രാഷ്​ട്രീയ നേതൃത്വത്തിന്​ മുന്നിൽ നീതിന്യായ വകുപ്പ്​ നട്ടെല്ല്‌​ വളക്കില്ലെന്ന് യു.എസ്​ അറ്റോണി ജനറൽ ജെഫ്​ ​സെഷൻസ്

Sat,Aug 25,2018


ന്യൂയോർക്ക്​: രാഷ്​ട്രീയ നേതൃത്വത്തിന്​ മുന്നിൽ നീതിന്യായ വകുപ്പ്​ നട്ടെല്ല്‌ ​ വളക്കില്ലെന്ന് യു.എസ്​ അറ്റോണി ജനറൽ ജെഫ്​ ​സെഷൻസ്​. നേരത്തെ യു.എസ്​ ജസ്​റ്റിസ്​ വകുപ്പി​ന്​ മേൽ മേധാവി ​ജെഫ്​ സെഷൻസിന്​ നിയന്ത്രണമില്ലെന്ന്​ പ്രസിഡന്റ് ട്രമ്പ്‌ കുറ്റപ്പെടുത്തിയിരുന്നു. ഇൗ ആരോപണത്തിനാണ്​ സെഷന്‍സിന്റെ മറുപടി.

അധികാരമേറ്റെടുത്ത ദിവസം മുതൽ വകുപ്പിന്​ മേൽ തനിക്ക്​ നിയന്ത്രണമുണ്ട്​. രാഷ്​ട്രീയ നേതൃത്വത്തിന്​ വകുപ്പിന്റെ തീരുമാനങ്ങളെ സ്വാധീനിക്കാൻ അവസരം നൽകില്ല. ഉയർന്ന നിലവാരം താൻ എല്ലാകാലത്തും ആഗ്രഹിക്കുന്നുണ്ട്​. വകുപ്പിൽ നിന്ന്​ അതുണ്ടായില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിന്​ അനുസരിച്ച്​ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2016ലെ യു.എസ്​ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച അന്വേഷണമാണ്​ ട്രമ്പിനെ അറ്റോണി ജനറലിനെതിരെ തിരിയാൻ പ്രേരിപ്പിച്ചത്​. വകുപ്പിലെ ഉദ്യോഗസ്ഥനായ ​റോ​ബ​ർ​ട്ട്​ മു​ള്ള​റാണ്​ ഇപ്പോൾ കേസിൽ അന്വേഷണം നടത്തുന്നത്​. കേസുമായി ബന്ധപ്പെട്ട്​ ട്രമ്പിനോട്​ സത്യവാങ്​മൂലം നൽകാൻ ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം അതിന്​ തയാറായിട്ടില്ല.


Other News

 • എച്ച്-4 വിസ നിരോധനം മൂന്ന് മാസത്തിനുള്ളില്‍ നിലവില്‍ വരുമെന്ന് യു.എസ് സര്‍ക്കാര്‍
 • റഷ്യയില്‍ നിന്ന് ആയുധം വാങ്ങിയതിന്റെ പേരില്‍ ചൈനീസ് മിലിട്ടറിക്ക് അമേരിക്കന്‍ ഉപരോധം; രോഷം പ്രകടിപ്പിച്ച് ചൈന
 • നവകേരള നിര്‍മ്മിതിക്ക് അമേരിക്കന്‍ മലയാളികളോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി
 • കേരളത്തിലെ പ്രളയക്കെടുതി; അമേരിക്കന്‍ മലയാളി സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി
 • മേരിലാന്‍ഡില്‍ യുവതി ജോലി സ്ഥലത്ത് മൂന്നു പേരെ വെടിവച്ചു കൊന്ന ശേഷം ജീവനൊടുക്കി
 • സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്കോഫ് ഹൂസ്റ്റണില്‍ നടത്തി
 • ന്യൂജേഴ്‌സി ക്രൈസ്റ്റ് കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു
 • 'ഫ്‌ളോറന്‍സ്' ഉയര്‍ത്തിയ പ്രളയക്കെടുതി മാറാതെ നോര്‍ത്ത് കരോലിന; മരണം 32 ആയി, നദികള്‍ കരകവിഞ്ഞൊഴുകുന്നു
 • ഷിക്കാഗോ കത്തീഡ്രലില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് 23 ന്
 • ഡാളസില്‍ മര്‍ത്ത മറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം
 • റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ഇടവക വാര്‍ഷികവും തിരുനാളും
 • Write A Comment

   
  Reload Image
  Add code here