രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ല; ട്രമ്പിന്റെ വിമര്‍ശനങ്ങള്‍ക്ക് തിരിച്ചടി നല്‍കി അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് രംഗത്ത്

Thu,Aug 23,2018


വാഷിംഗ്ടണ്‍ ഡി സി:: രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് താന്‍ നേതൃത്വം നല്‍കുന്ന ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വഴങ്ങില്ലെന്ന് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് പ്രസ്താവിച്ചു. ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിനു മേല്‍ സെഷന്‍സിനു നിയന്ത്രണമില്ല എന്ന ട്രമ്പിന്റെ വിമര്‍ശനത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. 2016 ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെപ്പറ്റി അന്വേഷിക്കുന്ന ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിനെ വിമര്‍ശിക്കുവാന്‍ കിട്ടുന്ന ഒരവസരവും ട്രമ്പ് പാഴാക്കാറില്ല. ട്രമ്പിന്റെ പ്രചാരണ ടീമില്‍ അംഗമായിരുന്ന സെഷന്‍സ്, റഷ്യന്‍ ഇടപെടലിനെപ്പറ്റി ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണം ആരംഭിച്ചപ്പോള്‍ നിഷ്പക്ഷത പുലര്‍ത്തുന്നതിനു വേണ്ടി ഈ അന്വേഷണ ചുമതല ഡെപ്യൂട്ടി അറ്റോര്‍മി ജനറല്‍ റോഡ് റോസന്‍സ്റ്റനു കൈമാറുകയായിരുന്നു. സെഷന്‍സിന്റെ ഈ നടപടിയും, അന്വേഷണ ചുമതല സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ റോബര്‍ട്ട് മുള്ളര്‍ക്ക് കൈമാറിയ നടപടിയും ട്രമ്പിന് തീര്‍ത്തും ഇഷ്ടപ്പെട്ടിരുന്നില്ല.
ഫോക്‌സ് ആന്‍ഡ് ഫ്രണ്ട്‌സ് പ്രോഗ്രാമില്‍ പങ്കെടുക്കവേയാണ് താന്‍ നിയമിച്ച അറ്റോര്‍മി ജനറല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിയന്ത്രണം ഏറ്റെടുത്തില്ലെന്ന് ട്രമ്പ് വിമര്‍ശിക്കുകയായിരുന്നു. സെഷന്‍സ് സ്വയം രക്ഷപ്പെടുകയായിരുന്നു. അത് ചെയ്യരുതായിരുന്നു. അല്ലെങ്കില്‍ നിയമത്തിനു മുമ്പ് അദ്ദേഹം കാര്യം വ്യക്തമാക്കണമായിരുന്നു. താന്‍ സ്വയം രക്ഷപ്പെടാന്‍ പോവുകയാണെന്ന് സെഷന്‍സ് പറയണമായിരുന്നുവെന്ന് എന്റെ ശത്രുക്കള്‍ പോലും പറയുന്നു. ജോലി ഏറ്റെടുത്ത ശേഷം സ്വയം രക്ഷപ്പെടാനാണ് സെഷന്‍സ് ശ്രമിച്ചത്. എന്തു മനുഷ്യനാണിത്. വിശ്വസ്തനാണെന്നു കരുതിയതു കൊണ്ടു മാത്രമാണ് അയാളെ അറ്റോര്‍ണി ജനറലായി നിയമിച്ചത്. പ്രചാരണ സംഘത്തില്‍ അയാളുമുണ്ടായിരുന്നു. റഷ്യക്കാരുമായി ഒരു ഒത്തുകളിയും നടന്നിട്ടില്ലെന്ന് സെഷന്‍സിന് അറിയാമെന്നും ട്രമ്പ് പറഞ്ഞു.
സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മുതല്‍ ഡിപ്പാര്‍ട്ട്‌മെന്റ് തന്റെ നിയന്ത്രണത്തിലാണെന്നാണ് സെഷന്‍സ് ഇതേപ്പറ്റി പ്രതികരിച്ചത്. താന്‍ അറ്റോര്‍ണി ജനറലായിരിക്കെ അവിഹിതമായ ഒരു രാഷ്ട്രീയ ഇടപെടലും ഡിപ്പാര്‍ട്ട്‌മെന്റില്‍ നടത്താന്‍ അനുവദിക്കില്ല. ഉന്നത മൂല്യങ്ങള്‍ക്കാണ് താന്‍ വില നല്‍കുന്നതെന്നും അത് നടക്കുന്നില്ലെന്നു കണ്ടാല്‍ നടപടി എടുക്കുമെന്നും സെഷന്‍സ് വ്യക്തമാക്കി. സെഷന്‍സ് സ്വയം രക്ഷപ്പെടാതെ തന്നോട് വിശ്വസ്തത കാട്ടണമായിരുന്നുവെന്ന ട്രമ്പിന്റെ മുന്‍കാല പ്രസ്താവനകളോട് സെഷന്‍സ് പ്രതികരിച്ചിരുന്നില്ല.


Other News

 • കേരളത്തിലെ പ്രളയക്കെടുതി; അമേരിക്കന്‍ മലയാളി സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച ആരംഭിച്ചു
 • മേരിലാന്‍ഡില്‍ യുവതി ജോലി സ്ഥലത്ത് മൂന്നു പേരെ വെടിവച്ചു കൊന്ന ശേഷം ജീവനൊടുക്കി
 • സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്കോഫ് ഹൂസ്റ്റണില്‍ നടത്തി
 • ന്യൂജേഴ്‌സി ക്രൈസ്റ്റ് കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു
 • 'ഫ്‌ളോറന്‍സ്' ഉയര്‍ത്തിയ പ്രളയക്കെടുതി മാറാതെ നോര്‍ത്ത് കരോലിന; മരണം 32 ആയി, നദികള്‍ കരകവിഞ്ഞൊഴുകുന്നു
 • ഷിക്കാഗോ കത്തീഡ്രലില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് 23 ന്
 • ഡാളസില്‍ മര്‍ത്ത മറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം
 • റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ഇടവക വാര്‍ഷികവും തിരുനാളും
 • പ്രവീണ്‍ വര്‍ഗീസ് വധക്കേസ്; പ്രതി ഗേജ് ബഥൂണിനെ കോടതി കുറ്റവിമുക്തനാക്കി, അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍
 • ട്രമ്പിന്റെ സുപ്രീംകോടതി നോമിനിക്കെതിരെ ലൈംഗികാരോപണം
 • സ്കൂള്‍ പാഠപുസ്തകത്തില്‍ നിന്നും ഹെലന്‍ കെല്ലറുടേയും ഹിലരി ക്ലിന്റന്റെയും ചരിത്രം നീക്കംചെയ്യാൻ ടെക്‌സസ് ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍
 • Write A Comment

   
  Reload Image
  Add code here