രണ്ട് മാസം മുന്‍പ് തകരാറുകള്‍ കണ്ടെത്തിയ ഷിക്കാഗോയിലെ ഇരുനില പാര്‍പ്പിടസമുച്ചയത്തിന്‌ തീപിടിച്ച്​ ആറു കുട്ടികളുള്‍പ്പടെ എട്ടു പേര്‍ മരിച്ചു

Mon,Aug 27,2018


ഷിക്കാഗോ: രണ്ടു നില പാർപ്പിട സമുച്ചയത്തിന്​ തീപിടിച്ച്​ ആറു കുട്ടികൾ ഉൾപ്പെടെ എട്ടു പേർ മരിച്ചു. ഒരു കുട്ടി ഗുരുതരാവസ്​ഥയിൽ ആശുപത്രിയിൽ ചികിത്​സയിലാണ്​. രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്ന ഫയര്‍ഫോഴ്‌സ് അംഗത്തിനും പരിക്കേറ്റു.

തീപിടിക്കാനുള്ള കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും കെട്ടിടം അപകടാവസ്ഥയിലായിരുന്നെന്നാണ് അറിയാന്‍ കഴിയുന്നത്. ജൂണില്‍ നടന്ന പരിശോദനയില്‍ കെട്ടിടത്തിന് സാരമായ തകരാറുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നിട്ടും കെട്ടിടത്തില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിക്കാത്തത് ജനങ്ങളില്‍ കടുത്തഅമര്‍ഷം ഉണര്‍ത്തി.

വീടിന്​ തീപിടിച്ചു​വെന്നറിഞ്ഞ ഒരു സ്​ത്രീയാണ്​ സമീപവാസികളായ നിരവധി പേരെ രക്ഷിച്ചതെന്ന്​ അഗ്​നിശമന സേനാംഗങ്ങൾ പറഞ്ഞു. തീപിടിക്കുന്നത്​ കണ്ട ഉടൻ അവർ സമീപത്തെ മുറികളിലെല്ലാം ചെന്ന്​ വിവരം പറയുകയും അഗ്നിശമനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയുമായിരുന്നു.


Other News

 • കാലിഫോര്‍ണിയയിലെ കാട്ടുതീ കെടുതി അമേരിക്കയെ നടുക്കുന്നു; മരണം കുറഞ്ഞത് 66 ആയി, കാണാതായവര്‍ 631 എന്ന് റിപ്പോര്‍ട്ട്
 • നൂറു കണക്കിനു കുട്ടികള്‍ക്ക് സാന്ത്വനത്തിന്റെ തണല്‍ഒരുക്കുന്ന ഷീബ അമീറിന് സ്വീകരണം നല്‍കി
 • ട്രമ്പിന്റെ 'നേട്ടം'; ഇടക്കാല തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം ഒരു നൂറ്റാണ്ടിനിടെയുള്ളതില്‍ ഏറ്റവും ഉയര്‍ന്നത്
 • ഫ്രാന്‍സിസ് ജോര്‍ജിന് ഡിട്രോയിറ്റില്‍ പൗരസ്വീകരണം
 • ബൈബിള്‍ കലോത്സവം; റോക്ക്‌ലാന്‍ഡ് സെന്റ് മേരീസിന് ഓവറോള്‍ കിരീടം
 • ട്രിനിറ്റി മാര്‍ത്തോമാ ഇടവക കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച ആരംഭിക്കും
 • 'അധിനിവേശക്കാര്‍' എന്ന് ട്രമ്പ് വിശേഷിപ്പിച്ച കുടിയേറ്റ കാരവനിലെ നൂറുകണക്കിനാളുകള്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ എത്തി
 • വൈറ്റ്ഹൗസില്‍ 'ആഭ്യന്തര' കലഹം; ഇളക്കി പ്രതിഷ്ഠയ്ക്ക് ട്രമ്പ് തയാറെടുക്കുന്നു
 • ഫ്രാന്‍സിസ് ജോര്‍ജിന് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കുന്നു
 • റോഷി അഗസ്റ്റിന്‍ എം.എല്‍.എ യ്ക്ക് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കി
 • ഇത് കൂട്ടായ്മയുടെ വിജയമെന്ന് കെ.പി.ജോര്‍ജ്
 • Write A Comment

   
  Reload Image
  Add code here