ലോക വ്യാപാര സംഘടനയില്‍ നിന്ന് യുഎസ് പുറത്തുകടക്കുമെന്ന് ട്രമ്പ്

Fri,Aug 31,2018


വാഷിംഗ്ടണ്‍: രാഷ്ട്രത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ലോക വ്യാപാര സംഘടനയില്‍ നിന്ന് യുഎസ് പുറത്തുകടക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ ഭീഷണി.
ബ്ലൂംബെര്‍ഗ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ലോകവ്യാപാര സംഘടനക്കെതിരായ നിലപാട് ട്രമ്പ് പ്രഖ്യാപിച്ചത്. സംഘടന അമേരിക്കന്‍ താല്‍പര്യങ്ങളെ മാനിക്കുന്നില്ല എന്നാരോപിച്ചുകൊണ്ടാണ് അനന്തര നടപടിയെക്കുറിച്ചുള്ള ട്രമ്പിന്റെ ഭീഷണി.
രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപരത്തിനും തര്‍ക്കപരിഹാരത്തിനും വ്യവസ്ഥകളും നിയമങ്ങളും ഏര്‍പ്പെടുത്തിക്കൊണ്ട് രൂപീകൃതമായ സംഘടനയാണ് ലോക വ്യാപാര സംഘടന.
സംഘടനയുടെ പലനിയങ്ങളും അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് എതിരുനില്‍ക്കുന്നതാണെന്ന് ട്രമ്പ് ചൂണ്ടിക്കാട്ടി. എല്ലാ രാജ്യങ്ങള്‍ക്കും ഒരുപോലെ ഗുണം ലഭിക്കുന്നതിനുവേണ്ടിയാണ് ലോക വ്യാപാര സംഘടന രൂപീകരിച്ചത്.
എന്നാല്‍ ഞങ്ങളെ സംബന്ധിച്ച് അങ്ങനെ അല്ല- നേരത്തെ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലും ട്രമ്പ് സംഘടനക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. അതേ സമയം ലോക വ്യാപാര സംഘടനയില്‍ അമേരിക്ക കക്ഷിയായി വരുന്ന 90 ശതമാനം തര്‍ക്കങ്ങളിലും പരാതികളിലും അവര്‍ തന്നെയാണ് വിജയിച്ചതെന്ന് ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.


Other News

 • കറുത്ത വര്‍ഗക്കാരനെ ട്രക്കിനു പിന്നില്‍ കെട്ടിയിട്ട് വലിച്ചിഴച്ച് കൊലപ്പെടുത്തിയ കേസില്‍ വെള്ളക്കാരനായ സൂപ്പര്‍മാസിസ്റ്റിന്റെ വധശിക്ഷ നടപ്പാക്കി
 • റവ.വിജു വര്‍ഗീസിന് യാത്രയപ്പ് നല്‍കി
 • വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍
 • ഷിക്കാഗോ ഗീതാ മണ്ഡലത്തില്‍ വിഷു ആഘോഷിച്ചു
 • വിസ കാലാവധി കഴിഞ്ഞും യു.എസില്‍ തുടരുന്നവര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിഷേധിക്കാന്‍ നീക്കം
 • പെണ്‍കുട്ടിയെ അടിമ വേല ചെയ്യിപ്പിച്ചു; ഗിനിയ മുന്‍ പ്രസിഡന്റിന്റെ മകനും ഭാര്യയ്ക്കും യു.എസില്‍ തടവ്
 • കേരള ക്രിക്കറ്റ് ലീഗ് അഞ്ചാം സീസണ്‍ തുടങ്ങുന്നു
 • ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ കുടുംബ സംഗമം
 • റവ.ഫിലിപ്പ് ഫിലിപ്പിന് യാത്രയപ്പ് നല്‍കി
 • ഇന്ത്യ ഉള്‍പ്പെടെ എട്ടു രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ നല്‍കിയിരുന്ന ഇളവ് അമേരിക്ക അവസാനിപ്പിക്കുന്നു
 • ട്രമ്പിനെതിരേയുള്ള ഇംപീച്ച്‌മെന്റ്; വൈകാതെ തീരുമാനമെടുക്കുമെന്ന് ഡെമോക്രാറ്റ് പാര്‍ട്ടി
 • Write A Comment

   
  Reload Image
  Add code here