ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍ക്ക് സ്വീകരണം നല്‍കി

Tue,Aug 28,2018


ഷിക്കാഗോ: ഫൊക്കാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മാധവന്‍ നായര്‍ക്ക് മിഡ്‌വെസ്റ്റ് റീജിയന്‍ സ്വീകരണം നല്‍കി. അടുത്ത രണ്ടു വര്‍ഷം ഫൊക്കാന തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ അമേരിക്കയിലെയും കാനഡയിലേക്കും മലയാളി സമൂഹത്തിന്റെ സമഗ്രമായ ഉന്നമനം ലക്ഷ്യം വച്ചു കൊണ്ടുള്ളതാണെന്ന് മാധവന്‍ നായര്‍ സ്വീകരണ യോഗത്തില്‍ പറഞ്ഞു. അമേരിക്കന്‍ - കാനഡ മലയാളികളുടെ ഏറ്റവും വലിയ തൊഴില്‍ മേഖലയാണ് ആതുരസേവന മേഖല. ഈ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവര്‍ക്കു വേണ്ടി 'നൈറ്റിങ്‌ഗെയില്‍ അവാര്‍ഡ'് പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വീകരണ യോഗത്തില്‍ മിഡ്‌വെസ്റ്റ് റീജിയണ്‍ വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ് കിഴക്കേകുറ്റ് അദ്ധ്യക്ഷത വഹിച്ചു. ഫൊക്കാന മുന്‍ നാഷണല്‍ പ്രസിഡന്റ് മറിയാമ്മ പിള്ള സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ചു കൊണ്ട് ജയ്ബു മാത്യു കുളങ്ങര, ജോണ്‍ പാട്ടപ്പതി, സൈമണ്‍ പള്ളിക്കുന്നേല്‍, ജോര്‍ജ് പ്ലാത്തോട്ടം, അനില്‍ കുമാര്‍ പിള്ള, സന്തോഷ് നായര്‍, ബിജു കിഴക്കേകുറ്റ്, ലീല ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മിഡ്‌വെസ്റ്റ് റീജയണ്‍ സെക്രട്ടറി ജസ്സി റിന്‍സി സ്വാഗതവും ടോമി അമ്പേനാട്ട് നന്ദിയും പറഞ്ഞു.


Other News

 • റവ.വിജു വര്‍ഗീസിന് യാത്രയപ്പ് നല്‍കി
 • വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍
 • ഷിക്കാഗോ ഗീതാ മണ്ഡലത്തില്‍ വിഷു ആഘോഷിച്ചു
 • വിസ കാലാവധി കഴിഞ്ഞും യു.എസില്‍ തുടരുന്നവര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിഷേധിക്കാന്‍ നീക്കം
 • പെണ്‍കുട്ടിയെ അടിമ വേല ചെയ്യിപ്പിച്ചു; ഗിനിയ മുന്‍ പ്രസിഡന്റിന്റെ മകനും ഭാര്യയ്ക്കും യു.എസില്‍ തടവ്
 • കേരള ക്രിക്കറ്റ് ലീഗ് അഞ്ചാം സീസണ്‍ തുടങ്ങുന്നു
 • ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ കുടുംബ സംഗമം
 • റവ.ഫിലിപ്പ് ഫിലിപ്പിന് യാത്രയപ്പ് നല്‍കി
 • ഇന്ത്യ ഉള്‍പ്പെടെ എട്ടു രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ നല്‍കിയിരുന്ന ഇളവ് അമേരിക്ക അവസാനിപ്പിക്കുന്നു
 • ട്രമ്പിനെതിരേയുള്ള ഇംപീച്ച്‌മെന്റ്; വൈകാതെ തീരുമാനമെടുക്കുമെന്ന് ഡെമോക്രാറ്റ് പാര്‍ട്ടി
 • സി.എം.എ കലാമേള: സിനിമാതാരം ശിവാനി ഭായ് മുഖ്യാതിഥി
 • Write A Comment

   
  Reload Image
  Add code here