ഡാമുകള്‍തുറന്നതല്ല; ശക്തമായ മഴയാണ് പ്രളയത്തിനുകാരണമെന്ന് കേന്ദ്ര ജല കമ്മിഷന്‍

Wed,Aug 29,2018


ന്യൂഡല്‍ഹി: കേരളത്തിലെ മഹാ പ്രളയത്തിനുകാരണം അണക്കെട്ടുകള്‍ തുറന്നുവിട്ടതല്ല, അപ്രതീക്ഷിതമായി പെയ്ത അതിശക്തമായ മഴയാണെന്ന് കേന്ദ്രജല കമ്മിഷന്‍.
അതിവൃഷ്ടി മൂലം അണക്കെട്ടുകളില്‍ വളരെ വേഗം നിറഞ്ഞതോടെ വെള്ളം തുറന്നുവിടുകയല്ലാതെ മറ്റുവഴികളില്ലാതായെന്നും ജനകമ്മീഷന്‍ ചൂണ്ടിക്കാട്ടി.
കേരളം നേരിട്ട പ്രളയം നിയന്ത്രിക്കാവുന്നതിന് അപ്പുറമായിരുന്നു. പ്രളയത്തെക്കുറിച്ചുള്ള അന്തിമ പഠനറിപ്പോര്‍ട്ട് കമ്മിഷന്‍ ഉടന്‍ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കും.
അണക്കെട്ടുകള്‍ അപ്രതീക്ഷിതമായി തുറന്നതാണു കേരളത്തിലെ പ്രളയദുരന്തത്തിനു കാരണമെന്ന ആരോപണം പൂര്‍ണമായും തള്ളുന്നതാണു കേന്ദ്ര ജലകമ്മിഷന്റെ കണ്ടെത്തലുകള്‍.
അപ്രതീക്ഷിതവും അതിശക്തവുമായ മഴ തുടര്‍ച്ചയായി ലഭിച്ചതാണു വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. കേരളത്തിന്റെ ഭൂപ്രകൃതിയും നിര്‍ണായക ഘടകമായി. വികലമായ വികസപ്രവര്‍ത്തനങ്ങള്‍, കയ്യേറ്റങ്ങള്‍ എന്നിവ സ്ഥിതി രൂക്ഷമാക്കി. അണക്കെട്ടുകള്‍ നേരത്തെ തുറന്നുവിട്ടിരുന്നെങ്കിലും കാര്യമായ മാറ്റങ്ങളുണ്ടാകാന്‍ ഇടയില്ലായിരുന്നു. കാരണം ജലനിരപ്പ് ഉയര്‍ന്നതു വളരെ പെട്ടെന്നായിരുന്നുവെന്നും ജല കമ്മിഷന്‍ പ്രളയ മുന്നറിയിപ്പു വിഭാഗം മേധാവി ശരദ് ചന്ദ്ര പറഞ്ഞു.
ശക്തമായ മഴ തുടര്‍ച്ചയായി കേരളത്തില്‍ മുഴുവനും പെയ്തു. അണക്കെട്ടുകള്‍ തുറന്നുവിട്ടതുകൊണ്ട് പ്രളയമുണ്ടായെന്നു പറയുന്നത് ശരിയല്ല. നിയന്ത്രിക്കാന്‍ കഴിയാത്ത ദുരന്തസാഹചര്യമായിരുന്നു കേരളത്തില്‍. നൂറോ, അന്‍പതോ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഉണ്ടാകാവുന്ന പ്രളയമായിരുന്നു ഇത്. പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിയില്ലെന്നും ശരദ് ചന്ദ്ര കൂട്ടിച്ചേര്‍ത്തു.


Other News

 • കോണ്‍ഗ്രിഗേഷന്‍ ഓഫ് ഓറിയന്റല്‍ ചര്‍ച്ചുകളുടെ പ്രിഫെക്ട് കാര്‍ഡിനല്‍ സാന്ദ്രിക്ക് ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ സ്വീകരണം
 • തന്നെ വീണ്ടും പ്രസിഡന്റാക്കുന്നില്ലെങ്കില്‍ അമേരിക്കന്‍ ഓഹരി വിപണി തകര്‍ന്ന് തരിപ്പണമാവുമെന്ന് ഡോണള്‍ഡ് ട്രംപ് ;ചൊവ്വാഴ്ച ഫ്ളോറിഡയിലെ ഓര്‍ലാന്റോയില്‍ വച്ചാണ് ട്രംപിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം
 • ഇന്ത്യക്കാരായ നാലുപേര്‍ അമേരിക്കയില്‍ വീടിനുള്ളില്‍ വെടിയേറ്റു മരിച്ചു
 • ഹോളി ഫാമിലി ക്‌നാനായ പള്ളി ദശാബ്ദി ആഘോഷിക്കുന്നു
 • ഷിക്കാഗോ മലയാളി അസോസിയേഷന്‍ യൂത്ത് വിംഗ് ഉദ്ഘാടനം
 • കെ എച്ച് എന്‍ എ: പ്രളയ പുനരുദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 18 ന് പാലക്കാട്
 • വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണഘോഷം സെപ്റ്റംബര്‍ 7 ശനിയാഴ്ച.
 • മെക്‌സിക്കോ അതിര്‍ത്തിയില്‍ ഇന്ത്യക്കാരിയായ ആറുവയസ്സുകാരിയ്ക്ക് ദാരുണ അന്ത്യം
 • വൈ​റ്റ്​​ഹൗ​സ്​ വ​ക്​​താ​വ്​ സാ​റ സാ​ൻ​ഡേ​ഴ്​​സ്​ സ്​​ഥാ​ന​മൊ​ഴി​യു​ന്നു
 • അ​സാ​ൻ​ജി​നെ യു.​എ​സി​ലേ​ക്ക്​ നാ​ടു​ക​ട​ത്തും; ഉ​ത്ത​ര​വി​ൽ ബ്രി​ട്ടീ​ഷ്​ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഒ​പ്പു​വെ​ച്ചു
 • അഭിവന്ദ്യകര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്‍ഡ്രിയ്ക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
 • Write A Comment

   
  Reload Image
  Add code here