ഫ്‌ളോറിഡയില്‍ വീഡിയോ ഗെയിം ടൂര്‍ണമെന്റ് നടന്ന ഷോപ്പിംഗ് കോംപ്ലക്‌സില്‍ വെടിവയ്പ്; കുറഞ്ഞത് നാലു പേര്‍ കൊല്ലപ്പെട്ടു

Sun,Aug 26,2018


ജാക്‌സണ്‍വില്‍ (ഫ്‌ളോറിഡ): ജാക്‌സണ്‍വില്ലിലെ ജി.എല്‍.എച്ച്.എഫ് ഗെയിം ബാറില്‍ അമേരിക്കന്‍ ഫുട്‌ബോള്‍ ഗെയിമായ മാഡന്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലുണ്ടായ വെടിവയ്പില്‍ കുറഞ്ഞത് നാലു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വീഡിയോ ഗെയിം കളിയില്‍ തോറ്റ ഒരാള്‍ തലങ്ങും വിലങ്ങും വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് തോക്കുധാരിയും ജീവനോടുക്കി. ഒരാള്‍ മാത്രമേ അക്രമത്തിനുണ്ടായിരുന്നുള്ളൂവെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഷോപ്പിംഗ് - എന്റര്‍ടെയിന്‍മെന്റ്, ഡൈനിംഗ് കോംപ്ലക്‌സുകള്‍ സ്ഥിതി ചെയ്യുന്ന മേഖലയില്‍ പ്രാദേശിക സമയം ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവമുണ്ടായത്. വെടിവയ്പ് ആരംഭിച്ചതോടെ ജനങ്ങള്‍ സുരക്ഷിത സ്ഥലം തേടി പരക്കം പായുകയായിരുന്നു. വെള്ളക്കാരനായ വ്യക്തിയാണ് കൂട്ടക്കൊല നടത്തിയതെന്നും, ഇയാളെ തിരിച്ചറിയാന്‍ ശ്രമിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.
അടുത്ത കാലത്തായി നിരവധി കൂട്ടക്കൊലകള്‍ക്ക് ഫ്‌ളോറിഡ സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2016 ല്‍ ഒര്‍ലാന്‍ഡോയിലെ നൈറ്റ്ക്ലബ്ബില്‍ നടന്ന കൂട്ടക്കെലയില്‍ 49 പേര്‍ കൊല്ലപ്പെട്ടപ്പോള്‍, കഴിഞ്ഞ ഫെബ്രുവരിയില്‍ പാര്‍ക്ക്‌ലാന്‍ഡിലെ സ്‌കൂളില്‍ നടന്ന കൂട്ടക്കൊലയില്‍ 17 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.


Other News

 • രണ്ടു വര്‍ഷം; തെറ്റായതോ, തെറ്റിദ്ധരിപ്പിക്കുന്നതോ ആയ എണ്ണായിരം അവകാശവാദങ്ങള്‍ ട്രമ്പ് നടത്തിയെന്ന് റിപ്പോര്‍ട്ട്
 • ഷട്ട്ഡൗണ്‍ ; ട്രമ്പിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥയില്‍ സെനറ്റ് ഈ ആഴ്ച വോട്ടു ചെയ്യും
 • മലങ്കര അതിഭദ്രാസനം സംയുക്ത ക്രിസ്മസ് - പുതുവത്സര ആഘോഷം നടത്തി
 • നിപ വൈറസ് ജീവനെടുത്ത ലിനി പുതുശ്ശേരിക്ക് ഫൊക്കാനാ നൈറ്റിംഗേല്‍ പുരസ്‌കാരം
 • ഡാളസില്‍ ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി
 • ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ സെനറ്റര്‍ കമല ഹാരിസ് വൈറ്റ്ഹൗസിലേക്കു മത്സരിക്കുകയാണെന്ന് പ്രഖ്യാപിച്ചു
 • മാഗിന് നവ സാരഥികള്‍
 • കേരള സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ്ബിന് നവസാരഥികള്‍
 • ഗുഡ്‌സമരിറ്റന്‍ പുരസ്‌കാരം ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്
 • ​സ്വന്തം കുടുംബത്തിലെ നാല്​ പേരെ മൃഗീയമായി കൊലപ്പെടുത്തിയ യുവാവിനെ അമേരിക്കൻ പൊലീസ്​ വെടിവെച്ച്​ കൊന്നു
 • ഷട്ട്ഡൗണ്‍; ഒത്തുതീര്‍പ്പ് വ്യവസ്ഥ നിരാകരിച്ച ഡെമോക്രാറ്റ് നിലപാടിനെ നിശിതമായി വിമര്‍ശിച്ച് ട്രമ്പ്
 • Write A Comment

   
  Reload Image
  Add code here