ട്രമ്പ് സര്‍ക്കാരിനെതിരെ ബ്ലോഗെഴുതിയ വിദ്യാര്‍ത്ഥിനിയെ വിമാനതാവളത്തില്‍ വിവസ്ത്രയാക്കി പരിശോധന നടത്തിയെന്ന് പരാതി

Sat,Sep 01,2018


വാ​ഷി​ങ്​​ട​ണ്‍: ട്രമ്പ്​ സ​ർ​ക്കാ​റി​നെ​തി​രെ ബ്ലോ​ഗ് എ​ഴു​തി​യ വി​ദ്യാ​ർ​ഥി​നി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സാ​നി​റ്റ​റി പാ​ഡ് അ​ട​ക്കം അ​ഴി​പ്പി​ച്ച് വി​വ​സ്ത്ര​യാ​ക്കി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്ന് പ​രാ​തി.

ഹാ​ർ​വ​ഡ്​ സ​ര്‍വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​നി സൈ​ന​ബ് മ​ര്‍ച്ച​ൻ​റി​നാ​ണ് ദു​ര​നു​ഭ​വം. ബോ​സ്​​റ്റ​ണി​ല്‍നി​ന്ന് വാ​ഷി​ങ്​​ട​ണി​ലേ​ക്ക് പോകുമ്പോഴായിരുന്നു സം​ഭ​വം. സൈനബ് മര്‍ച്ചന്റ്‌ സൈ​ന​ബ് റൈ​റ്റ്‌​സ് എ​ന്ന വെബ്‌സൈറ്റിന്റെ സ്ഥാപകയും എഡിറ്ററുമാണ്. . സാ​ധാ​ര​ണ ന​ട​ക്കാ​റു​ള്ള സു​ര​ക്ഷ പ​രി​ശോ​ധ​ന കൂ​ടാ​തെ സ്വ​കാ​ര്യ മു​റി​യി​ല്‍ കൊ​ണ്ടു​പോ​യി അ​പ​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ.

പ​രി​ശോ​ധ​ന​ക്കു ശേ​ഷം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഐ.​ഡി ന​മ്പ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും, അ​ധി​കൃ​ത​ര്‍ ന​ല്‍കി​യി​ല്ല. അ​തി​ക്ര​മ​ത്തി​നെ​തി​രെ സൈ​ന​ബ് ഹോം ​ലാ​ന്‍ഡ് സെ​ക്യൂ​രി​റ്റി വ​കു​പ്പി​ന് പ​രാ​തി ന​ല്‍കി. ബ്ലോ​ഗെ​ഴു​ത്തി​നെ തു​ട​ർ​ന്നാ​ണ്​ ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ളെ​ന്നും 2016 മു​ത​ൽ ഇ​ത്​ തു​ട​രു​ക​യാ​ണെ​ന്നും സൈ​ന​ബ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.


Other News

 • ബേര്‍ണി സാന്‍ഡേഴ്‌സിന്റെ ഫണ്ട് റെയ്‌സിംഗ് എതിരാളികളെ ആശങ്കപ്പെടുത്തുന്നു; ഒരു ദിനം കൊണ്ട് സമാഹരിച്ചത് ആറു മില്യണ്‍ ഡോളര്‍
 • മലയാളിയായ രാജ് സുബ്രഹ്മണ്യം ഫെഡക്‌സ് കോര്‍പറേഷന്‍ പ്രസിഡന്റ്
 • ബ്രിട്ടന്‍ പൗരത്വം എടുത്തു കളഞ്ഞ ഷാമിമ ബീഗത്തെ രാജ്യത്തു പ്രവേശിപ്പിക്കില്ലെന്ന് ബംഗ്ലാദേശ്
 • 2021 ലെ ഗ്ലോബല്‍ ഹിന്ദു സംഗമം അരിസോണയില്‍
 • ഭീകരര്‍ക്ക് സുരക്ഷിത താവളങ്ങള്‍ ഒരുക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന നടപടി പാക്കിസ്ഥാനും ചൈനയും അവസാനിപ്പിക്കണമെന്ന് അമേരിക്ക
 • ആണവ സാങ്കേതിക വിദ്യ സൗദിക്കു കൈമാറാനുള്ള ട്രമ്പ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരേ ജനപ്രതിനിധി സഭ അന്വേഷണത്തിന്
 • പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ ഫെബ്രുവരി 23 ന്
 • വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ഡാളസ് പൗരാവലിയുടെ പുഷ്പാഞ്ജലി
 • മാര്‍ത്തോമാ യുവജന സഖ്യം ഭദ്രാസന കോണ്‍ഫറന്‍സ്; റാഫിള്‍ കിക്കോഫ് നടത്തി
 • ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിക്ക് പുതിയ പാരീഷ് കൗണ്‍സില്‍
 • സൗത്ത് ഫ്‌ളോറിഡ നവകേരളയ്ക്ക് നവസാരഥികള്‍
 • Write A Comment

   
  Reload Image
  Add code here