ഫിലഡല്‍ഫിയയില്‍ ജൂബിലി ദമ്പതിമാരെയും, നവദമ്പതിമാരെയും ആദരിക്കുന്നു

Sun,Aug 26,2018


ഫിലഡല്‍ഫിയ: റൂബി ജൂബിലി നിറവില്‍ തിളങ്ങുന്ന ഫിലാഡല്‍ഫിയാ ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐ.എ.സി.എ) സെപ്റ്റംബര്‍ 15 ശനിയാഴ്ച്ച സീറോമലബാര്‍ പള്ളിയില്‍ നടത്തുന്ന ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനാഘോഷങ്ങളോടനുബന്ധിച്ച് ദമ്പതിമാരെ ആദരിക്കുന്നു. 2018 ല്‍ വിവാഹ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാമത്തെയും, നാല്പതാമത്തെയും വര്‍ഷികങ്ങള്‍ ആഘോഷിക്കുന്ന ദമ്പതിമാരെയും, 2017ലോ 2018ലോ വിവാഹിതരായ നവദമ്പതിമാരെയുമാണ് ഐ.എ.സി.എ. പ്രത്യേകമായി ആദരിക്കുന്നത്.
മുകളില്‍ പറഞ്ഞ വിഭാഗങ്ങളില്‍ വരുന്ന കത്തോലിക്കാ ദമ്പതിമാര്‍ തങ്ങളുടെ പേരുവിവരം സെപ്റ്റംബര്‍ 10ന് മുന്‍പായി ഐ.എ.സി.എ. പ്രസിഡന്റ് ചാര്‍ലി ചിറയത്തിനെയോ, പി.ആര്‍.ഓ.ജോസ് മാളേയ്ക്കലിനെയോ അറിയിക്കണം. മുന്‍കൂട്ടിപേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന ദമ്പതിമാരെ മാത്രമേ പേപ്പല്‍ നുണ്‍ഷ്യോ മുഖ്യകാര്‍മ്മികനായ ദിവ്യബലി മദ്ധ്യേ ആദരിക്കുകയുള്ളു. ചടങ്ങില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിശാല ഫിലാഡല്‍ഫിയ നിവാസികളായ സീറോമലബാര്‍, സീറോമലങ്കര, ക്‌നാനായ, ലത്തീന്‍ വിഭാഗങ്ങളില്‍പെട്ട ഇന്ത്യന്‍ അമേരിക്കന്‍ കത്തോലിക്കര്‍ പേരുകള്‍ തങ്ങളുടെ ഇടവക വികാരിയുടെ അടുത്തു കൊടുത്താലും മതിയാകും.
സെപ്റ്റംബര്‍ 15 ശനിയാഴ്ച്ച നടക്കുന്ന റൂബി ജൂബിലി ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് പേപ്പല്‍ നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ് ക്രിസ്റ്റോഫ് പിയര്‍ ആണ്. വത്തിക്കാന്‍ സ്ഥാനപതിയോടൊപ്പം ഫിലാഡല്‍ഫിയാ അതിരൂപത സഹായമെത്രാന്‍ അഭിവന്ദ്യ ജോണ്‍ മക്കിന്‍ടയര്‍, കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ഷിക്കാഗോ സീറോമലബാര്‍ രൂപതാ ബിഷപ് മാര്‍ േജക്കബ് അങ്ങാടിയത്ത്, സീറോ മലങ്കരസഭയുടെ വടക്കേ അമേരിക്ക-കാനഡ എന്നിവയുടെ ചുമതല വഹിക്കുന്ന ബിഷപ് ഫീലിപ്പോസ് മാര്‍ സ്റ്റെഫാനോസ് എന്നിവരും ഇന്ത്യന്‍ കത്തോലിക്കരുടെ കൂടിവരവില്‍ പങ്കെടുക്കും. വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം, കമനീയമായ സ്വീകരണഘോഷയാത്ര, കൃതഞ്ജതാ ബലിയര്‍പ്പണം, പേപ്പല്‍ ബ്ലസിംഗ്, ജൂബിലി ദമ്പതിമാരെയും, നവദമ്പതിമാരെയും ആദരിക്കല്‍, ഐ.എ.സി.എ. യുവജന വിഭാഗത്തിന്റെ ഉദ്ഘാടനം, പൊതുസമ്മേളനം, വിവിധ കലാപരിപാടികള്‍, സ്‌നേഹവിരുന്ന് എന്നിവയാണ് ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്നത്.
ചാര്‍ലി ചിറയത്ത് - പ്രസിഡന്റ്, ഫിലിപ് ജോണ്‍ (ബിജു) - വൈസ് പ്രസിഡന്റ്, തോമസ്‌കുട്ടി സൈമണ്‍ - ജനറല്‍ സെക്രട്ടറി, മെര്‍ലിന്‍ അഗസ്റ്റിന്‍ - ജോയിന്റ് സെക്രട്ടറി, സണ്ണി പടയാറ്റില്‍ - ട്രഷറര്‍, സാമുവേല്‍ ചാക്കോ -ജോയിന്റ് ട്രഷറര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഐ.എ.സി.എ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, ഡയറക്ടര്‍ ബോര്‍ഡും ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു. ഫിലാഡല്‍ഫിയ സെ.ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ ഫാ. റെന്നി കട്ടേല്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും, സെന്റ് ജൂഡ് സീറോമലങ്കരപള്ളി വികാരി റവ.ഡോ. സജി മുക്കൂട്ട് വൈസ് ചെയര്‍മാനും, സീറോമലബാര്‍ പള്ളി വികാരി ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, ഇന്ത്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ ഫാ. ഷാജി സില്‍വ എന്നിവര്‍ ഡയറക്ടര്‍മാരുമായി കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നു.
ജോസ് മാളേയ്ക്കല്‍


Other News

 • സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്കോഫ് ഹൂസ്റ്റണില്‍ നടത്തി
 • ന്യൂജേഴ്‌സി ക്രൈസ്റ്റ് കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു
 • 'ഫ്‌ളോറന്‍സ്' ഉയര്‍ത്തിയ പ്രളയക്കെടുതി മാറാതെ നോര്‍ത്ത് കരോലിന; മരണം 32 ആയി, നദികള്‍ കരകവിഞ്ഞൊഴുകുന്നു
 • ഷിക്കാഗോ കത്തീഡ്രലില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് 23 ന്
 • ഡാളസില്‍ മര്‍ത്ത മറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം
 • റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ഇടവക വാര്‍ഷികവും തിരുനാളും
 • പ്രവീണ്‍ വര്‍ഗീസ് വധക്കേസ്; പ്രതി ഗേജ് ബഥൂണിനെ കോടതി കുറ്റവിമുക്തനാക്കി, അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍
 • ട്രമ്പിന്റെ സുപ്രീംകോടതി നോമിനിക്കെതിരെ ലൈംഗികാരോപണം
 • സ്കൂള്‍ പാഠപുസ്തകത്തില്‍ നിന്നും ഹെലന്‍ കെല്ലറുടേയും ഹിലരി ക്ലിന്റന്റെയും ചരിത്രം നീക്കംചെയ്യാൻ ടെക്‌സസ് ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍
 • ട്രമ്പിന്‌ എട്ടുവയസുകാരന്റെ പക്വതയും കൗമാരക്കാരിയുടെ അരക്ഷിതത്വവും- ജോണ്‍ കെറി
 • 'ഫ്‌ളോറന്‍സ്' പ്രളയക്കെടുതിയില്‍ മരണം ഇരുപത്തഞ്ചായി; തീര നഗരമായ വില്‍മിങ്ടണ്‍ ഒറ്റപ്പെട്ടു
 • Write A Comment

   
  Reload Image
  Add code here