മൈക്കില്‍ കോഹന്‍ കേസില്‍ ട്രമ്പ് പ്രസ്ഥാനങ്ങളുടെ ധനകാര്യ മേധാവിക്ക് നിയമ പരിരക്ഷ നല്‍കി; അണിയറ രഹസ്യങ്ങള്‍ പുറത്താകാതിരിക്കാനുള്ള ശ്രമമെന്ന് സൂചന

Fri,Aug 24,2018


വാഷിംഗ്ടണ്‍ ഡി സി: പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ മുന്‍ അറ്റോര്‍ണി മൈക്കിള്‍ കോഹനുമായി ബന്ധപ്പെട്ട കേസില്‍ ട്രമ്പ് പ്രസ്ഥാനങ്ങളുടെ ധനകാര്യ മേധാവി അലന്‍ വെയിസല്‍ബര്‍ഗിന് നിയമ പരിരക്ഷ നല്‍കിയതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോഹനുമായി ബന്ധപ്പെട്ട കേസില്‍ സത്യവാങ്മൂലം നല്‍കാന്‍ വെയിസല്‍ബര്‍ഗിന് ഈ വര്‍ഷം ആദ്യം സമന്‍സ് ലഭിച്ചിരുന്നു. പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പു കാലത്ത് ഇലക്ഷന്‍ ധനകാര്യ നിയമങ്ങള്‍ കോഹന്‍ ലംഘിച്ചതായി കഴിഞ്ഞ ചൊവ്വാഴ്ച കോടതി കണ്ടെത്തിയിരുന്നു. ട്രമ്പുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന് രണ്ടു സ്ത്രീകള്‍ക്ക് കോഹന്‍ പണം നല്‍കിയതാണ് വിവാദമായിരിക്കുന്നത്. ട്രമ്പിന്റെ അറിവോടെയാണ് ഈ പണം കൈമാറിയതെന്ന കോഹന്റെ വെളിപ്പെടുത്തല്‍ പ്രസിഡന്റിനെയും കുടുക്കുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് വെയിസല്‍ബര്‍ഗിന് നിയമ പരിരക്ഷ നല്‍കുന്നത് പ്രധാന്യമര്‍ഹിക്കുന്നത്.
നിശബ്ദത പാലിക്കുന്നതിനു വേണ്ടി പണം നല്‍കുന്ന വിഷയം സംബന്ധിച്ച് നടന്ന ചര്‍ച്ച കോഹന്‍ രഹസ്യമായി ടേപ്പില്‍ പകര്‍ത്തിയിരുന്നു. ഈ ടേപ്പില്‍ വെയിസല്‍ബര്‍ഗിന്റെ പേരും പരാമര്‍ശിക്കുന്നുണ്ട്. സ്ഥാനാര്‍തിയുടെ താല്‍പര്യപ്രകാരമാണ് പണം നല്‍കിയതെന്നും, തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയായിരുന്നു ലക്ഷ്യമെന്നും കോഹന്‍ മൊഴി നല്‍കിയിട്ടുണ്ട്.
രണ്ടു സ്ത്രീകള്‍ക്കും കോഹനാണ് പണം നല്‍കിയതെങ്കിലും ഈ പണം പിന്നീട് കോഹന് ട്രമ്പ് ഓര്‍ഗനൈസേഷന്‍ തിരികെ നല്‍കയതിന്റെ ചുമതല വഹിച്ചിരുന്നത് വെയിസല്‍ബര്‍ഗാണ്. 1970 കള്‍ മുതല്‍ ട്രമ്പ് പ്രസ്ഥാനത്തിന്റെ ഭാഗമായ വെയിസല്‍ബര്‍ഗാണ് പ്രസിഡന്റിന്റെ പ്രൈവറ്റ് ട്രസ്റ്റ് കൈകാര്യം ചെയ്യുന്നത്. കുടുംബത്തിന്റെ ചാരിറ്റബിള്‍ പൗണ്ടേഷന്‍ ട്രഷററും അദ്ദേഹം തന്നെയാണ്. പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ട്രമ്പിന്റെ പ്രചാരണ ടീമും റഷ്യയും തമ്മില്‍ ഒത്തുകളിയുണ്ടായോ എന്നതിനെപ്പറ്റി സ്‌പെഷല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളര്‍ നടത്തുന്ന അന്വേഷണം നിര്‍ണയക വഴിത്തിരിവുകളില്‍ എത്തിക്കൊണ്ടിരിക്കുകയാണെന്ന് സൂചനയുണ്ട്. ഇതനിടെ നാഷണല്‍ എന്‍ക്വയറര്‍ ടാബ്ലോയിഡ് പ്രസിദ്ധീകരിക്കുന്ന കമ്പനികളുടെ മേധാവിയായ ഡേവിഡ് പെക്കറിനും നിയമ പരിരക്ഷ ലഭ്യമാക്കിയതായി റിപ്പോര്‍ട്ടുണ്ട്.


Other News

 • ആണവ സാങ്കേതിക വിദ്യ സൗദിക്കു കൈമാറുള്ള ട്രമ്പ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരേ ജനപ്രതിനിധി സഭ അന്വേഷണത്തിന്
 • സൗത്ത് ഫ്‌ളോറിഡ നവകേരളയ്ക്ക് നവസാരഥികള്‍
 • ഇന്ത്യ കാത്തലിക് അസോ. ഓഫ് അമേരിക്കയുടെ വാര്‍ഷികം നടത്തി
 • വൈറ്റ്ഹൗസ് പിടിക്കാന്‍ വീണ്ടും ബേര്‍ണി സാന്‍ഡേഴ്‌സ്; നോമിനേഷന്‍ നേടിയാല്‍ ഏറ്റവും പ്രായം കൂടിയ സ്ഥാനാര്‍ഥി എന്ന ഖ്യാതിക്ക് അര്‍ഹനാകും
 • ഹൂസ്റ്റണില്‍ ഇന്ത്യന്‍ ദമ്പതികള്‍ വെടിയേറ്റു മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം
 • ഫോമാ സണ്‍ഷൈന്‍ റീജിയന്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്
 • ഹൂസ്റ്റണില്‍ ഗുരുമന്ദിരം യാഥാര്‍ഥ്യമാകുന്നു
 • മലയാളം സൊസൈറ്റി സമ്മേളനം നടത്തി
 • ട്രമ്പിനെ പുറത്താക്കാന്‍ എഫ്.ബി.ഐ - ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉന്നതര്‍ ആലോചന നടത്തിയെന്ന് ആരോപണം; അന്വേഷണം നടത്തുമെന്ന് സെനറ്റ് കമ്മിറ്റി ചെയര്‍മാന്‍
 • പിടിയിലായ ഐ.എസ് ഭീകരരെ യൂറോപ്യന്‍ രാജ്യങ്ങള്‍ വിചാരണയ്ക്ക് വിധേയമാക്കണമെന്ന് ട്രമ്പ്
 • വെനസ്വേലയിലേക്ക് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ദുരിതാശ്വാസ സഹായങ്ങള്‍ എത്തിച്ചു തുടങ്ങി
 • Write A Comment

   
  Reload Image
  Add code here