എന്‍.കെ.ലൂക്കോസ് വോളിബോള്‍ ടൂര്‍ണമെന്റ്; ഷിക്കാഗോ കൈരളി ലയണ്‍സിന് ഹാട്രിക് നേട്ടം

Sat,Sep 01,2018


ഡിട്രോയിറ്റ്: വോളിബോള്‍ പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന എന്‍.കെ.ലൂക്കോസ് വോളിബോള്‍ ടൂര്‍ണമെന്റില്‍ കൈരളി ലയണ്‍സ് ഓഫ് ഷിക്കാഗോയ്ക്ക് ഹാട്രിക് നേട്ടം. കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പായ ടാമ്പ ടൈഗേഴ്‌സിനെ ഇത്തവണയും കീഴടക്കി കൈരളിയുടെ ചുണക്കുട്ടന്മാര്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ടു. എന്‍.കെ..ലൂക്കോസ് ഫൗണ്ടേഷന്റെ നേതൃത്വത്തിലും , ഡിട്രോയിറ്റ് ഈഗിള്‍സിന്റെ ആതിഥേയത്വത്തിലും സെപ്റ്റംബര്‍ ഒന്ന് ശനിയാഴ്ച ഇവിടെ നടന്ന ടൂര്‍ണമെന്റില്‍ ഒമ്പതു ടീമുകള്‍ മാറ്റുരച്ചു. നൂറുകണക്കിന് വോളിബോള്‍ പ്രേമികള്‍ ടൂര്‍ണമെന്റ് വീക്ഷിക്കുവാന്‍ എത്തിയിരുന്നു. വിജയികള്‍ ആയിരം ഡോളറും എവര്‍ റോളിംഗ് ട്രോഫിയും നേടിയപ്പോള്‍ റണ്ണേഴ്‌സ് അപ്പിന് 500 ഡോളറും ട്രോഫിയും ലഭിച്ചു.
മോസ്റ്റ് വാല്യുവബിള്‍ പ്ലെയറായി നിഥിന്‍ തോമസും (ഷിക്കാഗോ), ബെസ്റ്റ് സെറ്ററായി ഷെയിന്‍ ജേക്കബും (ഷിക്കാഗോ), ബെസ്റ്റ് ഡിഫന്‍സീവ് പ്ലെയറായി മെറില്‍ മംഗലശേരിലും (ഷിക്കാഗോ), ബെസ്റ്റ് ഒഫന്‍സീവ് പ്ലെയറായി ടിബിന്‍ മച്ചാനിക്കലും (ടാമ്പ) തെരഞ്ഞെടുക്കപ്പെട്ടു.
ഷിക്കാഗോയില്‍ നിന്ന് ടീമുകള്‍ക്കൊപ്പം നിരവധി വോളിബോള്‍ പ്രേമികള്‍ എത്തിയിരുന്നു. സിബി കദളിമറ്റം മാനേജരായുള്ള കൈരളി ലയണ്‍സ് ഓഫ് ഷിക്കാഗോ ടീം മികച്ച പ്രകടനമാണ് ടൂര്‍ണമെന്റിലുടനീളം പുറത്തെടുത്തത്. എന്‍.കെ.ലൂക്കോസ് ഫൗണ്ടേഷന്റെ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ പയസ്റ്റിന്‍ ആലപ്പാട്ട്, ഡിട്രോയിറ്റിലെ ടൂര്‍ണമെന്റ് സംഘാടകരായ ഫാ.ജോയി ചക്കിയാന്‍, മാത്യൂസ് ചെരുവില്‍, മോഹന്‍ പനങ്കാവില്‍, ഷോണ്‍ കര്‍ത്തനാള്‍, ജെയിസ് അഗസ്റ്റിന്‍, ഷൈന്‍ ഈപ്പന്‍, സഞ്ചു കോയിത്തറ, വിനോദ് കൊണ്ടൂര്‍ ഡേവിഡ് തുടങ്ങിയവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.


Other News

 • നവകേരള നിര്‍മ്മിതിക്ക് അമേരിക്കന്‍ മലയാളികളോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി
 • കേരളത്തിലെ പ്രളയക്കെടുതി; അമേരിക്കന്‍ മലയാളി സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി
 • മേരിലാന്‍ഡില്‍ യുവതി ജോലി സ്ഥലത്ത് മൂന്നു പേരെ വെടിവച്ചു കൊന്ന ശേഷം ജീവനൊടുക്കി
 • സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്കോഫ് ഹൂസ്റ്റണില്‍ നടത്തി
 • ന്യൂജേഴ്‌സി ക്രൈസ്റ്റ് കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു
 • 'ഫ്‌ളോറന്‍സ്' ഉയര്‍ത്തിയ പ്രളയക്കെടുതി മാറാതെ നോര്‍ത്ത് കരോലിന; മരണം 32 ആയി, നദികള്‍ കരകവിഞ്ഞൊഴുകുന്നു
 • ഷിക്കാഗോ കത്തീഡ്രലില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് 23 ന്
 • ഡാളസില്‍ മര്‍ത്ത മറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം
 • റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ഇടവക വാര്‍ഷികവും തിരുനാളും
 • പ്രവീണ്‍ വര്‍ഗീസ് വധക്കേസ്; പ്രതി ഗേജ് ബഥൂണിനെ കോടതി കുറ്റവിമുക്തനാക്കി, അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍
 • ട്രമ്പിന്റെ സുപ്രീംകോടതി നോമിനിക്കെതിരെ ലൈംഗികാരോപണം
 • Write A Comment

   
  Reload Image
  Add code here