ഓണാഘോഷം റദ്ദാക്കി ട്രൈസ്റ്റേറ്റ് കേരള ഫോറവും; ദുരിതാശ്വാസത്തിന് സഹായം എത്തിക്കും

Sun,Aug 26,2018


ഫിലഡല്‍ഫിയ: ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ ഓണാഘോഷം ഇത്തവണ വേണ്ടെന്ന് വയ്ക്കുവാന്‍ 15 സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചു. തിരുവോണാഘോഷം അതിഗംഭീരമായി നടത്തുവാന്‍ ട്രൈസ്റ്റേറ്റ് കേരളാ ഫോറം എല്ലാ തയ്യാറെടുപ്പുകളും ഫിനിഷിംഗ് പോയന്റില്‍ എത്തിച്ചിരിക്കുകയായിരുന്നു.
അപ്രതീക്ഷിതമായി നാട്ടിലുണ്ടായ പ്രളയക്കെടുതി മൂലം അവര്‍ണ്ണനീയമായ ദുരിതമനുഭവിക്കുന്ന മലയാള മക്കളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുവാനും ദുരിതാശ്വാസത്തിന് ആവുന്നത്ര പണം നീക്കിവയ്ക്കുവാനുമാണ് ഇത്തവണത്തെ ഓണാഘോഷങ്ങള്‍ വേണ്ടെന്നു വയ്ക്കുന്നതെന്ന് ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ ജോഷി കുര്യാക്കോസും ഓണാഘോഷ ചെയര്‍മാന്‍ വിന്‍സന്റ് ഇമ്മാനുവേലും പറഞ്ഞു. സെക്രട്ടറി സുമോദ് നെല്ലിക്കാലാ, മുന്‍ ചെയര്‍മാന്മാരായ ജോര്‍ജ് ഓലിക്കല്‍, ജോര്‍ജ് നടവയല്‍, ജീമോന്‍ ജോര്‍ജ്, രാജന്‍ സാമുവേല്‍,സുധാ കര്‍ത്താ, ഫീലിപ്പോസ് ചെറിയാന്‍, റോണി വര്‍ഗീസ്, മുന്‍ സെക്രട്ടറി ജോര്‍ജ് ജോസഫ്, സ്‌പോട്‌സ് ചെയര്‍ ദിലീപ് ജോര്‍ജ്, കര്‍ഷക രത്‌നാ ചെയര്‍ തോമസ് പോള്‍, കള്‍ച്ചറല്‍ പ്രോഗ്രാം ചെയര്‍ റെജി ജേക്കബ്, കള്‍ച്ചറല്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ അനൂപ് ജോസഫ് എന്നിവരും ഇതോടനുബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു.
കാര്‍ഡ് ഗയിം ജേതാക്കള്‍ക്കുള്ള സമ്മാനം പിന്നീട് നല്‍കുന്നതാണ്. അനിതാ കൃഷ്ണയുടെ ഗാനമേളയും, ദേവസി പാലാട്ടി സംവിധാനം നിര്‍വഹിക്കുന്ന നാടകവും വിവിധ കലാകാരന്മാരുടെ കലാവിരുന്നുകളും വടം വലി മത്സരവും അടുക്കളത്തോട്ട മത്സരവും വേണ്ടെന്നുവച്ചു.
പി.ഡി.ജോര്‍ജ് നടവയല്‍


Other News

 • റവ.വിജു വര്‍ഗീസിന് യാത്രയപ്പ് നല്‍കി
 • വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍
 • ഷിക്കാഗോ ഗീതാ മണ്ഡലത്തില്‍ വിഷു ആഘോഷിച്ചു
 • വിസ കാലാവധി കഴിഞ്ഞും യു.എസില്‍ തുടരുന്നവര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിഷേധിക്കാന്‍ നീക്കം
 • പെണ്‍കുട്ടിയെ അടിമ വേല ചെയ്യിപ്പിച്ചു; ഗിനിയ മുന്‍ പ്രസിഡന്റിന്റെ മകനും ഭാര്യയ്ക്കും യു.എസില്‍ തടവ്
 • കേരള ക്രിക്കറ്റ് ലീഗ് അഞ്ചാം സീസണ്‍ തുടങ്ങുന്നു
 • ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ കുടുംബ സംഗമം
 • റവ.ഫിലിപ്പ് ഫിലിപ്പിന് യാത്രയപ്പ് നല്‍കി
 • ഇന്ത്യ ഉള്‍പ്പെടെ എട്ടു രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ നല്‍കിയിരുന്ന ഇളവ് അമേരിക്ക അവസാനിപ്പിക്കുന്നു
 • ട്രമ്പിനെതിരേയുള്ള ഇംപീച്ച്‌മെന്റ്; വൈകാതെ തീരുമാനമെടുക്കുമെന്ന് ഡെമോക്രാറ്റ് പാര്‍ട്ടി
 • സി.എം.എ കലാമേള: സിനിമാതാരം ശിവാനി ഭായ് മുഖ്യാതിഥി
 • Write A Comment

   
  Reload Image
  Add code here