ന്യൂയോര്‍ക്ക് ക്യൂന്‍സില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍

Tue,Aug 28,2018


ന്യൂയോര്‍ക്ക്: ക്യൂന്‍സിലെ ഔവര്‍ ലേഡി ഓഫ് ലൂര്‍ദില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. ഹെയ്തി, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ബംഗ്‌ളാദേശ്, സ്പാനിഷ്, ഇന്ത്യന്‍ കമ്മ്യൂണിറ്റികള്‍ ചേര്‍ന്നാണ് തിരുനാള്‍ നടത്തുന്നത്. സെപ്റ്റംബര്‍ ഒന്‍പതിനാണ് പ്രധാന ആഘോഷം.
ഓഗസ്റ്റ് 31 ന് നവദിന ധ്യാനം തുടങ്ങും. സെപ്റ്റംബര്‍ എട്ടുവരെ എല്ലാ ദിവസവും വൈകിട്ട് ഏഴുമണിക്ക് നൊവേന. ഒന്‍പതാം തീയതി തെരുവുകള്‍ തോറും പ്രദക്ഷിണം. തുടര്‍ന്ന് ബിഷപ് പോള്‍ സാഞ്ചെസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി, അതിനു ശേഷം സ്‌കൂള്‍ഗ്രൗണ്ടില്‍ (പാര്‍ക്കിംഗ് ലോട്ട്) വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷണം. മലയാളികള്‍ ധാരാളം താമസിക്കുന്ന ന്യൂഹൈഡ് പാര്‍ക്ക്, ഫ്‌ളോറല്‍ പാര്‍ക്ക്, ഗാര്‍ഡന്‍ സിറ്റി, ബെല്‍റോഡ്, ക്യൂന്‍സ് വില്ലേജ് പ്രദേശങ്ങളില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ മറ്റൊരു സാമൂഹ്യ സംഭവം കൂടിയാണ്. ഗ്രൂപ്പുകളുടെയോ ആരാധനാ ക്രമങ്ങളുടെയോ പരിമിതികള്‍ ഇല്ലാതെ എല്ലാവര്‍ക്കും ഒരുമിക്കുന്നതിനുള്ള ഒരു അവസരമാണ്.
ആഘോഷ സമിതിയിലും ഇന്ത്യന്‍ സാന്നിധ്യം നല്ലൊരു സ്വാധീന ഘടകമാണ്. ക്യൂന്‍സ് വില്ലേജില്‍ 220 സ്ട്രീറ്റില്‍ ആണ് ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് പള്ളി. ഫാ. പാട്രിക് ലോങ്ങലോംഗ്, ഫാ. റോബര്‍ട്ട് അമ്പലത്തിങ്കല്‍ എന്നിവരാണ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പോള്‍ ഡി പനയ്ക്കല്‍


Other News

 • ശബരിമല ആചാര സംരക്ഷണം: ന്യൂയോര്‍ക്കില്‍ നാമജപയാത്ര നടത്തി
 • സി.എം.എ ക്രിസ്മസ് - പുതുവത്സര ആഘോഷം ജനുവരി അഞ്ചിന്
 • കാലിഫോര്‍ണിയയിലെ കാട്ടു തീ: മരണ സംഖ്യ 31 ആയി
 • മഴയെ തുടര്‍ന്ന് അമേരിക്കന്‍ പട്ടാളക്കാരുടെ സെമിത്തേരി സന്ദര്‍ശനം റദ്ദാക്കിയ ട്രമ്പിന് നിശിത വിമര്‍ശനം
 • മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്തായുടെ മെത്രാഭിഷേക രജത ജൂബിലി നവം. 17 ന്
 • ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് സണ്‍ഡേ സ്‌കൂള്‍ ട്രോഫി നേടി
 • ഫ്രാന്‍സിസ് ജോര്‍ജ് എക്‌സ് എം.പി അമേരിക്ക സന്ദര്‍ശിക്കുന്നു
 • ഡോ. ബീനാ ഇണ്ടിക്കുഴിയെ അനുമോദിച്ചു
 • കാലിഫോര്‍ണിയ : കാട്ടുതീയില്‍ സര്‍വ നാശം തുടരുന്നു; മരണ സംഖ്യ 25 ആയി
 • കാലിഫോര്‍ണിയയില്‍ മൂന്ന് കാട്ടുതീ വന്‍ നാശം വിതയ്ക്കുന്നു; രണ്ടര ലക്ഷം പേര്‍ വീടുകളില്‍ നിന്ന് പലായനം ചെയ്തു, 11 മരണം
 • നൈനയുടെ ദ്വൈവാര്‍ഷിക കണ്‍വന്‍ഷന്‍ ഡാളസില്‍ നടത്തി
 • Write A Comment

   
  Reload Image
  Add code here