • ന്യൂജേഴ്‌സി ക്രൈസ്റ്റ് കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു
 • 'ഫ്‌ളോറന്‍സ്' ഉയര്‍ത്തിയ പ്രളയക്കെടുതി മാറാതെ നോര്‍ത്ത് കരോലിന; മരണം 32 ആയി, നദികള്‍ കരകവിഞ്ഞൊഴുകുന്നു
 • ഷിക്കാഗോ കത്തീഡ്രലില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് 23 ന്
 • ഡാളസില്‍ മര്‍ത്ത മറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം
 • റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ഇടവക വാര്‍ഷികവും തിരുനാളും
 • പ്രവീണ്‍ വര്‍ഗീസ് വധക്കേസ്; പ്രതി ഗേജ് ബഥൂണിനെ കോടതി കുറ്റവിമുക്തനാക്കി, അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍
 • Write A Comment

   
  Reload Image
  Add code here