മാധ്യമങ്ങള്‍ കള്ളക്കഥ മെനയുകയാണെന്ന് ട്രമ്പ്; വാട്ടര്‍ഗേറ്റ് റിപ്പോര്‍ട്ടര്‍ക്കും അധിക്ഷേപം, കള്ളം പറയില്ലെന്ന് സി.എന്‍.എന്‍

Thu,Aug 30,2018


വാഷിംഗ്ടണ്‍ ഡി സി: പ്രസിഡന്റ് നികസ്‌ന്റെ രാജിയില്‍ കലാശിച്ച വാട്ടര്‍ഗേറ്റ് സംഭവം റിപ്പോര്‍ട്ട് ചെയ്ത പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കാള്‍ ബേണ്‍സ്റ്റൈനെ അധിക്ഷേപിച്ച് ഡോണള്‍ഡ് ട്രമ്പ് രംഗത്ത്. കഥകള്‍ മെനയുന്ന വിഡ്ഡിയാണ് ബേണ്‍സ്റ്റൈന്‍ എന്നാണ് ട്രമ്പ് ട്വീറ്റ് ചെയ്തത്. 2016 ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പു കാലത്ത് ട്രമ്പ് ടീം റഷ്യന്‍ അഭിഭാഷകയുമായി നടത്തിയ കൂടിക്കാഴ്ചയെപ്പറ്റി ട്രമ്പിന് മുന്‍കൂട്ട് അറിയാമെന്ന് ബേണ്‍സ്റ്റൈന്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ട്രമ്പിനെ ചൊടിപ്പിച്ചത്.
സത്യം വെളിച്ചത്തു കൊണ്ടുവരിക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും, തന്റെ പ്രതിബദ്ധതയുടെ മേല്‍ ചെളിവാരിയെറിയാന്‍ ആര്‍ക്കും കഴിയില്ലെന്നും ബേണ്‍സ്റ്റൈന്‍ തിരിച്ചടിച്ചു. ഇത്തരം വാര്‍ത്തകള്‍ ചമയ്ക്കുന്ന സി.എന്‍.എന്‍ ഉള്ളില്‍ നിന്ന് പിച്ചിചീന്തപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും , വ്യാജവാര്‍ത്തകളാണ് അവര്‍ പടച്ചു വിടുന്നതെന്നും ട്രമ്പ് ആരോപിച്ചു.
2016 ട്രമ്പ് ടവറില്‍ നടന്ന വിവാദ കൂടിക്കാഴ്ചയെപ്പറ്റി ട്രമ്പിന് മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്താന്‍ തയാറാണെന്ന് ട്രമ്പിന്റെ മുന്‍ അഭിഭാഷകനായ മൈക്കിള്‍ കോഹന്‍ വെളിപ്പെടുത്തിയെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സി.എന്‍.എന്നു വിവരങ്ങള്‍ നല്‍കിയിരുന്നത് താനാണെന്ന് കോഹന്റെ അഭിഭാഷകന്‍ ലാനി ഡേവിസ് തിങ്കളാഴ്ച വെളിപ്പെടുത്തിയിരുന്നു. ബേണ്‍സ്റ്റൈന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ തങ്ങള്‍ ഉറച്ചു നില്‍ക്കുകയാണെന്നു വെളിപ്പെടുത്തിയ സി.എന്‍.എന്‍, തങ്ങള്‍ കള്ളം പറയാറില്ലെന്നും ട്വീറ്റ് ചെയ്തു. വെറുപ്പോടെയും പക്ഷപാതപരമായുമാണ് തന്നോട് അമേരിക്കന്‍ മാധ്യമങ്ങള്‍ പെരുമാറുന്നതെന്ന് ആക്ഷേപിച്ച ട്രമ്പ് കള്ളക്കഥകളാണ് അവര്‍ ചമയ്ക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.


Other News

 • ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ലൈംഗിക പീഡനം നടത്തിയിട്ടില്ലെന്ന് ബ്രെറ്റ് കവനോവ്
 • പ്രവീണ്‍ വധക്കേസില്‍ കോടതി വിട്ടയച്ച പ്രതി ജയിലിലായിരുന്നപ്പോഴും മയക്കുമരുന്ന് ഇടപാട് നടത്തി; ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി
 • ഞാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു, എന്റെ സുഹൃത്ത് മോഡിക്ക് ആശംസ അറിയിക്കുക; സുഷമ സ്വരാജിനോട് ട്രമ്പ്
 • ട്രമ്പ് ടീമിന്റെ റഷ്യന്‍ ബന്ധത്തെപ്പറ്റിയുള്ള അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന യു.എസ് ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ രാജിവച്ചേക്കുമെന്നു സൂചന
 • തിയോളജി ബിരുദാനന്തര ബിരുദദാന ചടങ്ങുകള്‍ സോമര്‍സെറ്റില്‍ സെപ്റ്റംബര്‍ മുപ്പതിന്
 • മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ ഇരട്ടകളുടെ സംഗമം
 • ഷിക്കാഗോയില്‍ 'എസ്രാ മീറ്റ് 2018' നടത്തി
 • മലയാളി എന്‍ജിനിയേഴ്‌സ് അസോ. സ്‌കോളര്‍ഷിപ്പ് പദ്ധതി
 • ഗണേശ ഭഗവാന്റെ ചിത്രം പരസ്യത്തില്‍; ക്ഷമ ചോദിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി
 • ഷിക്കാഗോ കത്തീഡ്രലില്‍ സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി
 • എച്ച്-4 വിസ നിരോധനം മൂന്ന് മാസത്തിനുള്ളില്‍ നിലവില്‍ വരുമെന്ന് യു.എസ് സര്‍ക്കാര്‍
 • Write A Comment

   
  Reload Image
  Add code here