വിപ്രോയ്ക്ക് 1.5 ബില്യണ്‍ ഡോളറിന്റെ കരാര്‍; കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍ അമേരിക്കയില്‍ നിന്ന്

Sun,Sep 02,2018


ന്യൂഡല്‍ഹി: ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ കയറ്റുമതി കമ്പനിയായ വിപ്രോ ലിമിറ്റഡ് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍ നേടിയിരിക്കുന്നു. അമേരിക്കയിലെ എലൈറ്റ് സൊലൂഷന്‍സ് കമ്പനിയില്‍ നിന്ന് ഐടി സേവനങ്ങള്‍ക്ക് 1.5 ബില്യണ്‍ ഡോളറിന്റെ കരാറാണ് ലഭിച്ചതെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു. ഈ ഇടപാടിലൂടെ 1.5 - 1.6 ബില്യണ്‍ ഡോളറിന്റെ വരുമാനം കമ്പനിക്ക് നേടാനാകുമെന്ന് കരുതപ്പെടുന്നു.
ഹെല്‍ത്ത്, ഹ്യൂമന്‍ റിസോഴ്‌സ്, ഫിനാന്‍സ് എന്നീ മേഖലയിലാവും വിപ്രോ, ഇല്ലിനോയി ആസ്ഥാനമായുള്ള എലൈറ്റ് സൊലൂഷന്‍സിന് സേവനം ലഭ്യമാക്കുക. എലൈറ്റ് സൊലൂഷന്‍സിന്റെ ഇന്ത്യയിലെ ഓപ്പറേഷന്‍സ് 117 മില്യണ്‍ ഡോളര്‍ പണമായി നല്‍കി സ്വന്തമാക്കാന്‍ പോവുകയാണെന്ന് വിപ്രോ ജൂലൈയില്‍ വെളിപ്പെടുത്തിയിരുന്നു. വിപ്രോയുടെ ഓഹരി ഏഴു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 306.5 രൂപയില്‍ വെള്ളിയാഴ്ച എത്തിയിരുന്നു.
സെപ്റ്റംബറില്‍ അവസാനിക്കുന്ന ക്വാര്‍ട്ടറില്‍ കമ്പനിയുടെ വരുമാനം 2.01 - 2.05 ബില്യണ്‍ ഡോളറിനകത്തായിരിക്കുമെന്ന് കമ്പനി നേരത്തെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.


Other News

 • ബേര്‍ണി സാന്‍ഡേഴ്‌സിന്റെ ഫണ്ട് റെയ്‌സിംഗ് എതിരാളികളെ ആശങ്കപ്പെടുത്തുന്നു; ഒരു ദിനം കൊണ്ട് സമാഹരിച്ചത് ആറു മില്യണ്‍ ഡോളര്‍
 • മലയാളിയായ രാജ് സുബ്രഹ്മണ്യം ഫെഡക്‌സ് കോര്‍പറേഷന്‍ പ്രസിഡന്റ്
 • ബ്രിട്ടന്‍ പൗരത്വം എടുത്തു കളഞ്ഞ ഷാമിമ ബീഗത്തെ രാജ്യത്തു പ്രവേശിപ്പിക്കില്ലെന്ന് ബംഗ്ലാദേശ്
 • 2021 ലെ ഗ്ലോബല്‍ ഹിന്ദു സംഗമം അരിസോണയില്‍
 • ഭീകരര്‍ക്ക് സുരക്ഷിത താവളങ്ങള്‍ ഒരുക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന നടപടി പാക്കിസ്ഥാനും ചൈനയും അവസാനിപ്പിക്കണമെന്ന് അമേരിക്ക
 • ആണവ സാങ്കേതിക വിദ്യ സൗദിക്കു കൈമാറാനുള്ള ട്രമ്പ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരേ ജനപ്രതിനിധി സഭ അന്വേഷണത്തിന്
 • പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ ഫെബ്രുവരി 23 ന്
 • വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ഡാളസ് പൗരാവലിയുടെ പുഷ്പാഞ്ജലി
 • മാര്‍ത്തോമാ യുവജന സഖ്യം ഭദ്രാസന കോണ്‍ഫറന്‍സ്; റാഫിള്‍ കിക്കോഫ് നടത്തി
 • ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിക്ക് പുതിയ പാരീഷ് കൗണ്‍സില്‍
 • സൗത്ത് ഫ്‌ളോറിഡ നവകേരളയ്ക്ക് നവസാരഥികള്‍
 • Write A Comment

   
  Reload Image
  Add code here