ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായഹസ്തവുമായി തിരുവല്ലാ അസോ.

Tue,Aug 28,2018


ഡാളസ്: ഡാളസിലെ തിരുവല്ലക്കാരുടെ കൂട്ടായ്മയായ തിരുവല്ലാ അസോസിയേഷന്‍ നടത്താനിരുന്ന ഓണാഘോഷ പരിപാടികള്‍ ഇത്തവണ വേണ്ടെന്ന് തീരുമാനിക്കുകുയം ആയതിലേക്ക് ചെലവഴിക്കാനിരുന്ന തുക ഉള്‍പ്പടെ പരമാവധി പണം സമാഹരിച്ച് കേരളത്തിലെ പെട്ടെന്നുണ്ടായ വെള്ളപ്പൊക്ക കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുവാനും തീരുമാനിച്ചു.
തിരുവല്ലാ മുനിസിപ്പാലിറ്റിയുമായി സഹകരിച്ചാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നത്. ദുരിതാശ്വാസ ക്യാമ്പില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണകിറ്റിനായി രണ്ടുലക്ഷം രൂപ ഇതിനോടകം നല്‍കി.
അപ്രതീക്ഷിതമായി ഉണ്ടായ പ്രകൃതി ദുരന്തത്തില്‍പ്പെട്ട് സര്‍വ്വതും നഷ്ടപ്പെട്ട കേരളത്തിലെ ജനങ്ങളെ എല്ലാം മറന്ന് സഹായിച്ചുകൊണ്ടിരിക്കുന്ന വ്യക്തികളെയും സന്നദ്ധ സംഘടനകളെയും എത്ര പ്രശംസിച്ചാലും മതിയാവുകയില്ലാ എന്നും മാതൃനാടിന്റെയും സഹോദരങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
തിരുവല്ലാ അസോസിയേഷനുമായി ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുവാന്‍ താല്‍പ്പര്യമുള്ളവര്‍ ജെ.പി.ജോണ്‍ (214-717-0184), സോണി ജേക്കബ് (469-767-3434), സുനില്‍ തലവടി (214-543-7556), തോമസ് എബ്രഹാം (817-714-0535), സുനു മാത്യു (682-560-9642), ബിജു വര്‍ഗീസ് (214-208-6078) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
ഷാജി രാമപുരം


Other News

 • റഷ്യയില്‍ നിന്ന് ആയുധം വാങ്ങിയതിന്റെ പേരില്‍ ചൈനീസ് മിലിട്ടറിക്ക് അമേരിക്കന്‍ ഉപരോധം; രോഷം പ്രകടിപ്പിച്ച് ചൈന
 • നവകേരള നിര്‍മ്മിതിക്ക് അമേരിക്കന്‍ മലയാളികളോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി
 • കേരളത്തിലെ പ്രളയക്കെടുതി; അമേരിക്കന്‍ മലയാളി സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി
 • മേരിലാന്‍ഡില്‍ യുവതി ജോലി സ്ഥലത്ത് മൂന്നു പേരെ വെടിവച്ചു കൊന്ന ശേഷം ജീവനൊടുക്കി
 • സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്കോഫ് ഹൂസ്റ്റണില്‍ നടത്തി
 • ന്യൂജേഴ്‌സി ക്രൈസ്റ്റ് കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു
 • 'ഫ്‌ളോറന്‍സ്' ഉയര്‍ത്തിയ പ്രളയക്കെടുതി മാറാതെ നോര്‍ത്ത് കരോലിന; മരണം 32 ആയി, നദികള്‍ കരകവിഞ്ഞൊഴുകുന്നു
 • ഷിക്കാഗോ കത്തീഡ്രലില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് 23 ന്
 • ഡാളസില്‍ മര്‍ത്ത മറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം
 • റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ഇടവക വാര്‍ഷികവും തിരുനാളും
 • പ്രവീണ്‍ വര്‍ഗീസ് വധക്കേസ്; പ്രതി ഗേജ് ബഥൂണിനെ കോടതി കുറ്റവിമുക്തനാക്കി, അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍
 • Write A Comment

   
  Reload Image
  Add code here