സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗം; ഗീതാമണ്ഡലം ശതോത്തര രജത ജൂബിലി ആഘോഷിക്കുന്നു

Sun,Sep 02,2018


ഷിക്കാഗോ: സ്വാമി വിവേകാനന്ദന്റെ ചരിത്ര പ്രസിദ്ധമായ ഷി്ക്കാഗോ പ്രസംഗത്തിന്റെ ശതോത്തര രജത ജൂബിലി ഷിക്കാഗോ ഗീതാമണ്ഡലം കുടുംബ സമാഗമത്തോടൊപ്പം ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 15 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ആരംഭിക്കുന്ന പ്രത്യേക ഭജനയോടു കൂടി പരിപാടികള്‍ ആരംഭിക്കും. അതിനു ശേഷം അന്‍പതില്‍ പരം തരുണീ മണികളുടെ മാസ്സ് തിരുവാതിര, ഗീതാമണ്ഡലം ബ്രോസിന്റെ ഗ്രൂപ്പ് ഡാന്‍സ്, വിവിധ കലാപരിപാടികള്‍, കുട്ടികള്‍ക്കുള്ള പ്രതേക പരിപാടികള്‍ തുടങ്ങി വളരെ അധികം കലാപരിപാടികള്‍ ഗീതാ മണ്ഡലം കമ്മിറ്റി ക്രമീകരിച്ചിട്ടുണ്ട്.
ലോകം മുഴുവന്‍ ഒരു കുടുംബം ആണന്നും ലോകത്തിലെ ജനങ്ങള്‍ മുഴുവന്‍ ആ കുടുംബത്തിലെ അംഗങ്ങള്‍ ആണന്നും ഉദ്‌ബോധിപ്പിച്ച ഭാരതീയ ദര്‍ശനങ്ങള്‍ക്ക് അന്തര്‍ദേശീയ തലത്തില്‍ ബഹുമാന്യത ലഭിച്ചത് 1893 സെപ്റ്റംബര്‍ 11 ന് വിവേകാനന്ദ സ്വാമിയുടെ ഷിക്കാഗോ പ്രസംഗത്തിലൂടെയായിരുന്നുവെന്ന് ഗീതാമണ്ഡലം വിലയിരുത്തി. എല്ലാ നദികളും ഒടുവില്‍ സമുദ്രത്തില്‍ ചേരുന്നതുപോലെ പല വിശ്വാസങ്ങളില്‍ ജീവിക്കുന്ന എല്ലാ വ്യക്തികളും അവസാന ലക്ഷ്യം ഏകമായ പരമാത്മാവ് തന്നെ എന്ന പരമമായ ഗീത സന്ദേശം ആണ് സ്വാമിജി ഷിക്കാഗോ പ്രസംഗത്തില്‍ വിളിച്ചോതിയത്. ലോകം മുഴുവന്‍ ഒരു കുടുംബം ആണന്നും ലോകത്തിലെ ജനങ്ങള്‍ മുഴുവന്‍ ആ കുടുംബത്തിലെ അംഗങ്ങള്‍ ആണന്നും ഉദ്‌ബോധിപ്പിച്ച ഭാരതീയ ദര്‍ശനങ്ങള്‍ക്ക് അന്തര്‍ദേശീയ തലത്തില്‍ ബഹുമാന്യത ലഭിക്കുന്നതിനും വിവേകാനന്ദ സ്വാമിയുടെ ഷിക്കാഗോ പ്രസംഗം കാരണമായെന്ന് ഗീതാമണ്ഡലം അഭിപ്രായപ്പെട്ടു.
കുടും സമാഗമത്തിലെ കലാപരിപാടികള്‍ക്ക് ശേഷം, ഡിന്നറും ഉണ്ടായിരിക്കുന്നതാണ്. ഗീതാ മണ്ഡലം കുടുംബ സംഗമത്തിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുകയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജയ് ചന്ദ്രന്‍ - 8473617653. , ബൈജു എസ് മേനോനന്‍ - 8477497444, അജി പിള്ള- 8477497444.


Other News

 • കാലിഫോര്‍ണിയയിലെ കാട്ടുതീ കെടുതി അമേരിക്കയെ നടുക്കുന്നു; മരണം കുറഞ്ഞത് 66 ആയി, കാണാതായവര്‍ 631 എന്ന് റിപ്പോര്‍ട്ട്
 • നൂറു കണക്കിനു കുട്ടികള്‍ക്ക് സാന്ത്വനത്തിന്റെ തണല്‍ഒരുക്കുന്ന ഷീബ അമീറിന് സ്വീകരണം നല്‍കി
 • ട്രമ്പിന്റെ 'നേട്ടം'; ഇടക്കാല തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം ഒരു നൂറ്റാണ്ടിനിടെയുള്ളതില്‍ ഏറ്റവും ഉയര്‍ന്നത്
 • ഫ്രാന്‍സിസ് ജോര്‍ജിന് ഡിട്രോയിറ്റില്‍ പൗരസ്വീകരണം
 • ബൈബിള്‍ കലോത്സവം; റോക്ക്‌ലാന്‍ഡ് സെന്റ് മേരീസിന് ഓവറോള്‍ കിരീടം
 • ട്രിനിറ്റി മാര്‍ത്തോമാ ഇടവക കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച ആരംഭിക്കും
 • 'അധിനിവേശക്കാര്‍' എന്ന് ട്രമ്പ് വിശേഷിപ്പിച്ച കുടിയേറ്റ കാരവനിലെ നൂറുകണക്കിനാളുകള്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ എത്തി
 • വൈറ്റ്ഹൗസില്‍ 'ആഭ്യന്തര' കലഹം; ഇളക്കി പ്രതിഷ്ഠയ്ക്ക് ട്രമ്പ് തയാറെടുക്കുന്നു
 • ഫ്രാന്‍സിസ് ജോര്‍ജിന് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കുന്നു
 • റോഷി അഗസ്റ്റിന്‍ എം.എല്‍.എ യ്ക്ക് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കി
 • ഇത് കൂട്ടായ്മയുടെ വിജയമെന്ന് കെ.പി.ജോര്‍ജ്
 • Write A Comment

   
  Reload Image
  Add code here