പാലസ്തീന്‍ വികസനപ്രവര്‍ത്തന ഫണ്ടിലേക്കുള്ള സംഭാവന ട്രമ്പ് വെട്ടിക്കുറച്ചു

Mon,Aug 27,2018


വാ​ഷി​ങ്​​ട​ൺ: പാലസ്തീ​നി​ലെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ന​ൽ​കി​വ​ന്ന സ​ഹാ​യ​ധ​നം ​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രമ്പ്‌ വെ​ട്ടി​ക്കു​റ​ച്ചു. 200 ദശലക്ഷം യു.​എ​സ്​ ഡോ​ള​ർ സഹായധനം ​ ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന്​ വെ​ള്ളി​യാ​ഴ്​​ച ഭരണകൂടം തീരുമാനിക്കുകയായിരുന്നു. ഇൗ ​പ​ണം മ​റ്റു പ​ദ്ധ​തി​ക​ൾ​ക്ക്​ ചെലവിടുവാനാണ് തീരുമാനം. ഗാസയിലെ നി​യ​ന്ത്ര​ണം ഹമാസിന്റെ കൈകളിലായതിനായതിനാല്‍ സഹായധനം നല്‍കുന്നത് ഭീഷണിയാണെന്ന് യു.എസ് വിലയിരുത്തി. ഇതോടെ വി​ക​സ​ന-​ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന വി​വി​ധ സ​ർ​ക്കാ​റി​ത​ര സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ തീ​രു​മാ​നം ബാധിക്കും.

അ​മേ​രി​ക്ക​ൻ ന​ട​പ​ടി​യെ അ​പ​ല​പി​ച്ച പി.​എ​ൽ.​ഒ, രാ​ഷ്​​ട്രീ​യ വി​ല​പേ​ശ​ലി​നു​ള്ള വി​ല​കു​റ​ഞ്ഞ ത​ന്ത്ര​മാ​ണി​തെ​ന്ന്​ പ്ര​സ്​​താ​വി​ച്ചു. യു.​എ​സ്​ സ​ഹാ​യ​മ​നു​വ​ദി​ക്കു​ന്ന​ത്​ മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നാ​ണെ​ന്ന്​ വ്യ​ക്ത​മാ​യ​താ​യും പി.​എ​ൽ.​ഒ സെ​ക്ര​ട്ട​റി ജ​ന​റ​ൽ പ​റ​ഞ്ഞു. ട്രമ്പ്‌​ ഭ​ര​ണ​കൂ​ടം ഇ​സ്രാ​യേ​ൽ അ​ജ​ണ്ട സ​മ്പൂ​ർ​ണ​മാ​യി സ്വീ​ക​രി​ച്ച​താ​യി വ്യ​ക്ത​മാ​യെ​ന്ന്​ ഫ​ല​സ്​​തീ​ൻ അ​തോ​റി​റ്റി വ​ക്താ​വും പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

നേ​ര​ത്തേ പാലസ്തീനി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ​യു.​എ​ൻ ദു​രി​താ​ശ്വാ​സ ഏ​ജ​ൻ​സി​ക്ക്​ ന​ൽ​കി​വ​ന്ന സ​ഹാ​യം 80 ശ​ത​മാ​നം ട്രമ്പ്‌​ വെ​ട്ടി​ക്കു​റ​ച്ചി​രു​ന്നു. ധാ​രാ​ളം സ​ഹാ​യം ന​ൽ​കു​േ​മ്പാ​ഴും പാലസ്തീ​നി​ക​ളി​ൽ​നി​ന്ന്​ ബ​ഹു​മാ​ന​മു​ണ്ടാ​കു​ന്നി​ല്ലെ​ന്ന്​ അന്ന് ട്രമ്പ് പ്രസ്താവിച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ ജ​റൂ​സ​ലം ഇ​സ്രാ​യേ​ൽ ത​ല​സ്​​ഥാ​ന​മാ​യി അം​ഗീ​ക​രി​ച്ച യു.​എ​സ്​ ന​ട​പ​ടി​യി​ൽ പാലസ്തീനി​ അതോറിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. മേഖലയിലെ പ്ര​ശ്​​ന​ത്തി​ൽ നി​ഷ്​​പ​ക്ഷ മ​ധ്യ​സ്​​ഥ​നാ​യി യു.​എ​സി​നെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന്​ അന്നുതന്നെ പാലസ്തീന്‍ വ്യക്തമാക്കുകയുണ്ടായി.


Other News

 • കേരളത്തിലെ പ്രളയക്കെടുതി; അമേരിക്കന്‍ മലയാളി സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച ആരംഭിച്ചു
 • മേരിലാന്‍ഡില്‍ യുവതി ജോലി സ്ഥലത്ത് മൂന്നു പേരെ വെടിവച്ചു കൊന്ന ശേഷം ജീവനൊടുക്കി
 • സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്കോഫ് ഹൂസ്റ്റണില്‍ നടത്തി
 • ന്യൂജേഴ്‌സി ക്രൈസ്റ്റ് കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു
 • 'ഫ്‌ളോറന്‍സ്' ഉയര്‍ത്തിയ പ്രളയക്കെടുതി മാറാതെ നോര്‍ത്ത് കരോലിന; മരണം 32 ആയി, നദികള്‍ കരകവിഞ്ഞൊഴുകുന്നു
 • ഷിക്കാഗോ കത്തീഡ്രലില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് 23 ന്
 • ഡാളസില്‍ മര്‍ത്ത മറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം
 • റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ഇടവക വാര്‍ഷികവും തിരുനാളും
 • പ്രവീണ്‍ വര്‍ഗീസ് വധക്കേസ്; പ്രതി ഗേജ് ബഥൂണിനെ കോടതി കുറ്റവിമുക്തനാക്കി, അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍
 • ട്രമ്പിന്റെ സുപ്രീംകോടതി നോമിനിക്കെതിരെ ലൈംഗികാരോപണം
 • സ്കൂള്‍ പാഠപുസ്തകത്തില്‍ നിന്നും ഹെലന്‍ കെല്ലറുടേയും ഹിലരി ക്ലിന്റന്റെയും ചരിത്രം നീക്കംചെയ്യാൻ ടെക്‌സസ് ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍
 • Write A Comment

   
  Reload Image
  Add code here