മുഖ്യമന്ത്രി പിണറായി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയി ; ചുമതല ഇ.പി ജയരാജന്

Sun,Sep 02,2018


തിരുവനന്തപുരം: ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് യാത്ര തിരിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ 4.40ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. മുഖ്യമന്ത്രിയുടെ ഭാര്യ കമലയും അദ്ദേഹത്തിന് ഒപ്പമുണ്ട്. മയോ ക്ലിനിക്കില്‍ മൂന്ന് ആഴ്ചത്തെ ചികിത്സയ്ക്ക് ശേഷമാകും പിണറായി മടങ്ങിയെത്തുക.
ദുരിതാശ്വാസനിധി സംഭാവനകള്‍ ഇന്നുമുതല്‍ മന്ത്രി ഇ.പി ജയരാജനായിരിക്കും സ്വീകരിക്കുക.
മന്ത്രിസഭാ യോഗത്തിന്റെ അധ്യക്ഷ ചുമതലയും ദുരിത്വാശസ നിധിയുടെ ചുമതലയും ഇ പി ജയരാജന് നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനകള്‍ ഇന്ന് രാവിലെ 10 മുതല്‍ ഇ.പി ജയരാജനാണ് സ്വീകരിക്കുന്നത്.
ഓഗസ്റ്റ് 19ന് നിശ്ചയിച്ചിരുന്ന യാത്ര പ്രളയക്കെടുതിയെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.
മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രിക്ക് ചികിത്സ. ന്യൂറോളജി, ക്യാന്‍സര്‍, കാര്‍ഡിയോളജി, പ്രമേഹം ചികില്‍സകള്‍ക്ക് പ്രസിദ്ധമാണ് മയോ ക്ലിനിക്. ചികിത്സയ്ക്കായി മൂന്ന് ആഴ്ചയോളം ആശുപത്രിയില്‍ കഴിയേണ്ടി വരും.


Other News

 • ആണവ സാങ്കേതിക വിദ്യ സൗദിക്കു കൈമാറുള്ള ട്രമ്പ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരേ ജനപ്രതിനിധി സഭ അന്വേഷണത്തിന്
 • സൗത്ത് ഫ്‌ളോറിഡ നവകേരളയ്ക്ക് നവസാരഥികള്‍
 • ഇന്ത്യ കാത്തലിക് അസോ. ഓഫ് അമേരിക്കയുടെ വാര്‍ഷികം നടത്തി
 • വൈറ്റ്ഹൗസ് പിടിക്കാന്‍ വീണ്ടും ബേര്‍ണി സാന്‍ഡേഴ്‌സ്; നോമിനേഷന്‍ നേടിയാല്‍ ഏറ്റവും പ്രായം കൂടിയ സ്ഥാനാര്‍ഥി എന്ന ഖ്യാതിക്ക് അര്‍ഹനാകും
 • ഹൂസ്റ്റണില്‍ ഇന്ത്യന്‍ ദമ്പതികള്‍ വെടിയേറ്റു മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം
 • ഫോമാ സണ്‍ഷൈന്‍ റീജിയന്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്
 • ഹൂസ്റ്റണില്‍ ഗുരുമന്ദിരം യാഥാര്‍ഥ്യമാകുന്നു
 • മലയാളം സൊസൈറ്റി സമ്മേളനം നടത്തി
 • ട്രമ്പിനെ പുറത്താക്കാന്‍ എഫ്.ബി.ഐ - ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉന്നതര്‍ ആലോചന നടത്തിയെന്ന് ആരോപണം; അന്വേഷണം നടത്തുമെന്ന് സെനറ്റ് കമ്മിറ്റി ചെയര്‍മാന്‍
 • പിടിയിലായ ഐ.എസ് ഭീകരരെ യൂറോപ്യന്‍ രാജ്യങ്ങള്‍ വിചാരണയ്ക്ക് വിധേയമാക്കണമെന്ന് ട്രമ്പ്
 • വെനസ്വേലയിലേക്ക് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ദുരിതാശ്വാസ സഹായങ്ങള്‍ എത്തിച്ചു തുടങ്ങി
 • Write A Comment

   
  Reload Image
  Add code here