റാന്നിക്കു സ്വാന്തനമേകാന്‍ ഹൂസ്റ്റണ്‍ റാന്നി അസോസിയേഷനും

Wed,Aug 29,2018


ഹൂസ്റ്റണ്‍: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന റാന്നി നിവാസികള്‍ക്കു തങ്ങളുടെ അതിജീവനത്തിന്റെ പാതയില്‍ ഒരു കൈത്താങ്ങായി ഹൂസ്റ്റണ്‍ റാന്നി അസോസിയേഷനും.
കേരളത്തില്‍ പ്രളയക്കെടുതികള്‍ ആരംഭിച്ച ദിവസം തന്നെ ദുരിതം അനുഭവിക്കുന്ന പതിനായിരക്കണക്കിന്ന് ജനങ്ങളുടെ വേദനയില്‍ പങ്കു ചേര്‍ന്നു കൊണ്ട് ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഉപേക്ഷിച്ച അമേരിക്കയിലെ ആദ്യ സംഘടനകളില്‍ ഒന്നാണ് ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ . പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുവാന്‍ തിരുവോണ ദിവസം സ്റ്റാഫോര്‍ഡിലെ ഡെലിഷ്യസ് കേരളം കിച്ചന്‍ റെസ്റ്റോറന്ററില്‍ പ്രത്യേകം വിളിച്ചു കൂട്ടിയ സമ്മേളനത്തില്‍ അ േസ്സാസിയേഷന്‍ പ്രസിഡന്റ് ജീമോന്‍ റാന്നി അദ്ധ്യക്ഷത വഹിച്ചു .
റവ. ഫാ. ഏബ്രഹാം സഖറിയ ചരിവുപറമ്പില്‍ (ജെക്കു അച്ചന്‍ ), ബാബു കൂടത്തിനാലില്‍, ജിന്‍സ് മാത്യു കിഴക്കേതില്‍ , റോയ് തീയാടിക്കല്‍, മാത്യൂസ് ചാണ്ടപ്പിള്ള, ബിനു സക്കറിയ, ഷിജു വര്‍ഗീസ്,വിനോദ് ചെറിയാന്‍, ജോണ്‍സന്‍ കൂടത്തിനാലില്‍, ഷീജ ജോസ് തുടങ്ങിയവര്‍ സമ്മേളനത്തില്‍ പ്രസംഗിച്ചു. റാന്നിയിലെ വിവിധ മേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുന്നവര്‍ , അസോസിയേഷന്റെ കളക്ഷന്‍ ഡ്രൈവില്‍ സഹായിക്കുന്നവര്‍ തുടങ്ങി എല്ലാവരെയും ഭാരവാഹികള്‍ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു വളരെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് 6500 ഡോളര്‍ ( ഏകദേശം നാലര ലക്ഷം രൂപ) സമാഹരിക്കുവാന്‍ അസോസിയേഷന് കഴിഞ്ഞതായി പ്രസിഡന്റ് ജീമോന്‍ റാന്നി അറിയിച്ചു . സമ്മേളനം നടന്നു കൊണ്ടിരുന്ന സമയത്തു റസ്റ്റോറന്റില്‍ ചര്‍ച്ചകള്‍ ശ്രവിച്ചു കൊണ്ടിരുന്ന ലൂസിയാനയില്‍ നിന്ന് സന്ദര്‍ശനത്തിനെത്തിയ മാത്യു.ജെ. ജേക്കബ് - സാറാ മാത്യു ദമ്പതികള്‍ 1000 ഡോളറിന്റെ ചെക്ക് കൈമാറിയത് ഏറെ ശ്രദ്ധേയമായി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടമായി ഐത്തല, ഈട്ടിച്ചുവട് ,പുള്ളോലില്‍ ഭാഗം, തുടങ്ങിയ ഭാഗങ്ങളിലായി 150 ല്‍ പരം ഭവനങ്ങളില്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് വേണ്ട സാധന സാമഗ്രികള്‍ അസോസിയേഷന്‍ എത്തിച്ചു കൊടുത്തു. രണ്ടാം ഘട്ടമായി നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ റവ.ഫാ. ബെന്‍സി മാത്യു കിഴക്കേതില്‍ നേതൃത്വം നല്‍കുന്ന ഗുഡ് സമരിറ്റന്‍ ട്രസ്റ്റുമായി ചേര്‍ന്ന് നടത്തുവാന്‍ തീരുമാനിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്, ജീമോന്‍ റാന്നി (പ്രസിഡണ്ട്) 407 718 4805 ജിന്‍സ് മാത്യു കിഴക്കേതില്‍ (സെക്രട്ടറി) 832 278 9858 റോയി തീയാടിക്കല്‍ (ട്രഷറര്‍) 832 768 2860


Other News

 • അതിര്‍ത്തി മതിലിനുള്ള ഫണ്ട് കണ്ടെത്താന്‍ നാഷണല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് ട്രമ്പ്; വരാന്‍ പോകുന്നത് നിയമ പോരാട്ടം
 • മതില്‍ വിഷയത്തില്‍ രണ്ടും കല്‍പിച്ച് ട്രമ്പ്; ഫണ്ട് വക മാറ്റി ചെലവഴിക്കാന്‍ പ്രസിഡന്റിന് അധികാരമുണ്ടെങ്കിലും ജനപ്രതിനിധി സഭ നോക്കിയിരിക്കില്ല
 • സിറിയയില്‍ നിന്നുള്ള സേനാ പിന്മാറ്റം; ട്രമ്പിന്റെ തീരുമാനത്തോടു വിയോജിപ്പു പ്രകടിപ്പിച്ച് മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ ജനറല്‍ രംഗത്ത്
 • ഷട്ട്ഡൗണ്‍ ഒഴിവാക്കാന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ബില്ലില്‍ ട്രമ്പ് ഒപ്പുവയ്ക്കും; നാഷണല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് അതിര്‍ത്തി മതിലിനുള്ള ഫണ്ട് കണ്ടെത്തും
 • ഷിക്കോഗോ സീറോ മലബാര്‍ കത്തീഡ്രലിലെ പുതിയ വികാരിക്ക് സ്വീകരണം
 • ധര്‍മ്മ സംവാദ പരമ്പരയുടെ സമാപനം ന്യൂയോര്‍ക്കില്‍
 • സംസ്ഥാന - പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ എതിര്‍പ്പ്; ന്യൂയോര്‍ക്കില്‍ പുതിയ ഹെഡ്ക്വാര്‍ട്ടേഴ്‌സ നിര്‍മിക്കാനുള്ള നീക്കം ആമസോണ്‍ ഉപേക്ഷിച്ചു
 • ഇറാനു വേണ്ടി ചാരപ്പണി നടത്തിയ മുന്‍ അമേരിക്കന്‍ വ്യോമസേനാ ഓഫീസര്‍ മോനിക്കയ്‌ക്കെതിരേ കുറ്റപത്രം
 • ഇതൊന്നും മറക്കില്ല; വെനിസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്
 • ട്രമ്പിന്റെ മുന്‍ തെരഞ്ഞെടുപ്പു പ്രചാരണ മേധാവി പോള്‍ മനാഫോര്‍ട്ട് പ്രോസിക്യൂട്ടര്‍മാരോട് കള്ളം പറഞ്ഞുവെന്ന് ജഡ്ജി
 • കുടിയേറ്റ നിയമം പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് എച്ച് 1 ബി വിസയിലുള്ള ഇന്ത്യന്‍ വംശജര്‍ വൈറ്റ്ഹൗസിനു മുമ്പില്‍ റാലി നടത്തി
 • Write A Comment

   
  Reload Image
  Add code here