കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി മത്സരം; ന്യൂയോര്‍ക്ക് ഭാരത് ബോട്ട് ക്ലബ് ജേതാക്കള്‍

Tue,Aug 28,2018


ന്യൂയോര്‍ക്ക്: ബ്രാംപ്റ്റന്‍ മലയാളി സമാജം ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിവരാറുള്ള വള്ളംകളി മത്സരത്തില്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള ഭാരത് ബോട്ട് ക്ലബ്ബ് കനേഡിയന്‍ നെഹ്‌റു ട്രോഫി കരസ്ഥമാക്കി.
ക്യാപ്റ്റന്‍ ചെറിയാന്‍ ചക്കാലപ്പടിക്കല്‍ നയിച്ച ടീം ഇഞ്ചോടിഞ്ചു പൊരുതിയാണ് വിജയം കൈവരിച്ചതെന്ന് ബോട്ട് ക്ലബ്ബ് പ്രസിഡന്റ് രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള അറിയിച്ചു. വിശ്വനാഥന്‍ കുഞ്ഞുപിള്ള ട്രഷററായും വിശാല്‍ വിജയന്‍ സെക്രട്ടറിയായും ചെറിയാന്‍ കോശി ടീം മാനേജരായും പ്രവര്‍ത്തിക്കുന്ന ഭാരത് ബോട്ട് ക്ലബ്ബിന്റെ തുഴയേന്തിയവരില്‍ ഡേവ് മോഹന്‍, എബ്രഹാം തോമസ്, എബിന്‍ തോമസ്, ജിജി പനയില്‍, രാജേഷ് ഗോപിനാഥ്, മനോജ് ദാസ്, ജോണ്‍ ചെറിയാന്‍, ലാല്‍സണ്‍ വര്‍ഗീസ്, ജോണ്‍ കെ.ജോര്‍ജ് എന്നിവരുള്‍പ്പെടുന്നു.
കേരളത്തില്‍ പ്രളയക്കെടുതി മൂലം കഷ്ടത അനുഭവിക്കുന്നവരെ അനുസ്മരിച്ചുകൊണ്ട് ഈ വര്‍ഷം ബ്രാംപ്ടന്‍ മലയാളി അസോസിയേഷന്‍ വലിയ ആഘോഷങ്ങളില്ലാതെയാണ് മത്സരം സംഘടിപ്പിച്ചത്. വള്ളംകളി മത്സരത്തില്‍ വിജയിച്ചതിന് കിട്ടിയ സമ്മാനത്തുക കേരളത്തില്‍ പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്കുവേണ്ടി മാറ്റിവയ്ക്കുകയാണെന്ന് ഭാരത് ബോട്ട് ക്ലബ്ബ് പ്രസിഡന്റ് രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള അറിയിച്ചു.
ജയപ്രകാശ് നായര്‍


Other News

  • ആമസോണിന്റെ പുതിയ കാമ്പസുകള്‍ ന്യൂയോര്‍ക്കിലും,വാഷിംഗ്ടണിലും
  • വൈറ്റ്ഹൗസില്‍ ദീപാവലി ദീപം തെളിയിച്ച് ട്രമ്പ്; അമേരിക്ക - ഇന്ത്യ ബന്ധം ഏറ്റവും ഉയര്‍ന്ന തലത്തില്‍ എന്നും വിലയിരുത്തല്‍
  • ദശലക്ഷക്കണക്കിന് യഹൂദരുടെ കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ ഹിറ്റ്‌ലറുടെ മനം കവര്‍ന്ന യഹൂദ ബാലികയുടെ കഥ
  • എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം; കിക്കോഫ് നടത്തി
  • സ്‌പൈഡര്‍മാന്‍, അയണ്‍മാന്‍ തുടങ്ങിയ സൂപ്പര്‍ഹീറോകളെ സൃഷ്ടിച്ച സ്റ്റാന്‍ ലീ ഇനി ഓര്‍മ
  • കാലിഫോര്‍ണിയ കാട്ടുതീ; നിരവധി പ്രശസ്തരുടെ വീടുകള്‍ ചാമ്പലായി; 228 പേരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല
  • 2020 ലെ വൈറ്റ്ഹൗസ് അങ്കത്തിന് ഡെമോക്രാറ്റ് പാര്‍ട്ടിയില്‍ അണിയറ നീക്കം തുടങ്ങി; ഒരു കൈ നോക്കാന്‍ കമല ഹാരിസും, ടുള്‍സി ഗബ്ബാര്‍ദും
  • ഡാം മാനേജ്‌മെന്റ് നിയമങ്ങള്‍ പരിഷ്‌ക്കരിക്കണം: റോഷി അഗസ്റ്റിന്‍ എം.എല്‍.എ.
  • ശത്രുതാ മനോഭാവം സമൂഹത്തിന് ശാപം: സതീഷ് ബാബു
  • ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം കേരളപ്പിറവി ദിനം ആഘോഷിച്ചു
  • 'മാര്‍വ്' കേരളപ്പിറവി ആഘോഷിച്ചു
  • Write A Comment

     
    Reload Image
    Add code here