ജോണ്‍ മക്കെയ്‌നിന്റെ സംസ്‌കാര ശുശ്രൂഷയില്‍ പ്രസിഡന്റ് ട്രമ്പ് പങ്കെടുക്കില്ല; മരണാനന്തരം പുറത്തു വിട്ട സന്ദേശത്തില്‍ ട്രമ്പിന് വിമര്‍ശനം

Mon,Aug 27,2018


വാഷിംഗ്ടണ്‍ ഡി സി: റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനാണെങ്കിലും പ്രസിഡന്റ് ട്രമ്പിന്റെ കടുത്ത വിമര്‍ശകനായിരുന്ന മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി കൂടിയായ ജോണ്‍ മക്കെയ്‌നിന്റെ സംസ്‌കാര ശുശ്രൂഷയില്‍ ട്രമ്പ് പങ്കെടുക്കില്ല. സംസ്‌കാര ശുശ്രൂഷയില്‍ ട്രമ്പ് പങ്കെടുക്കില്ല എന്നാണ് തങ്ങളുടെ അറിവെന്ന് മക്കെയ്‌നിന്റെ കുടുംബസുഹൃത്തായ റിക്കി ഡേവിസ് പറഞ്ഞു.
മക്കെയ്ന്‍ തയാറാക്കിയ ഒരു സന്ദേശം മരണാനന്തരം അരിസോണയുടെ തലസ്ഥാനമായ ഫീനിക്‌സില്‍ റിക്കി ഡേവിസ് വായിച്ചു. ഇതില്‍ ട്രമ്പിനെ നേരിയ തോതില്‍ വിമര്‍ശിക്കുന്നുണ്ട്. അമേരിക്കന്‍ ജനത ആശയങ്ങളുടെ രാജ്യമാണെന്നു പറയുന്ന സന്ദേശത്തില്‍ ലോകത്തിന്റെ പല ഭാഗത്തും വെറുപ്പും അതിക്രമങ്ങളും വിതച്ചത് ഗോത്രവര്‍ഗ വൈരമാണെന്നും അത് നമ്മളും പിന്തുടര്‍ന്നാല്‍ ദേശീയതയില്‍ ചിന്താക്കുഴപ്പുണ്ടാവുകയും രാജ്യത്തിന്റെ മഹത്വം ദുര്‍ബലപ്പെടുകയും ചെയ്യും. അത് തകര്‍ക്കുന്നതിനു പകരം മതിലിനുള്ളില്‍ ഒളിച്ചിരിക്കാന്‍ നോക്കുന്നത് ദൗര്‍ബല്യമാണ്. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിരാശരാകരുതെന്നും അമേരിക്കന്‍ ജനതയെ അദ്ദേഹം ആഹ്വാനം ചെയ്യുന്നു.
നാഷണല്‍ കത്തീഡ്രലില്‍ നടക്കുന്ന സംസ്‌കാര ശുശ്രൂഷയില്‍ മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ഡബ്ലു ബുഷ്, ബരാക് ഒബാമ എന്നിവര്‍ അന്തരിച്ച നേതാവിന് ആദരാഞ്ജലി അര്‍പ്പിക്കുമെന്നും റിക്കി ഡേവിസി പറഞ്ഞു. മക്കെയ്‌നോടുള്ള ആദരസൂചകമായി വൈറ്റ്ഹൗസിലെ അമേരിക്കന്‍ പതാക താഴ്ത്തിക്കെട്ടാന്‍ റിപ്പബ്ലിക്കന്‍ - ഡെമോക്രാറ്റ് സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച പതാക താഴ്ത്തിക്കെട്ടാന്‍ ട്രമ്പ് ഉത്തരവിട്ടുവെങ്കിലും തിങ്കളാഴ്ച അത് പൂര്‍വ സ്ഥിതിയിലേക്ക് ഉയര്‍ത്തിയിരുന്നു. അന്തരിച്ച നേതാവിന്റെ സംസ്‌കാരം കഴിയുന്നതുവരെ എല്ലാ ഗവണ്‍മെന്റ് ഓഫീസുകളിലെയും പതാകകള്‍ പകുതി താഴ്ത്തി കെട്ടണമെന്ന് ഡെമോക്രാറ്റ് നേതാവ് ചുക് ഷൂമറും, റിപ്പബ്ലിക്കന്‍ നേതാവ് മിച് മക്കോണലും ആവശ്യപ്പെട്ടു.


Other News

 • ഇന്ത്യ സ്വതന്ത്ര സമൂഹം, ദശലക്ഷക്കണക്കിന് പൗരന്മാരെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചു; യു.എന്നില്‍ പ്രശംസ ചൊരിഞ്ഞ് ട്രമ്പ്
 • ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ലൈംഗിക പീഡനം നടത്തിയിട്ടില്ലെന്ന് ബ്രെറ്റ് കവനോവ്
 • പ്രവീണ്‍ വധക്കേസില്‍ കോടതി വിട്ടയച്ച പ്രതി ജയിലിലായിരുന്നപ്പോഴും മയക്കുമരുന്ന് ഇടപാട് നടത്തി; ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി
 • ഞാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു, എന്റെ സുഹൃത്ത് മോഡിക്ക് ആശംസ അറിയിക്കുക; സുഷമ സ്വരാജിനോട് ട്രമ്പ്
 • ട്രമ്പ് ടീമിന്റെ റഷ്യന്‍ ബന്ധത്തെപ്പറ്റിയുള്ള അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന യു.എസ് ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ രാജിവച്ചേക്കുമെന്നു സൂചന
 • തിയോളജി ബിരുദാനന്തര ബിരുദദാന ചടങ്ങുകള്‍ സോമര്‍സെറ്റില്‍ സെപ്റ്റംബര്‍ മുപ്പതിന്
 • മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ ഇരട്ടകളുടെ സംഗമം
 • ഷിക്കാഗോയില്‍ 'എസ്രാ മീറ്റ് 2018' നടത്തി
 • മലയാളി എന്‍ജിനിയേഴ്‌സ് അസോ. സ്‌കോളര്‍ഷിപ്പ് പദ്ധതി
 • ഗണേശ ഭഗവാന്റെ ചിത്രം പരസ്യത്തില്‍; ക്ഷമ ചോദിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി
 • ഷിക്കാഗോ കത്തീഡ്രലില്‍ സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി
 • Write A Comment

   
  Reload Image
  Add code here