പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒബാമയ്‌ക്കെതിരെ മത്സരിച്ചു തോറ്റ ജോണ്‍ മക്കെയ്ന്‍ അന്തരിച്ചു

Sun,Aug 26,2018


ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒബാമയ്‌ക്കെതിരെ മത്സരിച്ചു തോറ്റ ജോണ്‍ മക്കെയ്ന്‍ അന്തരിച്ചു.
എണ്‍പത്തിഒന്നു വയസായിരുന്നു. ഏതാനും വര്‍ഷങ്ങളായി ജോണ്‍ മക്കെയ്ന്‍ തലച്ചോറിലെ അര്‍ബുദ രോഗത്തിന് ചികില്‍സയിലായിരുന്നു.
ആറ് തവണ സെനറ്ററായ അദ്ദേഹം 2008ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപബ്ലിക് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് ബരാക് ഒബാമയോട് തോറ്റിരുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശകനുമായിരുന്നു.
വിയറ്റ്‌നാം യുദ്ധകാലത്ത് പൈലറ്റായിരുന്ന മക്കെയ്ന്‍ ശത്രുവിന്റെ പിടിയിലായി അഞ്ച് വര്‍ഷത്തോളം യുദ്ധ തടവുകാരനുമായിരുന്നു.
ഗ്ലിയോബ്ലാസ്റ്റോമാ എന്ന തലച്ചോറിലെ അര്‍ബുദത്തിന് ചികില്‍സയിലാണെന്ന് മക്കെയ്ന്‍ കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തി. ചികില്‍സ നിര്‍ത്തുകയാണെന്ന് മക്കെയ്‌ന്റെ കുടുംബം അറിയിച്ച് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴാണ് അദ്ദേഹം മരിച്ചത്. ആറ് തവണയായി അരിസോണയെ പ്രതിനിധീകരിക്കുയായിരുന്നു ജോണ്‍ മെക്കെയ്ന്‍.


Other News

 • ആണവ സാങ്കേതിക വിദ്യ സൗദിക്കു കൈമാറുള്ള ട്രമ്പ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരേ ജനപ്രതിനിധി സഭ അന്വേഷണത്തിന്
 • സൗത്ത് ഫ്‌ളോറിഡ നവകേരളയ്ക്ക് നവസാരഥികള്‍
 • ഇന്ത്യ കാത്തലിക് അസോ. ഓഫ് അമേരിക്കയുടെ വാര്‍ഷികം നടത്തി
 • വൈറ്റ്ഹൗസ് പിടിക്കാന്‍ വീണ്ടും ബേര്‍ണി സാന്‍ഡേഴ്‌സ്; നോമിനേഷന്‍ നേടിയാല്‍ ഏറ്റവും പ്രായം കൂടിയ സ്ഥാനാര്‍ഥി എന്ന ഖ്യാതിക്ക് അര്‍ഹനാകും
 • ഹൂസ്റ്റണില്‍ ഇന്ത്യന്‍ ദമ്പതികള്‍ വെടിയേറ്റു മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം
 • ഫോമാ സണ്‍ഷൈന്‍ റീജിയന്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്
 • ഹൂസ്റ്റണില്‍ ഗുരുമന്ദിരം യാഥാര്‍ഥ്യമാകുന്നു
 • മലയാളം സൊസൈറ്റി സമ്മേളനം നടത്തി
 • ട്രമ്പിനെ പുറത്താക്കാന്‍ എഫ്.ബി.ഐ - ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉന്നതര്‍ ആലോചന നടത്തിയെന്ന് ആരോപണം; അന്വേഷണം നടത്തുമെന്ന് സെനറ്റ് കമ്മിറ്റി ചെയര്‍മാന്‍
 • പിടിയിലായ ഐ.എസ് ഭീകരരെ യൂറോപ്യന്‍ രാജ്യങ്ങള്‍ വിചാരണയ്ക്ക് വിധേയമാക്കണമെന്ന് ട്രമ്പ്
 • വെനസ്വേലയിലേക്ക് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ദുരിതാശ്വാസ സഹായങ്ങള്‍ എത്തിച്ചു തുടങ്ങി
 • Write A Comment

   
  Reload Image
  Add code here