ഹൂസ്റ്റണില്‍ സൗജന്യ ആരോഗ്യ മേള സെപ്റ്റംബര്‍ 15 ന്

Sat,Aug 25,2018


ഹൂസ്റ്റണ്‍: ലവ് റ്റു ഷെയര്‍ ഫൗണ്ടേഷന്റെ ( Love to Share Foundation America) ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും തുടര്‍ച്ചയായി നടത്തി വരുന്ന ഫ്രീ ഹെല്‍ത്ത് ഫെയര്‍ എട്ടാം വര്‍ഷമായ ഇത്തവണയും സെപ്റ്റംബര്‍ 15 ശനിയാഴ്ച , രാവിലെ 8 മണി മുതല്‍ 12 മണി വരെ ഡോ. ലക്ഷ്മി നായരുടെ സായി പ്രൈമറി കെയര്‍ / ന്യൂ ലൈഫ് പ്ലാസയില്‍ വെച്ച് (3945 , CR 58 , മാന്‍വെല്‍, ടെക്‌സാസ് 77578 ) പ്രമുഖ ആശുപത്രികളുടെയും ഫാര്‍മസികളുടെയും മറ്റു ഏതാനും മുഖ്യ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ നടത്തുന്നതാണ്.
മെഡിക്കല്‍ പരിശോധനയില്‍, ഇകെജി, അള്‍ട്രാസൗണ്ട്, മാമ്മോഗ്രാം ,കാഴ്ച, കേള്‍വി തുടങ്ങിയ 20 ലേറെ ഇനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ് . ആദ്യമെത്തുന്ന 100 പേര്‍ക്ക് സൗജന്യ ഫ്‌ളൂ ഷോട്ട് നല്‍കുന്നതാണ് . ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്തവര്‍ക്കും ഈ അവസരം ഉപയോഗിക്കാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. .
കൂടുതല്‍ വിവരങ്ങള്‍ക്ക് 281 402 6585 എന്ന നമ്പറില്‍ ബന്ധപ്പെടുക
ജീമോന്‍ റാന്നി


Other News

 • റഷ്യയില്‍ നിന്ന് ആയുധം വാങ്ങിയതിന്റെ പേരില്‍ ചൈനീസ് മിലിട്ടറിക്ക് അമേരിക്കന്‍ ഉപരോധം; രോഷം പ്രകടിപ്പിച്ച് ചൈന
 • നവകേരള നിര്‍മ്മിതിക്ക് അമേരിക്കന്‍ മലയാളികളോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി
 • കേരളത്തിലെ പ്രളയക്കെടുതി; അമേരിക്കന്‍ മലയാളി സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി
 • മേരിലാന്‍ഡില്‍ യുവതി ജോലി സ്ഥലത്ത് മൂന്നു പേരെ വെടിവച്ചു കൊന്ന ശേഷം ജീവനൊടുക്കി
 • സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്കോഫ് ഹൂസ്റ്റണില്‍ നടത്തി
 • ന്യൂജേഴ്‌സി ക്രൈസ്റ്റ് കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു
 • 'ഫ്‌ളോറന്‍സ്' ഉയര്‍ത്തിയ പ്രളയക്കെടുതി മാറാതെ നോര്‍ത്ത് കരോലിന; മരണം 32 ആയി, നദികള്‍ കരകവിഞ്ഞൊഴുകുന്നു
 • ഷിക്കാഗോ കത്തീഡ്രലില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് 23 ന്
 • ഡാളസില്‍ മര്‍ത്ത മറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം
 • റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ഇടവക വാര്‍ഷികവും തിരുനാളും
 • പ്രവീണ്‍ വര്‍ഗീസ് വധക്കേസ്; പ്രതി ഗേജ് ബഥൂണിനെ കോടതി കുറ്റവിമുക്തനാക്കി, അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍
 • Write A Comment

   
  Reload Image
  Add code here