കേരളത്തിനായി അരുണും അജോമോനും മുന്നിട്ടിറങ്ങി; അമേരിക്കന്‍ മലയാളികള്‍ 11 കോടി രൂപ നല്‍കി

Wed,Aug 29,2018


ന്യൂയോര്‍ക്ക് : പ്രളയദുരിതത്തില്‍ തകര്‍ന്ന കേരളത്തിന് സഹായം തേടി അമേരിക്കയിലെ രണ്ട് മലയാളി യുവാക്കള്‍ കൈകോര്‍ത്ത് മുന്നിട്ടിറങ്ങിയപ്പോള്‍ നാടിനെ സ്‌നേഹിക്കുന്ന പ്രവാസി സമൂഹം കൈയ് അയച്ചു സഹായം നല്‍കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി എട്ടുദിനം കൊണ്ട് ഇരുവരും കൂടി സമാഹരിച്ചത് 14 ലക്ഷം ഡോളറാണ്( ഏകദേശം 11 കോടി രൂപ).
ആദ്യഘട്ടത്തില്‍ തങ്ങളാല്‍ കഴിയുന്ന സഹായം കേരളത്തിനായി എത്തിച്ച അരുണും അജോമോനും പിന്നീട് ഫേസ്ബുക്കിന്റെ സഹായത്തോടെ ഒരു ഫണ്ട് റൈസിംഗ് കാമ്പയിന് തുടക്കം കുറിക്കുകയായിരുന്നു.
അമേരിക്കയില്‍ ഒരു സ്റ്റാര്‍ട്ടപ്പ് സ്ഥാപനം നടത്തുകയാണ് അരുണ്‍. അജോമോന്‍ സ്വന്തമായി ബിസിനസ് ആരംഭിച്ചിട്ട് കുറച്ചേറെ നാളുകളായി. മലയാളി അസ്സോസിയേഷനുകളുമായും മറ്റും നല്ല ബന്ധമുള്ള ഇവരുടെ കാമ്പയിനിനു വളരെ വേഗം സ്വീകാര്യത ലഭിച്ചു.
സ്ഥാപനത്തിലെ തൊഴിലാളികളും ഫേസ്ബുക്കിലെ മറ്റു സുഹൃത്തുക്കളും എല്ലാവരും ചേര്‍ന്ന് പണം സംഭാവന ചെയ്യാനായി ആരംഭിച്ചു.
കഴിഞ്ഞ 8 ദിവസങ്ങളായി അകൗണ്ടിലേക്ക് ഫണ്ടുകള്‍ പ്രവഹിക്കുകയായിരുന്നു. കാമ്പയിന്‍ ക്‌ളോസ് ചെയ്തപ്പോള്‍ അക്കൗണ്ടില്‍ കേരളത്തിനുള്ള ധനസഹായമായി എത്തിച്ചേര്‍ന്നിരിക്കുന്നത് 10 കോടി 50 ലക്ഷം രൂപക്ക് മുകളിലാണ്.
പേഴ്സല്‍ അക്കൗണ്ടായി ആരംഭിച്ച ഫണ്ട് ആയകാരണം പലവിധ ടാക്‌സ് പ്രശ്‌നങ്ങളും ഈ യുവാക്കള്‍ക്ക് നേരിടേണ്ടി വന്നേക്കാം. അതിനാല്‍ മുന്‍കരുതല്‍ എന്ന നിലക്കാണ് പിരിവ് നിര്‍ത്തി വച്ചത്. ഇവര്‍ സമാഹരിച്ച തുക കഴിഞ്ഞ ദിവസം നേരിട്ടെത്തി മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചു.


Other News

 • ട്രമ്പിന്റെ 'നേട്ടം'; ഇടക്കാല തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം ഒരു നൂറ്റാണ്ടിനിടെയുള്ളതില്‍ ഏറ്റവും ഉയര്‍ന്നത്
 • ഫ്രാന്‍സിസ് ജോര്‍ജിന് ഡിട്രോയിറ്റില്‍ പൗരസ്വീകരണം
 • ബൈബിള്‍ കലോത്സവം; റോക്ക്‌ലാന്‍ഡ് സെന്റ് മേരീസിന് ഓവറോള്‍ കിരീടം
 • ട്രിനിറ്റി മാര്‍ത്തോമാ ഇടവക കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച ആരംഭിക്കും
 • 'അധിനിവേശക്കാര്‍' എന്ന് ട്രമ്പ് വിശേഷിപ്പിച്ച കുടിയേറ്റ കാരവനിലെ നൂറുകണക്കിനാളുകള്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ എത്തി
 • വൈറ്റ്ഹൗസില്‍ 'ആഭ്യന്തര' കലഹം; ഇളക്കി പ്രതിഷ്ഠയ്ക്ക് ട്രമ്പ് തയാറെടുക്കുന്നു
 • ഫ്രാന്‍സിസ് ജോര്‍ജിന് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കുന്നു
 • റോഷി അഗസ്റ്റിന്‍ എം.എല്‍.എ യ്ക്ക് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കി
 • ഇത് കൂട്ടായ്മയുടെ വിജയമെന്ന് കെ.പി.ജോര്‍ജ്
 • ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിന്റെ ദശാബ്ദിയും തിരുനാളും ആഘോഷിക്കുന്നു
 • പ്രളയ ബാധിതര്‍ക്കുള്ള ഭവനത്തിന്റെ താക്കോല്‍ കൈമാറി
 • Write A Comment

   
  Reload Image
  Add code here