ഓണാഘോഷമില്ല, കേരളാ അസോ. ഓഫ് ഡാളസ് ദുരിതാശ്വാസത്തിനായി രംഗത്ത്

Fri,Aug 24,2018


ഡാളസ്: കേരളത്തിലുണ്ടായ കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളാ അസോസിയേഷന്‍ ഓഫ് ഡാളസ് ഓണാഘോഷ പരിപാടികള്‍ റദ്ദാക്കി. ഓഗസ്റ്റ് 18 ന് പ്രസിഡന്റ് റോയ് കൊടുവത്തിന്റെ അധ്യക്ഷതയില്‍ കൂടിയ അസോസിയേഷന്റെ പ്രത്യക യോഗമാണ് ഓണാഘോഷ പരിപാടികള്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്. ഓണാഘോഷ ചെലവു കൂടാതെ പരാമാവധി പണം സമാഹരിച്ചു ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനും യോഗം തീരുമാനമാനിച്ചു. പ്രഥമ യോഗത്തില്‍ തന്നെ അംഗങ്ങളില്‍ നിന്നായി പതിനായിരം ഡോളര്‍ വാഗ്ദാനം ലഭിച്ചു.
ഇതിനോടനുബന്ധിച്ചു ഓഗസ്റ്റ് 25 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഗാര്‍ലാന്റിലുള്ള കേരളാ അസോസിയേഷന്‍ ഹാളില്‍ കേരളാ അസോസിയേഷന്റെയും ഇന്ത്യാ കള്‍ച്ചറല്‍ ആന്റ് എജ്യുകേഷന്‍ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ദുരിതാശ്വാസ ധനസമാഹരണ പ്രവര്‍ത്തന പരിപാടി ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ദുരിതബാധിതരായ ജങ്ങളോട് സഹാനുഭൂതിയോടെ ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ എല്ലാ ഇന്ത്യാക്കാരും തങ്ങളാല്‍ കഴിയുന്ന സാമ്പത്തിക സഹായിക്കുന്ന ചെയ്യണമെന്നു കേരള അസോസിയേഷന്‍ ആഹ്വാനം ചെയ്തു.
സെപ്റ്റംബര്‍ 25 നു ധനസമാഹരണം അവസാനിപ്പിച്ചു തുക കൈമാറാനാണ് പദ്ധതി എന്ന് ഫണ്ട് കളക്ഷന്‍ കോര്‍ഡിനേറ്റര്‍ ഐ. വര്‍ഗീസ് അറിയിച്ചു.
മാര്‍ട്ടിന്‍ വിലങ്ങോലില്‍


Other News

 • പുറം ലോകവുമായി ബന്ധമില്ലാത്ത ആന്‍ഡമാനിലെ ഗോത്രവര്‍ഗ മേഖലയിലേക്കു പോയ അമേരിക്കക്കാരനെ ഗോത്രവര്‍ഗക്കാര്‍ കൊലപ്പെടുത്തി
 • യുഎസിനുവേണ്ടി ഒന്നും ചെയ്യാത്ത പാക്കിസ്ഥാന് സഹായമില്ല: ട്രമ്പ്
 • രാജ്യത്ത് അനികൃതമായി പ്രവേശിക്കുന്നവര്‍ക്ക് അഭയം നിഷേധിക്കുന്ന ട്രമ്പിന്റെ ഉത്തരവ് കോടതി താത്കാലികമായി തടഞ്ഞു
 • 2019 ല്‍ മത്സരത്തിനില്ലെന്ന് സുഷമ സ്വരാജ്; സുഷമയുടെ സേവനങ്ങളെ പ്രകീര്‍ത്തിച്ച് തരൂര്‍
 • കെ എച്ച് എന്‍ എ കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ ആരംഭിച്ചു
 • ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് കണ്‍വന്‍ഷനുകള്‍ നവംബര്‍ 23 മുതല്‍
 • ഹൂസ്റ്റണില്‍ 'സിംഫണി 2018' ന് ഒരുക്കങ്ങളായി
 • ഗീതാമണ്ഡലത്തില്‍ മണ്ഡലപൂജയ്ക്ക് ഭക്തിസാന്ദ്രമായ തുടക്കം
 • സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു വേണ്ടി മെക്‌സിക്കന്‍ അതിര്‍ത്തിയിലെ ഏറ്റവും തിരക്കേറിയ ക്രോസിംഗ് മൂന്നു മണിക്കൂര്‍ നേരത്തേക്ക് അമേരിക്ക അടച്ചു
 • സൗദി മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിഐഎ തയ്യാറാക്കിയ റിപ്പോര്‍ട്ട് ചൊവ്വാഴ്ച പുറത്തുവിടുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ്
 • മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ തമ്പടിക്കുന്ന യുഎസ് കുടിയേറ്റക്കാര്‍ക്കെതിരെ തദ്ദേശവാസികളുടെ പ്രതിഷേധം
 • Write A Comment

   
  Reload Image
  Add code here