ട്രമ്പിന്റെ ഇമിഗ്രേഷന്‍ നയം സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് 59 അമേരിക്കന്‍ കമ്പനി സി.ഇ.ഒ മാര്‍ മുന്നറിയിപ്പ് നല്‍കി

Fri,Aug 24,2018


വാഷിംഗ്ടണ്‍ ഡി സി: പ്രസിഡന്റ് ട്രമ്പിന്റെ ഇമിഗ്രേഷന്‍ നയം അനിശ്ചിതത്വത്തിനും, സാമ്പത്തിക വളര്‍ച്ചയെ ദോഷകരമായി ബാധിക്കുന്നതിനും നിമിത്തമായേക്കുമെന്ന് 59 പ്രമുഖ അമേരിക്കന്‍ കമ്പനികളുടെ സി.ഇ.ഒ മാര്‍ മുന്നറിയിപ്പ് നല്‍കി. ആപ്പിളിന്റെ ടിം കുക്ക്, ജെ.പി മോര്‍ഗന്‍ ചേസ് ആന്‍ഡ് കമ്പനിയുടെ ജെയ്മി ദിമോന്‍, അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഡൗ പാര്‍ക്കര്‍ തുടങ്ങിയവരാണ് ഇതുസംബന്ധിച്ച കത്തില്‍ ഒപ്പുവച്ചിട്ടുള്ളത്. സ്‌കില്‍ഡ് ഇമിഗ്രന്റ്‌സിന്റെ ജീവിതപങ്കാളിക്ക് ലഭ്യമാക്കിയിരുന്ന വര്‍ക്ക് പെര്‍മിറ്റ് സംബന്ധിച്ച് ഉടലെടുത്തിട്ടുള്ള അനിശ്ചിതത്വം തങ്ങളുടെ പല ജോലിക്കാരെയും ആശങ്കയിലക്കിയിരിക്കുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.
ഇമിഗ്രേഷന്‍ നയത്തില്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ നിയമ വ്യവസ്ഥകള്‍ക്കു വിധേയമായി ഇവിടെ ജോലി ചെയ്യുന്ന ആയിരക്കണക്കണക്കിന് സ്‌കില്‍ഡ് ഇമിഗ്രന്റ്‌സിന്റെ ജീവിതം താളം തെറ്റിക്കുന്ന നടപടി ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തണം. അമേരിക്കയുടെ മത്സരാധിഷ്ഠിതയെ അത് ദോഷകരമായി ബാധിക്കുമെന്ന് കത്തില്‍ ഓര്‍മിപ്പിച്ചു.
വര്‍ഷങ്ങളായി ഇവിടെ മികച്ച രീതിയില്‍ ജോലി ചെയ്തു വരുന്നവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പൊടുന്നനേ റദ്ദാക്കുന്ന സമീപനം യു.എസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നുണ്ട്. സ്‌പെഷലൈസേഷന്‍ വേണ്ട ജോലിക്കു വേണ്ടി എച്ച് 1 ബി വിസ പ്രോഗ്രാമില്‍ കമ്പനികള്‍ കൊണ്ടുവരുന്ന സ്‌കില്‍ഡ് ഉദ്യോഗാര്‍ഥികളെയാണ് ഇമിഗ്രേഷന്‍ നയം ഏറെ ബാധിക്കുന്നത്. ഇടയ്ക്കു വച്ച് ഇത്തരം കാര്യങ്ങളില്‍ മാറ്റം വരുത്തുന്നത് അമേരിക്കന്‍ ബിസിനസിന് അനാവശ്യ പണച്ചെലവും, സങ്കീര്‍ണതകളും വരുത്തുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. എച്ച് 1 ബി വിസയില്‍ നല്ലൊരു ശതമാനവും സ്വന്തമാക്കുന്ന ഇന്ത്യന്‍ ഐടി കമ്പനികള്‍ തേര്‍ഡ് പാര്‍ട്ടി വര്‍ക്ക്‌സൈറ്റില്‍ ഇത്തരത്തിലുള്ള ധാരാളം പേരെ നിയോഗിക്കുന്നുണ്ട്. വളരെയധികം അമേരിക്കന്‍ ബാങ്കുകളും, ട്രാവല്‍ - വാണിജ്യ സര്‍വീസുകളും ഇന്ത്യയില്‍ നിന്നുള്ള ഐടി വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ജോലിക്ക് അനുയോജ്യരായ ആളുകളെ കിട്ടാന്‍ ബുദ്ധിമുട്ടുന്ന ഈ സമയത്ത്, പല തവണ അമേരിക്കയില്‍ ജോലി തുടുരുന്നതിന് അനുമതി ലഭിച്ചിട്ടുള്ളവരുടെ വിസ സ്റ്റാറ്റസോ ജീവിതപങ്കാളിയുടെ വിസയോ തകിടം മറിക്കുന്ന സമീപനം ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന് ഹോം ലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റ്ജന്‍ നീല്‍സനു നല്‍കിയ കത്തില്‍ സി.ഇ.ഒ മാര്‍ നീരീക്ഷിച്ചു.


Other News

 • സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു വേണ്ടി മെക്‌സിക്കന്‍ അതിര്‍ത്തിയിലെ ഏറ്റവും തിരക്കേറിയ ക്രോസിംഗ് മൂന്നു മണിക്കൂര്‍ നേരത്തേക്ക് അമേരിക്ക അടച്ചു
 • സൗദി മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിഐഎ തയ്യാറാക്കിയ റിപ്പോര്‍ട്ട് ചൊവ്വാഴ്ച പുറത്തുവിടുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ്
 • മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ തമ്പടിക്കുന്ന യുഎസ് കുടിയേറ്റക്കാര്‍ക്കെതിരെ തദ്ദേശവാസികളുടെ പ്രതിഷേധം
 • ഫ്രാന്‍സിസ് ജോര്‍ജിന് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു
 • ശബരിമല തീര്‍ഥാടനം; സമാധാന സാഹചര്യം ക്രമീകരിക്കണമെന്ന് പ്രമേയം
 • 'ഈശോയ്‌ക്കൊരു കുഞ്ഞാട്' പദ്ധതിക്കായി വേദപാഠ കുട്ടികള്‍ കൈ കോര്‍ക്കുന്നു
 • പ്രളയക്കെടുതി; ഫോമായുടെ കന്നിവീട് ക്യാപ്പിറ്റല്‍ റീജിയനില്‍ നിന്ന്
 • ഷീബ അമീന് നവംബര്‍ 23 ന് ന്യൂയോര്‍ക്കില്‍ സ്വീകരണം
 • കാലിഫോര്‍ണിയ കാട്ടുതീ; ട്രമ്പ് സന്ദര്‍ശനം നടത്തി, മരണം 76, കാണാതായവരുടെ ലിസ്റ്റില്‍ 1276 പേര്‍
 • എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികള്‍ക്ക് നല്‍കിയിട്ടുള്ള വര്‍ക്ക് ഓതറൈസേഷന്‍ ട്രമ്പ് ഭരണകൂടം റദ്ദാക്കുന്നത് തടയണമെന്ന് ആവശ്യപ്പെടുന്ന ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍
 • ന്യൂജേഴ്‌സിയില്‍ അക്രമിയുടെ വെടിയേറ്റ് ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
 • Write A Comment

   
  Reload Image
  Add code here