അമേരിക്കയുമായുള്ള സമാധാന ചര്‍ച്ച എപ്പോള്‍ വേണമെങ്കിലും പൊളിഞ്ഞേക്കാമെന്ന് ഉത്തരകൊറിയ

Tue,Aug 28,2018


വാഷിംഗ്ടണ്‍ ഡി സി: തങ്ങളുടെ പ്രതീക്ഷകള്‍ കണക്കിലെടുക്കാന്‍ അമേരിക്ക തയാറാകാത്ത സാഹചര്യത്തില്‍ കൊറിയന്‍ ഉപദ്വീപിലെ ആണവ നിരായൂധീകരണം സംബന്ധിച്ച ചര്‍ച്ച ഏതു നിമിഷവും തകര്‍ന്നേക്കാമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോമ്പിയോയ്ക്ക് കൊടുത്തയച്ച കത്തിലാണ് ഉത്തരകൊറിയ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പ്രസിഡന്റ് ട്രമ്പും ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉനും തമ്മില്‍ നടത്തിയ ചരിത്രം കുറിച്ച സിംഗപ്പൂര്‍ ഉച്ചകോടിക്കു ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ സമാധാന ചര്‍ച്ചയില്‍ കാര്യമായ പുരോഗതി നേടാനായിട്ടില്ല.
1950 -53 കാലഘട്ടത്തിലെ കൊറിയന്‍ യുദ്ധം സമാധാന ഉടമ്പടിയിലൂടെ അവസനിപ്പിച്ചിട്ടാല്ലാത്ത സാഹചര്യത്തില്‍ സാങ്കേതികപരമായി അമേരിക്കയുടെ നേതൃത്വത്തിലുള്ള യു.എന്‍ സേന ഇപ്പോഴും ഉത്തരകൊറിയയുമായി യുദ്ധത്തിലാണെന്ന നിലപാടാണ് അമേരിക്കയുടേത്. യുദ്ധ സാഹചര്യത്തിന് ഔദ്യോഗികമായി അവസാനമുണ്ടാകുന്നത് കൊറിയന്‍ ഉപദ്വീപിലെ സംഘര്‍ഷം കുയ്ക്കാന്‍ അവശ്യമാണെന്ന നിലപാടാണ് ഉത്തരകൊറിയയ്ക്കുള്ളത്. എന്നാല്‍, ഉത്തരകൊറിയ ആണവ പ്രോഗ്രാം അവസാനിപ്പിച്ചാന്‍ മാത്രമേ കൊറിയന്‍ യുദ്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുവാന്‍ കഴിയുകയുള്ളൂവെന്ന് അമേരിക്ക പറയുന്നു.
മൈക്ക് പോമ്പിയോ ഈ ആഴ്ച നടത്താനിരുന്ന ഉത്തരകൊറിയന്‍ സന്ദര്‍ശനം റദ്ദാക്കിയത് ഉത്തരകൊറിയ അയച്ച കത്തിനെ തുടര്‍ന്നാണെന്ന് പറയപ്പെടുന്നു. ഉത്തരകൊറിയയുടെ രഹസ്യാന്വേഷണ ഏജന്‍സി മുന്‍ അധ്യക്ഷനായ കിം യോങ് ചോല്‍ ആണ് കത്ത് തയാറാക്കിയിട്ടുള്ളത്. ഈ കത്ത് എങ്ങിനെയാണ് എത്തിച്ചതെന്ന് വ്യക്തമായിട്ടില്ല. യു.എന്‍ മിഷനില്‍ കൂടിയാണ് ഉത്തരകൊറിയ ഇത്തരം കാര്യങ്ങള്‍ നടത്തുന്നതെന്ന് പറയപ്പെടുന്നു. ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആണവ - മിസൈല്‍ പരീക്ഷണങ്ങള്‍ പുനരാരംഭിക്കുമെന്ന് കത്തില്‍ മുന്നറയിപ്പ് നല്‍കുന്നുണ്ട്.


Other News

 • നവകേരള നിര്‍മ്മിതിക്ക് അമേരിക്കന്‍ മലയാളികളോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി
 • കേരളത്തിലെ പ്രളയക്കെടുതി; അമേരിക്കന്‍ മലയാളി സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി
 • മേരിലാന്‍ഡില്‍ യുവതി ജോലി സ്ഥലത്ത് മൂന്നു പേരെ വെടിവച്ചു കൊന്ന ശേഷം ജീവനൊടുക്കി
 • സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്കോഫ് ഹൂസ്റ്റണില്‍ നടത്തി
 • ന്യൂജേഴ്‌സി ക്രൈസ്റ്റ് കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു
 • 'ഫ്‌ളോറന്‍സ്' ഉയര്‍ത്തിയ പ്രളയക്കെടുതി മാറാതെ നോര്‍ത്ത് കരോലിന; മരണം 32 ആയി, നദികള്‍ കരകവിഞ്ഞൊഴുകുന്നു
 • ഷിക്കാഗോ കത്തീഡ്രലില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് 23 ന്
 • ഡാളസില്‍ മര്‍ത്ത മറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം
 • റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ഇടവക വാര്‍ഷികവും തിരുനാളും
 • പ്രവീണ്‍ വര്‍ഗീസ് വധക്കേസ്; പ്രതി ഗേജ് ബഥൂണിനെ കോടതി കുറ്റവിമുക്തനാക്കി, അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍
 • ട്രമ്പിന്റെ സുപ്രീംകോടതി നോമിനിക്കെതിരെ ലൈംഗികാരോപണം
 • Write A Comment

   
  Reload Image
  Add code here