ദുരിതാശ്വസ പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേര്‍ന്ന് ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രവും

Tue,Aug 28,2018


ഡാളസ്: ഈ നൂറ്റാണ്ടു കണ്ട മഹാപ്രളയത്തില്‍ നിന്നും കരകയറുന്ന മലയാളികള്‍ക്ക് കഴിയുന്നത്ര സഹായം എത്തിച്ചു കൊടുക്കുന്നതിനായി ഡാളസിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര വിശ്വാസികള്‍, നാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി റാന്നിയിലെ, പമ്പാ നദിക്കരയിലുള്ള അറുനൂറു കുടുംബങ്ങള്‍ക്ക് തിരുവോണ പാക്കറ്റുകള്‍ വിതരണം ചെയ്തു.
തൃശൂര്‍, ചാലക്കുടി , കുട്ടനാട് എന്നീ പ്രദേശങ്ങളിലും പുനരധിവാസത്തിനുപകരിക്കുന്ന സാധനങ്ങള്‍ വിതരണം ചെയ്യുന്നതാണ്. വീടുകള്‍ വൃത്തിയാക്കാനായി ഉപയോഗിക്കുന്ന ബ്ലീച്ച് , സോപ്പ് പൗഡര്‍ മുതലായ പദാര്‍ത്ഥങ്ങളും വിതരണ പാക്കറ്റുകളില്‍ ഉള്‍പെടുത്തുന്നുണ്ട് . ഓണാഘോഷത്തിനായി സ്വരുക്കൂട്ടിയിരുന്ന തുകയില്‍ ആരംഭിച്ച ഫണ്ട് കളക്ഷന്‍ വളരെ വേഗത്തില്‍ പുരോഗമിക്കുന്നതായി ട്രസ്റ്റി ചെയര്‍മാന്‍ കേശവന്‍ നായര്‍ അറിയിച്ചു.
രണ്ടാം ഘട്ടത്തിലെ പുനരധിവാസ പ്രവര്‍ത്തനത്തില്‍, പൂര്‍ണമായും വീടുകള്‍ നഷ്ടപെട്ടവവര്‍ക്ക് പുതിയ പാര്‍പ്പിടങ്ങള്‍ നിര്‍മിച്ച് കൊടുക്കുന്നതായിരിക്കമെന്ന് പ്രസിഡന്റ് രാമചന്ദ്രന്‍ നായര്‍ അറിയി
സന്തോഷ് പിള്ള


Other News

 • ഇന്ത്യ സ്വതന്ത്ര സമൂഹം, ദശലക്ഷക്കണക്കിന് പൗരന്മാരെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചു; യു.എന്നില്‍ പ്രശംസ ചൊരിഞ്ഞ് ട്രമ്പ്
 • ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ലൈംഗിക പീഡനം നടത്തിയിട്ടില്ലെന്ന് ബ്രെറ്റ് കവനോവ്
 • പ്രവീണ്‍ വധക്കേസില്‍ കോടതി വിട്ടയച്ച പ്രതി ജയിലിലായിരുന്നപ്പോഴും മയക്കുമരുന്ന് ഇടപാട് നടത്തി; ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി
 • ഞാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു, എന്റെ സുഹൃത്ത് മോഡിക്ക് ആശംസ അറിയിക്കുക; സുഷമ സ്വരാജിനോട് ട്രമ്പ്
 • ട്രമ്പ് ടീമിന്റെ റഷ്യന്‍ ബന്ധത്തെപ്പറ്റിയുള്ള അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന യു.എസ് ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ രാജിവച്ചേക്കുമെന്നു സൂചന
 • തിയോളജി ബിരുദാനന്തര ബിരുദദാന ചടങ്ങുകള്‍ സോമര്‍സെറ്റില്‍ സെപ്റ്റംബര്‍ മുപ്പതിന്
 • മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ ഇരട്ടകളുടെ സംഗമം
 • ഷിക്കാഗോയില്‍ 'എസ്രാ മീറ്റ് 2018' നടത്തി
 • മലയാളി എന്‍ജിനിയേഴ്‌സ് അസോ. സ്‌കോളര്‍ഷിപ്പ് പദ്ധതി
 • ഗണേശ ഭഗവാന്റെ ചിത്രം പരസ്യത്തില്‍; ക്ഷമ ചോദിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി
 • ഷിക്കാഗോ കത്തീഡ്രലില്‍ സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി
 • Write A Comment

   
  Reload Image
  Add code here