പ്രളയക്കെടുതി: വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോ. ആദ്യഗഡുവായി അഞ്ചു ലക്ഷം രൂപ നല്‍കി

Wed,Aug 29,2018


ന്യൂയോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേന്‍ ഈ വര്‍ഷത്തെ ഓണാഘോഷം ഉപേക്ഷിച്ചു കൊണ്ട് ആദ്യഗഡുവായി 5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതശാസനിധിയിലേക്ക് സംഭാവന നല്‍കി . അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ വര്‍ക്കി തുക കൈമാറി. എല്ലാ മലയാളീകള്‍ക്കുമൊപ്പം കേരളത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേര്‍ന്നുകൊണ്ടാണ് അസോസിയേഷന്‍ സെപ്റ്റംബര്‍ എട്ടിനു നടത്താനിരുന്ന ഓണാഘോഷങ്ങള്‍ വേണ്ടാന്നു വച്ച് മുഖ്യമന്ത്രിയുടെ ദുരിതശാസനിധിയിലേക്ക് തുക സമാഹരിച്ചത് . അടുത്ത അഞ്ചു ലക്ഷം രൂപ ഉടനെ തന്നെ കൊടുക്കുമെന്നും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ സി വര്‍ഗീസ് അറിയിച്ചു. കേരളത്തില്‍ പ്രളയ ദുരന്തമുണ്ടായപ്പോള്‍ തന്നെ സെക്രട്ടറി ലിജോ ജോണ്‍ കമ്മിറ്റി മീറ്റിംഗ് വിളിച്ചുകൂട്ടുകയും അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ വര്‍ക്കി ഇന്ത്യയില്‍ ആയതിനാല്‍ വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ചാരിറ്റി പ്രവര്‍ത്തങ്ങള്‍ കോ ഓര്‍ഡിനേറ്റ് ചെയ്യുവാന്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ സി വര്‍ഗീസ് (സലിം), മുന്‍ പ്രസിഡന്റമാരായ ടെറന്‍സോണ്‍ തോമസ്, കൊച്ചുമ്മന്‍ ജേക്കബ്, ജോയി ഇട്ടന്‍,ജെ മാത്യൂസ് ,തോമസ് കോശി , ചാക്കോ പി. ജോര്‍ജ് എന്നിവരെ ചുമതലപ്പെടുത്തിയതിന്റെ ഫലമായി ആദ്യ ഗഡുവായ അഞ്ചു ലക്ഷം നല്‍കുകയും അടുത്ത അഞ്ചുലക്ഷം സമാഹരിച്ചു കഴിയുകയും ചെയ്തു. തുടര്‍ന്നും കഴിയാവുന്ന സഹായം സമാഹരിച്ച് കേരളത്തില്‍ എത്തിക്കുക എന്നതാണ് അസോസിയേഷന്റെ ലക്ഷ്യ്യമെന്ന് ഇവര്‍ അറിയിച്ചു.
കേരളം ഏതാണ്ട് പൂര്‍ണമായി പുനര്‍ നിര്‍മിക്കേണ്ട അവസ്ഥയാണെന്നും ഇതൊന്നും നമുക്ക് ചെയ്യാന്‍ പറ്റുന്ന കാര്യമല്ലെന്നും അതുകൊണ്ടാണ് മുഖ്യ മന്ത്രിയുടെ ദുരിതശാസനിധിയിലേക്ക് സംഭാവന നല്‍കാന്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍ തിരുമാനിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ വര്‍ക്കി, സെക്രട്ടറി ലിജോ ജോണ്‍, ട്രഷര്‍ ബിപിന്‍ ദിവാകരന്‍, വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, ജോയിന്റ് സെക്രട്ടറി ഷാജന്‍ ജോര്‍ജ് , ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ സി വര്‍ഗീസ്, കോ ഓര്‍ഡിനേറ്റര്‍ ടെറന്‍സണ്‍ തോമസ്, ജോയി ഇട്ടന്‍, കൊച്ചുമ്മന്‍ ജേക്കബ്, ജെ. മാത്യൂസ്, തോമസ് കോശി ,ഗണേഷ് നായര്‍, എം.വി. ചാക്കോ, ചാക്കോ പി. ജോര്‍ജ്, എം. വി.കുരിയന്‍, എ.വി .വര്‍ഗീസ്,കെ . ജി . ജനാര്‍ദ്ദനന്‍ ,രാജന്‍ ടി ജേക്കബ് ,സുരേന്ദ്രന്‍ നായര്‍, ഇട്ടുപ് ദേവസി, ജോണ്‍ തോമസ്എ, രാജ് തോമസ് , ജയാ കുര്യന്‍ , ജിഷ അരുണ്‍ എന്നിവര്‍ ഓണാഘോഷത്തിനു പകരം കേരളത്തിന് കൈ താങ്ങാവാന്‍ എല്ലാവരോടും ആവിശ്യപ്പെട്ടൂ.
ശ്രീകുമാര്‍ ഉണ്ണിത്താന്‍


Other News

 • വൈറ്റ്ഹൗസിലെ സി.എന്‍.എന്‍ ലേഖകന്റെ പ്രസ് പാസ് റദ്ദാക്കിയ നടപടി അമേരിക്കന്‍ കോടതി പുന:സ്ഥാപിച്ചു
 • കാലിഫോര്‍ണിയയിലെ കാട്ടുതീ കെടുതി അമേരിക്കയെ നടുക്കുന്നു; മരണം കുറഞ്ഞത് 66 ആയി, കാണാതായവര്‍ 631 എന്ന് റിപ്പോര്‍ട്ട്
 • നൂറു കണക്കിനു കുട്ടികള്‍ക്ക് സാന്ത്വനത്തിന്റെ തണല്‍ഒരുക്കുന്ന ഷീബ അമീറിന് സ്വീകരണം നല്‍കി
 • ട്രമ്പിന്റെ 'നേട്ടം'; ഇടക്കാല തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം ഒരു നൂറ്റാണ്ടിനിടെയുള്ളതില്‍ ഏറ്റവും ഉയര്‍ന്നത്
 • ഫ്രാന്‍സിസ് ജോര്‍ജിന് ഡിട്രോയിറ്റില്‍ പൗരസ്വീകരണം
 • ബൈബിള്‍ കലോത്സവം; റോക്ക്‌ലാന്‍ഡ് സെന്റ് മേരീസിന് ഓവറോള്‍ കിരീടം
 • ട്രിനിറ്റി മാര്‍ത്തോമാ ഇടവക കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച ആരംഭിക്കും
 • 'അധിനിവേശക്കാര്‍' എന്ന് ട്രമ്പ് വിശേഷിപ്പിച്ച കുടിയേറ്റ കാരവനിലെ നൂറുകണക്കിനാളുകള്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ എത്തി
 • വൈറ്റ്ഹൗസില്‍ 'ആഭ്യന്തര' കലഹം; ഇളക്കി പ്രതിഷ്ഠയ്ക്ക് ട്രമ്പ് തയാറെടുക്കുന്നു
 • ഫ്രാന്‍സിസ് ജോര്‍ജിന് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കുന്നു
 • റോഷി അഗസ്റ്റിന്‍ എം.എല്‍.എ യ്ക്ക് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കി
 • Write A Comment

   
  Reload Image
  Add code here