ഗാ​യി​ക അ​രി​യാ​ന ഗ്രാ​ൻ​ഡെ​യെ പൊ​തു​വേ​ദി​യി​ൽ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ൽ പെ​ന്ത​കോ​സ്​​ത്​ ബി​ഷ​പ്​ മാ​പ്പു പ​റ​ഞ്ഞു

Mon,Sep 03,2018


ന്യൂ​യോ​ർ​ക്​: യു.​എ​സ്​ ഗാ​യി​ക അ​രി​യാ​ന ഗ്രാ​ൻ​ഡെ​യെ പൊ​തു​വേ​ദി​യി​ൽ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ൽ പെ​ന്ത​കോ​സ്​​ത്​ ബി​ഷ​പ്​ ചാ​ൾ​സ്​ എ​ച്ച്.​എ​ൽ മാ​പ്പു പ​റ​ഞ്ഞു. യു.​എ​സ്​ സം​ഗീ​ത​ജ്ഞ അ​ർ​തെ ഫ്രാങ്ക്‌ലിന്റെ മ​ര​ണാ​ന്ത​ര ച​ട​ങ്ങി​നി​ടെ​യാ​യി​രു​ന്നു വി​വാ​ദം.

ച​ട​ങ്ങി​ന്​ കാ​ർ​മി​ക​ത്വം വ​ഹി​ക്കാ​നെ​ത്തി​യ ബി​ഷ​പ്​ അ​രി​യാ​ന​യെ കെ​ട്ടി​പ്പി​ടി​ച്ച്​ മാ​റി​ട​ത്തി​ൽ സ്​​പ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു. ബിഷപ്പിന്റെ പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വ​സ്​​ഥ​ത പ്ര​ക​ടി​പ്പി​ച്ച മ​രി​യാ​ന​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ്​ സം​ഭ​വം വി​വാ​ദ​മാ​യ​ത്. തു​ട​ർ​ന്നാ​ണ്​ ബി​ഷ​പ്​ മാ​പ്പു​പ​റ​ഞ്ഞ​ത്.

പാ​ട്ടു​പാ​ടി​യ അ​രി​യാ​ന​യെ അ​ഭി​ന​ന്ദി​ക്കാ​നാ​യി ചേ​ർ​ത്തു​പി​ടി​ക്കു​ക മാ​ത്ര​മാ​ണ്​ ചെ​യ്​​ത​തെ​ന്നും അ​പ​മാ​നി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​ല്ലെ​ന്നും പ്ര​വൃ​ത്തി തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ട​തി​ൽ മാ​പ്പു​പറയുന്നുവെന്നും ബിഷപ്പ് പറഞ്ഞു.


Other News

 • കറുത്ത വര്‍ഗക്കാരനെ ട്രക്കിനു പിന്നില്‍ കെട്ടിയിട്ട് വലിച്ചിഴച്ച് കൊലപ്പെടുത്തിയ കേസില്‍ വെള്ളക്കാരനായ സൂപ്പര്‍മാസിസ്റ്റിന്റെ വധശിക്ഷ നടപ്പാക്കി
 • റവ.വിജു വര്‍ഗീസിന് യാത്രയപ്പ് നല്‍കി
 • വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍
 • ഷിക്കാഗോ ഗീതാ മണ്ഡലത്തില്‍ വിഷു ആഘോഷിച്ചു
 • വിസ കാലാവധി കഴിഞ്ഞും യു.എസില്‍ തുടരുന്നവര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിഷേധിക്കാന്‍ നീക്കം
 • പെണ്‍കുട്ടിയെ അടിമ വേല ചെയ്യിപ്പിച്ചു; ഗിനിയ മുന്‍ പ്രസിഡന്റിന്റെ മകനും ഭാര്യയ്ക്കും യു.എസില്‍ തടവ്
 • കേരള ക്രിക്കറ്റ് ലീഗ് അഞ്ചാം സീസണ്‍ തുടങ്ങുന്നു
 • ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ കുടുംബ സംഗമം
 • റവ.ഫിലിപ്പ് ഫിലിപ്പിന് യാത്രയപ്പ് നല്‍കി
 • ഇന്ത്യ ഉള്‍പ്പെടെ എട്ടു രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ നല്‍കിയിരുന്ന ഇളവ് അമേരിക്ക അവസാനിപ്പിക്കുന്നു
 • ട്രമ്പിനെതിരേയുള്ള ഇംപീച്ച്‌മെന്റ്; വൈകാതെ തീരുമാനമെടുക്കുമെന്ന് ഡെമോക്രാറ്റ് പാര്‍ട്ടി
 • Write A Comment

   
  Reload Image
  Add code here